🔴വൈദ്യുതി ഗ്രിഡ് മാതൃകയിൽ രാജ്യത്താകമാനം എൽ.എൻ.ജി വിതരണത്തിനായി വാതക പൈപ്പ് ലൈൻ ഒരുക്കുകയാണ് ഗ്യാസ് അതോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അഥവ ഗൈയ്ൽ പൈപ്പ് ലൈൻ പദ്ധതി.
🔴2007ലാണ് ഗൈയ്ലുമായി കേരളം കരാർ ഒപ്പിടുന്നത്.
പുതുവൈപ്പിനിലെ എൽ.എൽ.ജി ടെർമിനലിൽ നിന്നും അമ്പലമുകളിലേക്കുള്ള ലൈനിൻ്റെ പ്രവർത്തിയായിരുന്ന ആദ്യ ഘട്ടം.
🔴2010 ത്തിൽ പൂർത്തിയാക്കാൻ പദ്ധയിട്ടെങ്കിലും 2013 ലാണ് ആദ്യ ഘട്ടമായ 48 കിലോമീറ്റർ കമ്മിഷൻ ചെയ്തത്.
🔴അതായത് വി.എസ് കാലത്ത് തുടങ്ങി പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാവുന്നത് ഉമ്മൻ ചാണ്ടി കാലത്താണ് .ഇരു സർക്കാരുകൾക്കും പങ്ക് ഉള്ള ഒരു പ്രവർത്തിയായിരുന്നു ഗെയിലിൻ്റെ ആദ്യഘട്ടം.
🔴ഇനി രണ്ടാം ഘട്ടമാരംഭിക്കുമ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. 2012 ജനുവരിയിലാണ് കൊച്ചി – മംഗലാപുരം ,കൊച്ചി – കോയമ്പത്തൂർ -ബാഗ്ലുർ പദ്ധതികൾക്ക് അനുമതി ലഭിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പ്രധാനമായും എറണാകുളം ,തൃശ്ശൂർ, പാലക്കാട് ,മലപ്പുറം ,കോഴിക്കോട് ,കണ്ണുർ, കാസർഗോഡ് ജില്ലകളിലൂടെയായിരുന്നു പൈപ്പ് ലൈൻ കടന്നു പോകുന്നത്. എന്നാൽ രണ്ട് വർഷത്തിനിപ്പുറം സ്ഥലം ഏറ്റെടുക്കാൻ പലവിധമായ പ്രക്ഷോഭങ്ങൾ മൂലം ഉമ്മൻ ചാണ്ടി ഗവ: കഴിഞ്ഞില്ലാ. തുടർന്ന് 2014 ആഗസ്റ്റിൽ ഇതുമായി ബന്ധപ്പെട്ട മുഴുവൻ കരാറുകളും ഗെയിൽ ഉപേക്ഷിക്കുന്നു.
ഇതോടെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ ഭാഗം ഇതിൽ കഴിയുന്നു. ഉദ്ദേശം 80 കിലോമീറ്ററാണ് ആകെ ഈ പദ്ധതിയിൽ ഈ 9 വർഷത്തിൽ പുർത്തിയാക്കിയത്..
🔴2016 മെയിൽ പിണറായി വിജയൻ അധികാരമേൽക്കുന്നു. തൻ്റെ ആയിരം ഭരണ ദിനത്തിനുള്ളിൽ 380 കിലോമീറ്ററാണ് പൈപ്പ് ഇട്ടത് .കഴിഞ്ഞില്ലാ 22 സ്റ്റേഷനുകളും ഈ കാലയളവിൽ പൂർത്തീകരിച്ചു .നിലവിൽ ഗെയിൽ പദ്ധതി പൂർണമായി കമ്മീഷൻ ചെയ്യാൻ പോവുകയാണ്…! പൂർണ്ണമായും ഉപേക്ഷിച്ച ഇടത്ത് നിന്നും പദ്ധതി പൂർത്തികരണത്തിലേക്ക് നാല് വർഷമേ വേണ്ടി വന്നുള്ളു. ഇത് എങ്ങനെ സാധിച്ചു എന്ന് കൂടെ നോക്കാം.!
🔴2015 ആഗസ്റ്റ് 9 തിയതിയിൽ ശ്രീ പിണറായി വിജയൻ എഴുതിയ ഫേസ് ബുക്ക് പോസ്റ്റാണ് ചുവടെ .എന്തായിരുന്നു അന്ന് അദ്ദേഹത്തിൻ്റെ പാർട്ടിയുടെയും നിലപാട് എന്ന് ഇതിൽ വായിച്ചറിയാം👇👇
https://m.facebook.com/story.php?story_fbid=861134830645015&id=539381006153734
“മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചതുകൊണ്ട് പരിഹരിക്കാനാവുന്നതല്ല ഈ പ്രശ്‌നം. അതിന് ഇച്ഛാശക്തിയോടെയുള്ള ഇടപെടലും തുടര്‍ച്ചയായ പരിശോധനകളും ആവശ്യമാണ്. ഇവിടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരിഞ്ച് പൈപ്പ് പോലും പുതുതായി ഇട്ടിട്ടില്ല. പ്രാദേശികതലത്തില്‍ ഉയരുന്ന എതിര്‍പ്പാണ് കാരണം. സ്ഥലം ഉടമകള്‍ക്ക് ന്യായമായും ആശങ്കകളുണ്ടാകും. നഷ്ടപരിഹാരം സംബന്ധിച്ച് തര്‍ക്കമുണ്ടാകും. അതു പരിഹരിക്കാനുള്ള ബാധ്യത സര്‍ക്കാരിനാണ്. പ്രതിപക്ഷത്തിന് പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വിയോജിപ്പുമില്ല. സര്‍ക്കാര്‍ അതിന്റെ പ്രാഥമികമായ ഉത്തരവാദിത്വം നിറവേറ്റിയോ എന്നതാണ് വിഷയം.വൈദ്യുതി ഉല്‍പാദനരംഗത്തും വ്യവസായ വികസനത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുന്ന ഈ പദ്ധതി തീര്‍ത്തും നിസാരമായി അവഗണിക്കുന്ന അനുഭവമാണ് ഉള്ളത്.”
” മുംബൈ ഉള്‍പ്പെടെയുള്ള സുപ്രധാന നഗരങ്ങളുടെയും ലോകത്താകമാനമുള്ള പ്രകൃതിവാതക പൈപ്പ്‌ലൈനുകളുടെയും ചരിത്രം മുന്നിലുണ്ട്. പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ എന്തൊക്കെ അപകടങ്ങളുണ്ടാകാം, അതിന്റെ സാധ്യത എത്രമാത്രം, ഭൂമി വിട്ടുകൊടുക്കേണ്ടിവരുന്നവര്‍ക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെ- ഇത്തരം കാര്യങ്ങളില്‍ ബന്ധപ്പെട്ട ആളുകള്‍ക്ക് വ്യക്തത ഉണ്ടാവണം എന്നതാണ് പ്രധാനകാര്യം. ജനങ്ങളെ വിശ്വാസത്തിലെടുത്തും ആശങ്കകള്‍ പരിഹരിച്ചും മാത്രമേ ഏതൊരു പദ്ധതിയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ. അതിന് സര്‍ക്കാര്‍ ക്രിയാത്മകമായി എന്തുചെയ്‌തു? എന്താണ് തടസ്സം? അതാണ് കണ്ടെത്തേണ്ടതും പരിഹരിക്കേണ്ടതും. ഇവിടെ വികസനം മുടക്കികള്‍ ആരുമില്ല. കേരളത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നം വികസനപദ്ധതികള്‍ നടപ്പാക്കാന്‍ അതിന് ചുമതലപ്പെട്ടവര്‍ക്ക് വേണ്ട മുന്‍കൈ ഇല്ല എന്നതാണ്. അത് തിരിച്ചറിയപ്പെടണം.”
☝️☝️ഇതായിരുന്നു അന്ന് കാതലായ ശ്രീ പിണറായി വിജയൻ മുന്നോട്ട് വെച്ച നിർദ്ദേശം. അദ്ദേഹം നിലവിൽ കേരള മുഖ്യമന്ത്രിയായ ഘട്ടത്തിൽ ഈ അഭിപ്രായത്തോട് നീതി പുലർത്തിയോ എന്നറിയേണ്ടേ ??
🔴 ആദ്യം തന്നെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മതിയായ നഷ്ട പരിഹാരം പ്രഖ്യാപിച്ചു.ഇരട്ടിയായി വർധിപ്പിച്ചു അത് വിതരണം ചെയ്തു.
🔴ജനങ്ങളെ ബോധവത്കരിക്കാൻ തിരഞ്ഞെടുത്ത പോലിസ് സേനാംഗങ്ങളുടെ കർമ്മ സേന ഉണ്ടാക്കി .മലപ്പുറം ,കോഴിക്കോട് ജില്ലകളിൽ അത് മികച്ച പ്രതികരണമുണ്ടാക്കി. ആശങ്ക ഒഴിവായതോടെ ജനങ്ങളുടെ സഹകരണം ഉറപ്പ് വരുത്താനും ഇതിലൂടെ സർക്കാരിനായി.
🔴നോക്കു ,2015 പിണറായി വിജയൻ എന്ത് പറഞ്ഞോ ,എന്ത് അഭിപ്രായപ്പെട്ടോ അത് 4 വർഷങ്ങൾക്കിപ്പുറം തൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി കഴിഞ്ഞു. വാക്കും പ്രവർത്തിയും ഒന്നാകുന്ന നിമിഷം. ഇതിനെ അല്ലേ നാം ഇച്ഛാശക്തിയുടെ വിജയം എന്ന് പറയുന്നത്.!
0 Comments