source : FB post by Aseeb puthalath
 
https://www.facebook.com/story.php?story_fbid=2131300856977663&id=100002933094231
 
നിഖാബ് ചോയിസാകുന്നത് മതം ഇൻസ്റ്റിറ്റ്യുഷണലൈസ് ചെയ്തവർക്കാണെന്നും അത് വളർത്തുനായ അതിന്റെ കൂടിനോട് കാണിക്കുന്ന കംഫർട്ട്നസ് ആണെന്നുമുള്ള മറ്റൊരാളുടെ കവിത ഷെയർ ചെയ്ത പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പറ്റിയുള്ള മീഡിയാവൺ വാർത്തയാണിത്. ഈ വാർത്ത ചെയ്യുമ്പോൾ ആ പോസ്റ്റിലാകെയുണ്ടായിരുന്ന 50 ൽ താഴെ ലൈക്കും പത്തിൽ താഴെ എതിർകമന്റും കൂട്ടാൻ വാർത്തക്കൊപ്പം പോസ്റ്റ് ലിങ്ക് കൂടെ ചേർത്തു മീഡിയാവൺ.
നിഖാബ് ധരിക്കുന്ന സ്ത്രീയെ കവറിംഗുള്ള ലോലിപോപ്പായും വവ്വാൽ ചപ്പാതിരിക്കാൻ ചാക്ക് ചുറ്റിയ പഴക്കുലയായും തോടിനുള്ളിലെ സുരക്ഷിതയായ ആമയായും ഉപമിക്കുന്ന ചെങ്ങായിമാർക്ക് അതിനേക്കാൽ മാന്യമായി വിധേയപ്പെടലിന്റെ രാഷ്ട്രീയം മനസിലാക്കിക്കൊടുക്കുന്ന പോസ്റ്റിൽ പൊങ്കാല വീഴാൻ, ഒന്ന് കളറാവാൻ ക്യാപ്ഷനായി ‘മുസ്ലിം സ്ത്രീയെ നായയോട് ഉപമിച്ചു’ എന്ന വിഷവും മുകളിൽ ഒഴിച്ചു‌ പുരോഗമന സുഡാപ്പി aka മൗദൂദി ഫ്രറ്റേണിറ്റികൾ.
“ആരിഫ്‌ ജയിച്ചാൽ ഒരു മുസ്ലിം എം പി നമുക്കുണ്ടാവും. പക്ഷേ, ഒരു മുസ്ലിം എം എൽ എ കുറയും. ഷാനിമോൾ ജയിച്ചാൽ നമുക്ക് ഒരു മുസ്ലിം എം പിയേം കിട്ടും, മുസ്ലിം എം എൽ എ കുറയുകയുമില്ല. അതുകൊണ്ട് ഷാനിമോളെ ജയിപ്പിക്കണം.” – ഉപാധികളില്ലാതെ യു ഡി എഫിനെ പിന്തുണക്കുകയും വീടുവീടാന്തരം കയറി കാമ്പയിൻ ചെയ്യുകയും ചെയ്ത സ്യൂഡോ പുരോഗമന-വിപ്ലവ-പ്രകൃതിസ്നേഹികളായ വെൽഫയർ പാർട്ടിക്കാരും അതിന്റെ പെണ്ണുങ്ങളും ആലപ്പുഴ‌ മണ്ഡലത്തിലെ മുസ്ലിങ്ങൾക്കിടയിൽ ഓടിച്ച പ്രധാന കാമ്പയിൻ മെറ്റീരിയലാണിത്. സിമ്പിൾ സാധനമാണ്. ഭീകര ഇമ്പാക്ടും കിട്ടിയേനെ, എല്ലാവരും അവരെ പോലെ മതം തിന്ന്‌ ജീവിക്കുന്നവരായിരുന്നെങ്കിൽ.
എങ്ങനൊക്കെ നീലം മുക്കിയാലും നിലാവ് കണ്ടാൽ കൂവിപ്പോകുന്ന കുറുക്കന്മാരാണ് അവർ. ഇന്ന് ഇന്ത്യയിൽ ആർ എസ് എസിന്റെ ബൗദ്ധികാശയങ്ങളെ വെല്ലാൻ കെൽപ്പുള്ള, വെറുപ്പുകൊണ്ട് കട്ടക്കട്ട നിൽക്കുന്ന, മാനായും മരീചനായും മാറാൻ കഴിയുന്ന, എത്ര പുരോഗമനം പറഞ്ഞാലും അവസാനം മതത്തിലും മതപുസ്തകത്തിലും കളിയവസാനിപ്പിക്കുന്ന കൂട്ടരാണ് ജമായത്തെ ഇസ്ലാമി അഥവാ മൗദൂദിക്കുഞ്ഞുങ്ങൾ. സംഘ്പരിവാറിന് ബി ജെ പി എന്ന രാഷ്ട്രീയ മുഖം പോലെ ജമായത്തിന് വെൽഫയർ പാർട്ടി, പ്രത്യയശാസ്ത്രമായ വിചാരധാരക്ക് പകരം പൊളിറ്റിക്കൽ തിയറി ഓഫ് ഇസ്ലാം, ഗുരുവര്യൻ ഗോൾവാർക്കറിന് പകരം മൗലാനാ മൗദൂദി ഉസ്താദ്, മനുസംഹിതക്ക് പകരം ശരിയത്ത്, ഹിന്ദുരാജ്യത്തിന് പകരം ഇസ്ലാമികരാജ്യം, ബറാബർ.!!
● No room of human legislation in an Islamic state, because herein all legislative functions vest in God and the only function left for Muslims lies in their observance of the God-made law. (ഇസ്ലാമിക് സ്റ്റേറ്റിൽ മനുഷ്യരുടെ നിയമമൊന്നും പറ്റൂല. മതം പറഞ്ഞ നിയമങ്ങൾ ഒൺലി, അതനുസരിച്ച് ജീവിക്ക്യാ)
● our domain we neither allow any Muslim to change his religion nor allow any other religion to propagate its faith. (ഞമ്മന്റെ മതമല്ലാതൊരു മതം ഇവിടെ ഉണ്ടാക്കണ്ട)
● Democracy, secularism, socialism are fundamentally incompatible with us. (ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവ നമുക്കംഗീകരിക്കാനാവില്ല)
● The duty of women is to manage the household, bring up children and provide them and her husband with the greatest possible comfort and contentment. (പെണ്ണുങ്ങൾ വീട്ടിലിരുന്ന് കെട്ട്യോനെ നോക്കിയാൽ മതി, പെറ്റാൽ മതി)
പെട്ടെന്ന്‌ ചൂണ്ടിക്കാണിക്കാൻ പറ്റുന്ന ജമായത്തെ ഇസ്ലാമിയുടെ, മൗദൂദിയുടെ എഴുതപ്പെട്ട ആശയങ്ങളാണിത്. മീന്വൈൽ ഗോൾവാർക്കർ പറയുന്നു.
● ഹിന്ദുസ്ഥാനിലെ വിദേശീയവംശജർ മറ്റൊരു ആശയത്തെയും ആചരിക്കാതെ ഹിന്ദുവംശത്തെയും സംസ്‌കാരത്തെയും അതായത്, ഹിന്ദുരാഷ്ട്രത്തെ മഹത്വവൽക്കരിക്കണം. തങ്ങളുടെ പ്രത്യേകനിലനിൽപ്പ് ഉപേക്ഷിക്കുകയും ഹിന്ദുവംശത്തിൽ ലയിച്ചുചേരുകയും വേണം. അല്ലാത്തപക്ഷം ഹിന്ദുരാഷ്ട്രത്തിനു പൂർണ്ണമായി കീഴടങ്ങിക്കൊണ്ട് ഈ രാജ്യത്ത് താമസിക്കാം: ഒന്നും ആവശ്യപ്പെടാതെ, യാതൊരു അവകാശങ്ങൾക്കും അർഹതയില്ലാതെ.
● ജനാധിപത്യം ഇന്ത്യക്ക് അനുയോജ്യമല്ലാത്ത ഒരു പാശ്ചാത്യനിർമ്മിതിയാണ്. ഹിന്ദുരാഷ്‌ട്രം നിസ്വാർത്ഥരായ, ആത്മത്യാഗികളായ ആളുകളുടെ ഒരു ഗ്രൂപ്പ് നീതിപൂർവ്വം ഭരിക്കപ്പെടേണ്ടതാവും.
● സ്ത്രീ സദാ കുടുംബത്തെ പരിചരിക്കുക. കുട്ടിയായിരിക്കെ അച്ഛനും യവ്വനത്തിൽ ഭർത്താവിനും വാർദ്ധക്യത്തിൽ മക്കൾക്കും കീഴ്പ്പെടുക. (മനുസ്മൃതി)
തീർന്നില്ല.! പണ്ട് ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരത്തിനിറങ്ങിയ ഹിന്ദുക്കളോട് ഗോൾവാർക്കർ ‘Hindus, don’t waste your energy fighting the British; save your energy to fight our internal enemies that are Muslims, Christians and Communists’ എന്ന് പറഞ്ഞെങ്കിൽ മൗദൂദിയുസ്താദ് ‌മുസ്ലിങ്ങളോട് പറഞ്ഞത് ‘ഇംഗ്ലീഷുകാരനായ അമുസ്ലിമില് നിന്ന് ഇന്ത്യക്കാരനായ അമുസ്ലിംകളിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന് പറഞ്ഞതുപോലെ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഈ സമരം ഹറാമാണ് എന്നത് ഖണ്ഡിതമാണ്.’ എന്നായിരുന്നു. രണ്ട് പേർക്കും പത്ത് പൈസയുടെ വില ആരും കൽപ്പിക്കാത്തോണ്ട് ഹിന്ദുക്കളും മുസ്ലിങ്ങളും സമരത്തിനിറങ്ങിയത് ചരിത്രം.
സോ, ഗോൾവാർക്കറും മൗദൂദിയും ഇതൊക്കെ എഴുതിയ കാലഘട്ടം പലതായിരുന്നെങ്കിലും അടിച്ചിരുന്ന സ്റ്റഫ് ഒന്ന് തന്നെയാണ്. അതടിച്ച് വിളിച്ച് പറഞ്ഞതും കുത്തിവച്ച വിഷവും മുന്നോട്ട് വച്ച രാഷ്ട്രീയവും ഒന്ന് തന്നെ. അന്യരെയെല്ലാം ഇല്ലാതാക്കുന്ന തീവ്രമതരാഷ്ട്രീയം.
അതാണ് ജമായത്തിന്റെ മൂലധനം. ചന്ദനക്കുടത്തിന് അപ്പുറത്തെ അമ്പലത്തിലേക്ക് അരി നേർച്ചയാക്കുന്ന കൾചറൽ മുസ്ലിംസ് മുതൽ മുഹമ്മദ് നബിയോടുള്ള ഇഷ്ക് കയറി ദമ്മാജിലേക്ക് ആട് മേയ്ക്കാനും മതഭ്രാന്ത് കേറി സിറിയക്ക് പൊട്ടിത്തെറിക്കാനും പോകുന്ന തീവ്രസലഫികൾ വരെയുള്ള, നൂറ് ശാഖകളും ഉപശാഖകളുമായി മതം കിടക്കുന്ന ഇന്നാട്ടിൽ ഈ രാഷ്ട്രീയം പറഞ്ഞ് പുതുതായി ആളെ‌ പിടിക്കാൻ, സ്പേസ് ഉണ്ടാക്കാൻ പറ്റില്ലെന്നവർക്കറിയാം.
പുരോഗമന രാഷ്ട്രീയമുഖം വെൽഫയർ പാർട്ടി ജനിക്കുന്നതങ്ങനെയാണ്. ഇസ്ലാമിലെ തന്നെ ബാക്കി വിഭാഗക്കാർക്കൊന്നും പെങ്ങളേം പെണ്മക്കളേം കൊടുക്കാത്തവർ ദളിത്-മുസ്ലിം ഐക്യം പറഞ്ഞത്. പെണ്ണിനെ വീട്ടിലിരുത്താൻ കിത്താബിൽ പറഞ്ഞവർ സ്ത്രീപക്ഷം പറയാൻ തുടങ്ങിയത്, അതിന് സംഘടനകളായത്. പതിറ്റാണ്ട് മുൻപേ അനിസ്ലാമികമെന്ന് പറഞ്ഞ് സർക്കാർ ജോലി ഉപേക്ഷിച്ചവർ ഇന്നിപ്പോ ജനസംഖ്യാനുപാതത്തിനായി സെക്രട്ടറിയേറ്റിന് മുന്നേ നിരാഹാരം നടത്തിയത്. മുഖ്താർ അബ്ബാസ് നഖ്വിയും നജ്മ ഹെപ്തുള്ളയും സംഘ് രാഷ്ട്രീയ ലഡുവിൽ മതേതര ഉണക്കമുന്തിരിയായത് പോലെ അംബുജാക്ഷനും ശ്രീജാ നെയ്യാറ്റിൻകരയും ജമായത്തെ ഇസ്ലാമിക്ക് മധുരം കൂട്ടിയത്. നിഷ്പക്ഷപത്രം (ഉവ്വ) മാധ്യമം aka ജന്മഭൂമി, നേരും നന്മയും പറയുന്ന (ഉവ്വുവ്വ) മീഡിയാവൺ aka ജനംടിവി തുടങ്ങിയവ നൈസായി കളം പിടിക്കാൻ തുടന്നിയത്.
അത്യാവശ്യം കൊള്ളാവുന്ന സ്പോട്സ് പേജും തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്ന രാഷ്ട്രീയ നിഷ്പക്ഷതയും കൊണ്ടാണ് മാധ്യമം പത്രം വായനക്കാരെയുണ്ടാക്കിയത്. അതുപോലെ തന്നെയാണ്‌ മീഡിയാവണും കടന്ന് വരുന്നത്. മലബാർ മേഖലയിൽ അത്യാവശ്യം പ്രചാരമൊക്കെയായതിന്‌ ശേഷം വളരെ സട്ടിലായും ഇപ്പോൾ പ്രകടമായും ഇഞ്ചക്ട് ചെയ്യുന്നത് അവരുടെ പ്രത്യയശാസ്ത്രം പറയുന്ന അന്യനോടുള്ള വെറുപ്പും റിഗ്രസീവ് ആശയങ്ങളുമാണ്.
മീസിൽസ് റൂബല്ല വാക്സിനേഷനെതിരെ സുഡാപ്പികൾ കാമ്പയിൻ നടത്തിയപ്പോൾ മീഡിയാവൺ എന്ന പുരോഗമന സുഡാപ്പികൾ അതിന് പിന്തുണ കൊടുത്തത് വാക്സിനേഷൻ നടത്തിയ പെൺകുട്ടികൾ തളർന്ന് വീണെന്ന അടിസ്ഥാനരഹിതമായ വാർത്ത കൊടുത്ത്, ഒരു ദിവസം മുഴുവൻ ആ കള്ളവാർത്ത ഓടിച്ചുകൊണ്ടായിരുന്നു. ആരോഗ്യപ്രവർത്തകരുടെ രണ്ട് മാസം നീളുന്ന കാമ്പയിനുകളെ, പ്രചാരണങ്ങളെ, പരിശ്രമത്തെ ഒറ്റദിവസം കൊണ്ട് അവർ പൊട്ടിച്ച് കയ്യിൽക്കൊടുത്തു.
ഗെയിൽ സമരത്തിനിടയിൽ കയറി നടുറോഡിലെ നിസ്കാരം, കുട്ടികളെ മുന്നിൽ നിർത്തി കലാപം തുടങ്ങിയവ ലൈവിട്ട് കാക്കാമാരുടെ വികാരം കത്തിക്കൽ, വാട്സാപ് ഹർത്താനനുകൂലികളെ പോലീസ്‌ പൊക്കിയതിന്‌ വർഗീയ ചുവ നൽകൽ, അഭിമന്യുവിനെ കൊലപാതകത്തിൽ‌ സുഡാപ്പികളെ വെളുപ്പിക്കാൻ ചർച്ച നടത്തൽ തുടങ്ങി ചെറിയ ചെറിയ ഡോസുകളിൽ മതനിരപേക്ഷരായ മുസ്ലിങ്ങളിലേക്ക് വിഷം കുത്തിവക്കലാണ് സ്വതസിദ്ധമായി അവർ തുടർന്ന് വന്ന ശൈലി.
ഇലക്ഷനായതോടെ, കിസാൻ മാർച്ചിന്റെയും സംഘിനാൽ കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് നേതാവായ പൻസാരെയുടേയും ചിത്രം കൊണ്ട് പോസ്റ്ററടിച്ച് അതേ ഇടതുപാർട്ടികൾക്കെതിരെ, മൃദുഹിന്ദുത്വവാദി കോൺഗ്രസിന് വോട്ട് പിടിച്ച മൗദൂദികൾ നടത്തിയ പ്രചാരണത്തിന്റെ ആലപ്പുഴയിലെ സാമ്പിളാണ് ആദ്യം പറഞ്ഞത്.
ഓഫീസിരിക്കുന്ന കോഴിക്കോട്ടെ എം പി രാഘവൻ കൈക്കൂലി ആവശ്യപ്പെടുന്ന വാർത്ത ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയ മീഡിയാവൺ സി പി ഐ എമിനെതിരെയുള്ള എല്ലാ കള്ളവാർത്തയും ഹൈലൈറ്റ് ചെയ്തു. മാധ്യമത്തിന്റെ ഉയർന്ന ജീർണലിസ്റ്റ് ഹസനുൽ പന്ന, കനയ്യകുമാറിനെ ഇസ്ലാമോഫോബിക്കാക്കുകയും സ്വരാജിനെ സംഘിയാക്കുകയും ചെയ്തു. എന്നാൽ കോൺഗ്രസിനെ വലിയ ഒറ്റകക്ഷി ആക്കാൻ നോക്കുന്ന മൗദൂദി-മാധ്യമ-മീഡിയാവൺ ടീമിന്റെ വെൽഫയർ പാർട്ടി ഒന്നിലധികം സംസ്ഥാനങ്ങളിൽ ഇതേ കോൺഗ്രസിനെതിരെ മൽസരിക്കുന്ന സ്റ്റോറി ചെയ്തില്ല. ഇലക്ഷൻ കഴിഞ്ഞ് കള്ളവോട്ട് ചെയ്ത ലീഗുകാരനെ സി പി ഐ എം കാരനാക്കിയതും മൗദൂദിക്കുഞ്ഞുങ്ങൾക്ക് പ്രത്യയശാസ്ത്രമെഴുതിക്കൊടുത്ത ഉസ്താദടിച്ച അതേ പുകകയറ്റിയ തലച്ചോറായിരുന്നു.
മാധ്യമവും മീഡിയാവണും അവരുടെ പ്രത്യയശാസ്ത്രത്തോടുള്ള കൂറ് കാണിച്ചുതുടങ്ങിയിരിക്കുന്നു. ഇസ്ലാമിക പരിവാരത്തിന് വളരാനുള്ള തടം സെറ്റ് ചെയ്തിരിക്കുന്നു.
സംഘിനെ പോലെ തന്നെയാണവറ്റകൾ.
മാനായും‌ മയിലായും മാധ്യമമായും വരും.
മീനായും മരീചനായും മീഡിയാവണായും വരും. ഹുക്മത്തേ ഇലാഹിക്കുള്ള, നാട് കുട്ടിച്ചോറാക്കാനുള്ള പണി അവർ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.
കള്ളം പറഞ്ഞും വിഷം കലക്കിയും അട്ടിൻതോലണിഞ്ഞും തിരക്കഥയെഴുതിയും വളരുന്ന പ്രത്യയശാസ്ത്രം സംഘ്പരിവാറിന്റേത് മാത്രമല്ല. എത്രവേഗം ഇവറ്റകളെ അകറ്റി നിർത്തുന്നോ, അത്രയും നല്ലത്.

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *