കേന്ദ്ര സർക്കാരിൻ്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കർഷകരുടെ സമരം രാജ്യമൊട്ടാകെ അലയടിക്കുന്ന സന്ദർഭമാണിത്. എന്നാൽ, കേരളത്തിൽ കർഷകർക്ക് പ്രതിസന്ധികൾ മറികടന്ന് മുന്നേറാനുള്ള കരുത്തും പിന്തുണയും നൽകുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തത്. പച്ചക്കറികൾക്ക് താങ്ങുവില പ്രഖ്യാപിച്ച ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമാണ് കേരളം. 48613 ഹെക്ടറിൽ അധികമായി കൃഷി ചെയ്ത 5 വർഷങ്ങളാണ് കടന്നു പോയത്. 6 ലക്ഷം മെട്രിക് ടൺ ഉണ്ടായിരുന്ന ഉത്പാദനം 15 ലക്ഷം മെട്രിക് ടണ്ണായാണ് വർദ്ധിച്ചത്. സഹകരണ ബാങ്കുകളിൽ നിന്നെടുത്ത കാർഷിക വായ്പകൾ എഴുതിത്തള്ളി പിന്തുണ നൽകി. ‌കോവിഡിൻ്റെ പശ്‌ചാത്തലത്തിൽ 2019 ഡിസംബർ വരെയുള്ള കാർഷിക കടങ്ങൾ കമീഷൻ പരിധിയിലാക്കിയും സർക്കാർ കർഷകർക്ക്‌ പിന്തുണ നൽകി. മുൻപ് ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങളാണ്‌ കമ്മീഷൻ പരിഗണിച്ചിരുന്നതെങ്കിൽ, ഈ സർക്കാർ അത്‌ 2‌ ലക്ഷമാക്കി വർധിപ്പിച്ചു.ഇതിനു പുറമേ കർഷകർക്കായി ഒട്ടനവധി നടപടികൾ സർക്കാരിൻ്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ട്. കർഷക ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ഫാർമേഴ്സ് വെൽഫയർ ഫണ്ട് ബോർഡ് രൂപീകരിച്ചു. നെല്ലുല്പാദനത്തിൽ 20 വർഷത്തെ റെക്കോർഡ് നേട്ടമാണ് ഈ കാലയളവിൽ ഉണ്ടായത്. ഏറ്റവും ഉയർന്ന വില നൽകി നെല്ലു സംഭരിക്കുന്ന സംസ്ഥാനവും കേരളമാണ്. 50000 ഏക്കർ തരിശു നിലങ്ങളാണ് ഈ സർക്കാരിൻ്റെ കാലയളവിൽ കൃഷി ഭൂമിയായി മാറിയത്. കാർഷികോൽപ്പന്നങ്ങളുടെ കാര്യക്ഷമമായ സംഭരണവും, എല്ലാ വാർഡുകളിലും ഞാറ്റുവേല ചന്തകളും കർഷക സഭകളും ഈ സർക്കാർ നടപ്പിലാക്കി. കാർഷിക മേഖലയിൽ ഇനിയും ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇവയെല്ലാം ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാനും സാധിച്ചിട്ടുണ്ട്.ഇത്തരത്തിൽ കൃഷിയ്ക്കനുയോജ്യമായ സാഹചര്യം സംസ്ഥാനത്തൊരുക്കാൻ എൽഡിഎഫ് സർക്കാരിനായി. കർഷകരെ കയ്യൊഴിയുന്ന കേന്ദ്രനയങ്ങൾക്ക് ബദൽ തീർത്തുകൊണ്ട് കർഷകർക്ക് കരുത്തായി ഇടതു പക്ഷ സർക്കാർ മാറി. കർഷകർക്കൊപ്പം, അവരെ ശാക്തീകരിച്ച് ഇടതുപക്ഷം ഇനിയും മുന്നോട്ട് പോകും. അതീ നാട്ടിലെ കർഷകർക്ക് ഉറപ്പാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *