⭕ അമിത് ഷായെ ചങ്കൂറ്റത്തോടെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രമേശ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നു. BJP ക്കെതിരെ ശക്തമായി പ്രതികരിക്കാൻ ധൈര്യമില്ലാത്ത ചെന്നിത്തല CPI(M) – BJPകൂട്ടുകെട്ട് എന്ന പതിവ് ആരോപണമുന്നയിച്ച് നാണം മറയ്ക്കാൻ പറ്റുമോയെന്ന ശ്രമത്തിലാണ്. എക്കാലത്തും BJP യോട് മൃദുസമീപനമുള്ള ചെന്നിത്തലയോട് ചില ചോദ്യങ്ങൾ

1️⃣ അടൂരിൽ UDF സ്ഥാനാർത്ഥിയായി വരാനിരുന്ന പന്തളം പ്രതാപൻ രാത്രിക്ക് രാത്രി BJP യിലേക്ക് പോയതെങ്ങനെ❓

2️⃣UDF കാലത്ത് PSC ചെയർമാനും താങ്കളുടെ വിശ്വസ്തനുമായിരുന്ന കെ എസ് രാധാകൃഷ്ണൻ ഒരു സുപ്രഭാതത്തിൽ RSS ക്യാമ്പിൽ എത്തിയതെങ്ങനെ ❓

3️⃣ കോൺഗ്രസ് നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറുമായിരുന്ന ജി. രാമൻ നായർ BJP സംസ്ഥാന ഉപാധ്യക്ഷൻ ആയതെങ്ങനെ ❓

4️⃣ കോൺഗ്രസ് തോറ്റാൽ അണികൾ BJP യിലേക്ക് പോകുമെന്ന് കെ. സുധാകരൻ പറഞ്ഞപ്പോൾ, ആ പ്രസ്താവന തെറ്റാണെന്ന് പറയാൻ ഈ നിമിഷം വരെ താങ്കൾ തയാറാകാത്തതെന്ത്❓

5️⃣ ഐശ്വര്യ കേരള യാത്രയിൽ എവിടെയെങ്കിലും BJP ക്കോ കേന്ദ്ര സർക്കാരിനോ എതിരെ ഒരക്ഷരം താങ്കൾ മിണ്ടാതിരുന്നത് എന്ത് ❓

6️⃣ ഇന്ധന വില വർധനക്കും പാചക വാതക വില വർധനക്കും കാരണക്കാരായ കേന്ദ്ര സർക്കാരിനെ രൂക്ഷമായി താങ്കൾ വിമർശിക്കാത്തത് എന്ത് ❓

7️⃣ ഒന്നാം നമ്പർ സംഘപരിവാറുകാരനായ സെൻകുമാറിനെ ഏറെക്കാലം DGP യാക്കി വെച്ച് കേരളാ പോലീസിനെ സംഘ പരിവാർവത്കരിച്ചതിൽ താങ്കൾ ഇതുവരെ കേരള ജനതയോട് മാപ്പ് പറയാത്തതെന്ത് ❓

8️⃣ സ്വർണക്കടത്ത് വിഷയത്തിൽ നയതന്ത്ര ബാഗേജ് കാര്യത്തിലുൾപ്പെടെ ഒളിച്ചുകളി തുടർന്ന വി. മുരളീധരന്റെ നിലപാട് സംശയാസ്പദമാണെന്ന് താങ്കൾ ഒരിക്കൽ പോലും പറയാത്തത് എന്ത് ❓

9️⃣ സ്വപ്നയെ പല തവണ വിളിച്ച ജനം ടി വി വാർത്താ വിഭാഗം മേധാവി അനിൽ നമ്പ്യാരെ കേസിൽ നിന്ന് രക്ഷപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി തെറ്റെന്ന് താങ്കൾ ഇതുവരെ പറയാത്തതെന്ത് ❓

🔟 ആർക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് ഇത്ര മാസം കഴിഞ്ഞിട്ടും കണ്ടെത്താത്തത് BJP ക്ക് വേണ്ടപ്പെട്ടവർ പ്രതിസ്ഥാനത്ത് വരുമെന്നതിനാൽ അല്ലേയെന്ന് ചോദിക്കാൻ താങ്കളുടെ നാവ് പൊങ്ങാത്തതെന്ത് ❓

ഉത്തരം പറയണം മിസ്റ്റർ ചെന്നിത്തല.. ‼️ഇന്നത്തെ നിങ്ങളുടെ “അമിത് ഷാ തിരുവനന്തപുരത്ത് രാഹുൽഗാന്ധിക്കെതിരെ ഒന്നും പറഞ്ഞില്ല എന്നും അതിൽ നിന്ന് കൂട്ടുകെട്ട് വളരെ വ്യക്തമല്ലെ..” എന്നും നിങ്ങൾ നടത്തിയ പ്രസ്താവനയും കൂടി കൂട്ടി വായിക്കുമ്പോൾ ആർക്കാണ് BJP-RSS ബന്ധം എന്നത് കൃത്യമായി വെളിവാകുന്നുണ്ട്.. ‼️😊

TodaysCongRSSTomorrowsBJP


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *