തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ വരും. തോറ്റാലും ജയിച്ചാലും അഞ്ചു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കുമെന്നാണ് അറിയുന്നത്. ഉമ്മന്‍ചാണ്ടിക്ക് മാത്രമാകും ഇക്കാര്യത്തില്‍ ഇളവ് നല്‍കുകയെന്നും മറ്റുള്ള എല്ലാ നേതാക്കള്‍ക്കും നിബന്ധന ബാധകമാകുമെന്ന് മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ അറിയിച്ചു. ഇതോടെ കെ.സി.ജോസഫ് അടക്കമുള്ളവര്‍ മാറിനില്‍ക്കേണ്ടി വരും.
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച ഇന്നത്തോടെ അവസാനിക്കും. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ സീറ്റുകള്‍ മാത്രമാണ് നിലവില്‍ അന്തിമമാക്കാനുള്ളൂ. പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെപ്പുണ്ടാകില്ലെന്നും പി.സി.ചാക്കോ പറഞ്ഞു.
20 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവണം. 40 വയസ്സില്‍ താഴെയുള്ളവരായിരിക്കണം 50 ശതമാനം സ്ഥാനാര്‍ത്ഥികളെന്നതും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമാണ്.
എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സില്‍ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു മുമ്പാകെ ടി.എന്‍. പ്രതാപന്‍ എം.പി. ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
#oomenchandi
https://www.mathrubhumi.com/election/2021/kerala-assembly-election/congress-candidates-list-oommenchandy-1.5485912
0 Comments