ചക്ക വീണ് പരിക്കേറ്റ് ആശുപത്രിയിൽ; പരിശോധിച്ചപ്പോൾ കോവിഡ്’. ഇന്നത്തെ പ്രധാന ചർച്ച വിഷയമാണ് ഈ ഹെഡ്‌ഡിങ്. കോണ്ഗ്രസ് ഐഡികൾ കേരളത്തിൽ സമൂഹ വ്യാപനം എന്ന് പറഞ്ഞു ആഘോഷിക്കുന്നതും കണ്ടു. എന്നാൽ ഇത് ആശങ്കപ്പെടേണ്ട ഒരു സാഹചര്യം ഒന്നുമല്ല. ഈ കേസുകൾ കൊണ്ടു മാത്രം കേരളത്തിൽ സമൂഹ വ്യാപനം എന്ന് പറയാൻ കഴിയില്ല.വാർത്തയിലേക്ക് വന്നാൽ ചില പ്രത്യേക പ്രദേശത്ത് നിന്ന് വന്നത് കൊണ്ട് കോവിഡ് പരിശോധന നടത്തി എന്നാണ് ലേഖകൻ പറയുന്നത്. അത് തെറ്റാണ്. കോവിഡ് പ്രോട്ടോക്കോൾ ആണ് സർജറിക്ക് മുന്നേ പെഷ്യന്റിനെ കോവിഡ് ടെസ്റ്റിന് വിധേയമാക്കണം എന്നുള്ളത്. അത് കേരളത്തിൽ ഇങ്ങ് പാറശാല മുതൽ അങ്ങ് മഞ്ചേശ്വരം വരെയും നടത്തുന്നുണ്ട്. അത് പ്രകാരമാണ് അവരെ പരിശോധനക്ക് വിധേയമാക്കിയിട്ടുള്ളത്.രണ്ടാമത്തെ കാര്യം ഇങ്ങനെ ചില ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ട് ചെയ്തത് കൊണ്ട് മാത്രം സമൂഹ വ്യാപനം സ്ഥിരീകരിക്കുവാൻ കഴിയില്ല. പകർച്ച നിരക്ക് കൂടിയ ഒരു അസുഖത്തെ നേരിടുമ്പോൾ ഇങ്ങനെ ചില കേസുകൾ ഉണ്ടായേക്കാം. തിരുവനന്തപുരത്ത് മരിച്ച വൃദ്ധൻ, പാലക്കാട് വിളയൂരിലെ 22കാരൻ, മഞ്ചേരിയിലെ 4 മാസമുള്ള കുട്ടി ഇവരുടെയും സോഴ്സ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ അവസരത്തിൽ ഓർക്കേണ്ട വസ്തുത അസുഖം പകരാൻ രോഗബാധിതൻ ഉപയോഗിച്ച ഒരു കറൻസി നോട്ട് മതിയാവും. അല്ലെങ്കിൽ അയാൾ സ്പർശിച്ച ഏതെങ്കിലും ഒരു വസ്തു. അതുകൊണ്ട് തന്നെ സോഴ്സ് വ്യക്തമല്ലാത്ത കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്തേക്കാം. അതുകൊണ്ട് ഭയക്കേണ്ടതില്ല. പരമാവധി ജാഗ്രത പുലർത്തുകയാണ് വേണ്ടത്. എപ്പോഴും മാസ്‌ക് ധരിക്കുന്നതിനൊപ്പം കൈകളും വൃത്തിയായി സൂക്ഷിക്കുക. പരമാവധി മുഖത്ത് കൈ കൊണ്ട് തൊടാതിരിക്കുക. തൊടുകയാണെങ്കിൽ ആദ്യം കൈ വൃത്തിയാക്കുക. അതുപോലെ പൊതുസ്ഥലങ്ങളിലെ ഹാൻഡ് റെയിൽ, ചുമരുകൾ തുടങ്ങിയവയിൽ ഒന്നും തൊടാതിരിക്കുക. കറൻസി ഇടപാടിന് ശേഷം കൈ വൃത്തിയാക്കുക തുടങ്ങിയവയാണ്. ചുരുക്കത്തിൽ മാസ്‌ക് ധരിക്കുന്നതിനൊപ്പം കൈകളും വൃത്തിയായി സൂക്ഷിക്കുകയും സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുകയും വേണം.മൂന്നാമത്തെ കാര്യം ടെസ്റ്റിങ് വ്യാപകമാക്കി എല്ലാവരെയും ടെസ്റ്റ് ചെയ്തൂടെ എന്ന ആവശ്യമാണ്. ആദ്യം മനസിലാക്കേണ്ടത് അങ്ങനെ ടെസ്റ്റ് ചെയ്യുന്നതിൽ കാര്യമില്ല എന്നുള്ളതാണ്. കാരണം ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയവരെ മുഴുവൻ പ്രത്യേകം ഐസൊലേറ്റ് ചെയ്തില്ലെങ്കിൽ അവർക്ക് അസുഖം വരാനുള്ള സാധ്യത അപ്പോഴും നിലനിൽക്കുന്നുണ്ട്. ഇനി ഒരു ടെസ്റ്റിന് ശരാശരി ചെലവ് വരുന്നത് 3000-12000 ആണ്. നമുക്ക് 4000 കൂട്ടാം. 3 കോടി ജനങ്ങളുടെ ടെസ്റ്റ് നടത്താൻ 12000 കോടി രൂപ ഏറ്റവും കുറഞ്ഞത് വേണ്ടി വരും. 3 കോടി ടെസ്റ്റിങ് കിറ്റ് എവിടെ നിന്നും കിട്ടും എന്നുള്ളത് അടുത്ത ചോദ്യം. കേരളം ഇപ്പൊ പിന്തുടരുന്ന ടെസ്റ്റിങ് സ്ട്രാറ്റജി ഏറെ പ്രശംസ നേടിയിട്ടുള്ളതാണ്. ICMR പ്രോട്ടോക്കോൾ പ്രകാരം 4 രോഗലക്ഷണങ്ങൾ ഉള്ളവരെ ആണ് ടെസ്റ്റിന് വിധേയമക്കേണ്ടത്. നമ്മൾ 2 ലക്ഷണം വരുമ്പോൾ തന്നെ ടെസ്റ്റ് ചെയ്യുന്നുണ്ട്. കൂടാതെ കോണ്ടാക്ട് ലിസ്റ്റിലെ ഹൈ റിസ്ക് കേസുകൾ ഐഡന്റിഫൈ ചെയ്ത് ടെസ്റ്റുകളും നടത്തുന്നുണ്ട്. സമൂഹ വ്യാപനം തിരിച്ചറിയുവാനും കോവിഡ് മഹമാരിയുടെ അടുത്ത ഫേസ് പഠിക്കുവാനുമായി സെന്റിനൽ ടെസ്റ്റുകൾ നടത്തുന്ന സംസ്ഥാനം ആണ് കേരളം. പൊട്ടൻഷ്യൽ റിസ്കിന്റെ അടിസ്ഥാനത്തിൽ ഏഴു സോണുകളായി തിരിചാണ് ടെസ്റ്റ്. ഇത്തരത്തിൽ ഇത് വരെ 7000 ടെസ്റ്റുകൾ ചെയ്തതിൽ 7 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നമ്മൾ സമൂഹ വ്യാപനം എന്ന ഘട്ടത്തിൽ അല്ല എന്നത് നമുക്ക് നിസംശയം പറയാം.ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 75000 ടെസ്റ്റിങ് കിറ്റുകൾ കേരളത്തിന്റെ ശേഖരത്തിൽ ഉണ്ട്. വരും ദിവസങ്ങളിൽ അത് ഒരു ലക്ഷമാകും. കൂടാതെ കൂടുതൽ പ്രവാസികളും ഇതരസംസ്ഥാന മലയാളികളും കേരളത്തിലേക്ക് തിരികെ എത്തുന്നതോടെ കൂടുതൽ ടെസ്റ്റുകളുമുണ്ടാവും. ഊഹാപോഹങ്ങളല്ല, കണക്കുകൾ സംസാരിക്കട്ടെ. നമ്മൾ ചെയ്യേണ്ടത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയാണ്. വേണ്ടത് ഭയമല്ല ജാഗ്രത.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *