ആദ്യമേ പറയട്ടെ സര്‍ക്കാര്‍ നയമേ നടപ്പാകൂഎന്താണ് സർക്കാർ നയം.. ❓1️⃣ ആദ്യമേ പറയട്ടെ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നതിന് എതിരെയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ എക്കാലത്തേയും നിലപാട്. വിദേശ ട്രോളറുകള്‍ക്കോ കോര്‍പ്പറേറ്റ് യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്നതിന് എതിരാണ് സര്‍ക്കാരിന്‍റെ ഫിഷറീസ് നയം. അതുകൊണ്ടുതന്നെ നയത്തിന് വിരുദ്ധമായതൊന്നും കേരളത്തില്‍ നടപ്പാവില്ല.2️⃣ UPA കേന്ദ്ര സര്‍ക്കാരിന്റെ കാലത്താണ് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്.ൻആ നയത്തോട് അന്നും ഇന്നും ഇടതുപക്ഷത്തിന് എതിര്‍പ്പാണ്. 3️⃣ അസന്‍ഡില്‍ ഒപ്പിട്ട MOU എന്നത് നിക്ഷേപകരുടെ താല്പര്യം അറിയിക്കല്‍ മാത്രമാണ്. സര്‍ക്കാര്‍ പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നല്‍കുക. MOU ഒപ്പിട്ടാലും സര്‍ക്കാരിന്‍റെ നയമേ നടപ്പാകു. നിവേദനങ്ങളും ആവശ്യങ്ങളുമായി നിരവധി പേര്‍ വരും. അത്തരക്കാരോടുള്ള സര്‍ക്കാര്‍ നയത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.4️⃣ ഫിഷറീസ് നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. ചെന്നിത്തല ദുര്‍വ്യാഖ്യാനം നടത്തുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉതകുന്ന യാനങ്ങളുടെ ഉടമസ്ഥരാക്കി ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യം നയത്തിലുണ്ട്. എന്നാല്‍ വിദേശ കോര്‍പ്പറേറ്റ് ട്രോളറുകള്‍ സർക്കാർ അനുവദിക്കില്ല.5️⃣ പള്ളിപ്പുറത്ത് EMCC ക്ക് വ്യവസായ വകുപ്പ് സ്ഥലം നല്‍കാമെന്ന് പറഞ്ഞത് മത്സ്യസംസ്കരണ പ്ലാന്‍റിനാണ്. അത് സര്‍ക്കാരിന്‍റെ വ്യവസായ നയത്തില്‍ ഉള്‍പ്പെട്ടതാണ്. സംസ്ഥാനത്ത് നൂറുക്കണക്കിന് സംസ്കരണ പ്ലാന്‍റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാൽ ഇതുവരെ സ്ഥലം അനുവദിച്ചിട്ടില്ല.6️⃣ ന്യൂയോര്‍ക്കില്‍ വെച്ച് EMCC. കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. കേരളത്തില്‍ വെച്ച് കമ്പനി പ്രതിനിധികളെ കണ്ടിരുന്നു. കാണുന്നതിലും ചര്‍ച്ച് നടത്തുന്നതിലും തെറ്റില്ല. എന്താണ് നടപ്പാക്കുന്നത്, എന്ത് തീരുമാനമാണ് എടുക്കുന്നത് എന്നതാണ് പ്രധാനം. ഒരു കരാറില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല7️⃣ EMCC യുമായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ലിമിറ്റഡ് ധാരണാപത്രം ഒപ്പിട്ടിട്ടുള്ളത് ട്രോളര്‍ നിര്‍മിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കിക്കൊടുക്കുന്നതിനാണ്. നയത്തിന് അനുസൃതമാണെങ്കിലേ ഇതും നടപ്പാക്കൂ.8️⃣ അപവാദം പ്രചരിപ്പിച്ച് സര്‍ക്കാരിനെ പുകമറയില്‍ നിര്‍ത്താനുള്ള ശ്രമം വിജയിക്കില്ല. സ്വപ്ന സുരേഷിന്‍റെ കൂടെയുള്ള പ്രതിപക്ഷനേതാവിന്‍റെ ചിത്രം വന്നിട്ടുണ്ട്. എന്നുവെച്ച് പ്രതിപക്ഷ നേതാവിന് കള്ളക്കടത്തില്‍ പങ്കുണ്ടെന്ന് പറയാന്‍ കഴിയമോ ❓9️⃣ ഇനി ഇതിൽ എല്ലാ നൂലാമാലയും ഉണ്ടാക്കിയത് Inland Navigation Director ആയ കളക്ടർ ബ്രോ എന്ന പേരിൽ അറിയപ്പെടുന്ന പ്രശാന്ത് നായർ ആണ്. ഇയാളുടെ താല്പര്യങ്ങൾ ആണ് ഇവരെ കൊണ്ട് വന്നത് തന്നെ. 🔟 രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി ഒപ്പമുണ്ടായിരുന്ന ആളാണ്‌ ഈ പ്രശാന്ത് നായർ എന്ന കളക്ടർ ബ്രോ.. BJP യുടെഅൽഫോൺസ് കണ്ണന്താനം മന്ത്രി ആയിരുന്നപ്പോഴും പ്രശാന്ത് നായർ ആയിരുന്നു സെക്രട്ടറി. സെൽഫ് പ്രമോഷൻ നന്നായി ഉള്ള ആളാണ്‌ പ്രശാന്ത് എന്ന് നമുക്കറിയാമല്ലോ.. എല്ലാം കൂടെ ചേർത്ത് വായിക്കുമ്പോൾ ചെന്നിത്തലയും, പ്രാശാന്തും, EMCC യും, BJP യും ഒരുമിച്ച് സർക്കാരിന് എതിരെ കളിച്ച കളിയാണ്..ജലീലിന് എതിരെയും, മുഖ്യമന്ത്രിക്ക് എതിരെയും കുറെ നാളായി ചെന്നിത്തല വെടിവയ്ക്കുകയാണ്. പക്ഷെ അതെല്ലാം പാഴായിപ്പോവുകയാണ്. പക്ഷെ പാഴായി പോയി.. ഡിജിറ്റൽ യുഗമാണ് പ്രശാന്തേ.. ആളുകൾ പെട്ടന്ന് കാര്യങ്ങൾ അറിയും.. നുണകൾ വച്ചുള്ള ചീട്ടുകൊട്ടാരം നിമിഷങ്ങൾക്കുളിൽ പൊളിയും.. #UDFLies#BJPLies#GetLostMediaLiars


0 Comments

Leave a Reply

Your email address will not be published. Required fields are marked *