ഞങ്ങൾ തോറ്റാൽ ബിജെപിയിൽ പോകും എന്ന് പറയുന്ന പാർടിയാണ് കോൺഗ്രസ്. ജയിച്ചാൽ പോവില്ലെന്ന് ഉറപ്പുണ്ടോ? അതുമില്ല. തോറ്റാലും ജയിച്ചാലും സീറ്റ് കിട്ടിയില്ലെങ്കിലും ബിജെപിയിൽ പോകുമെന്ന് പറയുന്ന ആളുകളുള്ള കോൺഗ്രസിനെയാണോ ഈ നാട് വിശ്വസിക്കേണ്ടത്? ഇവർക്ക് എങ്ങനെ ബിജെപിയെ എതിർക്കാനാകും? അവിടെയാണ് ഇടതുപക്ഷം ഒരു ബദലാകുന്നത്. രാജ്യത്ത് പൗരത്വഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ എതിർത്തത് കോൺഗ്രസാണോ? സ. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരാണ് ആദ്യമായി ഇന്ത്യയിൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചത്. കേരളത്തിൽ ഇടതുപക്ഷം കൊണ്ടുവന്ന വികസന പദ്ധതികൾ നോക്കൂ, ഈ രീതിയിൽ പൊതുമേഖലയെ സംരക്ഷിച്ച്, പെൻഷൻ വർധിപ്പിച്ച്, കോവിഡ് കാലത്തടക്കം എല്ലാവരെയും പട്ടിണിയില്ലാതെ നോക്കിയ വേറെ ഏത് സർക്കാരുണ്ട്? പൊതുവിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റങ്ങൾ, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികൾ, ആരോഗ്യമേഖലയിലെ ആർദ്രം പദ്ധതി ഇതൊക്കെയാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ബദൽ. ഇത്തരമൊരു മാതൃക ബിജെപിയോ കോൺഗ്രസോ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാണാൻ സാധിക്കുമോ? – സ. കോടിയേരി ബാലകൃഷ്ണൻ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *