By RakhiUpdated: Thu, Sep 3, 2020, 20:23 [IST]

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായിരിക്കെ ഒരു ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടെന്നെന്നായിരുന്നു ഇന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉയർത്തിയ ആരോപണം. സെപ്തംബര്‍ മൂന്നാം തീയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെ് മലയാള ഭാഷയുമായി ബന്ധപ്പെട്ട് വന്ന ഫയലില്‍ സെപ്തംബര്‍ ഒമ്പതാം തീയ്യതി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഒപ്പുവെച്ചു. ഈ ഫയലില്‍ ഒപ്പ് വെച്ചത് ശിവശങ്കറാണോ സ്വപ്‌ന സുരേഷാണോ എന്നായിരുന്നു സന്ദീപ് വാര്യർ ചോദിച്ചത്. എന്നാൽ ബിജെപി നേതാവിന്റെ ആരോപണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് പി രാജീവ്.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം . പോസ്റ്റ് വായിക്കാം ഇഫയലിൽ ഒപ്പിട്ടെന്ന് ഡിജിറ്റൽ ഇന്ത്യ എന്ന് എപ്പോഴും ഉരുവിടുന്ന പ്രധാനമന്ത്രിയുടെ പാർടിയുടെ സംസ്ഥാന വക്താവിൻ്റെ കണ്ടുപിടുത്തം ‘ഞെട്ടിപ്പിക്കുന്നത്’. അമേരിക്കയിൽ ഉള്ളപ്പോൾ മുഖ്യമന്ത്രി എങ്ങനെ എനിക്ക് ഇഫയലിൽ ഒപ്പിട്ടെന്ന് മാധ്യമ ചർച്ച. മുഖ്യമന്ത്രി രാജിവെയ്ക്കേണ്ടി വരുമെന്ന് കുഞ്ഞാലിക്കുട്ടി. ഇദ്ദേഹം ഐടി മന്ത്രിയായിരുന്നുവത്രേ! മുഖ്യമന്ത്രിയുടെ ചുമതല കൊടുത്തില്ല സ്വർണ്ണക്കടത്ത് അന്വേഷണം വന്നപ്പോൾ ബി ജെ പിയും ലീഗുമാണല്ലോ പ്രതിസ്ഥാനത്ത് . അത് പരസ്പര സഹായസംഘത്തെ ദൃഢമാക്കിയിട്ടുണ്ട്. ഇതെല്ലാം കണ്ടപ്പോൾ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത കാര്യം ഓർത്തു പോയി . മുഖ്യമന്ത്രി ചികിത്സക്ക് വിദേശത്ത് പോയപ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൊടുത്തില്ല എന്നതായിരുന്നു ചർച്ചാ വിഷയം. അനസ്തിഷ്യ നൽകണമല്ലോ ഇ ഫയലുകളും അതിൻ്റെ നടപടി ക്രമങ്ങളും മറ്റും വിശദീകരിച്ചു കഴിഞ്ഞപ്പോൾ അന്ന് ബിജെപിക്കു വേണ്ടി പങ്കെടുത്ത ശ്രീധരൻപിള്ളയുടെ ചോദ്യം എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. മുഖ്യമന്ത്രിക്ക് ഓപ്പറേഷൻ വേണ്ടി വന്നാൽ അനസ്തിഷ്യ നൽകണമല്ലോ അപ്പോൾ ഫയലിൽ എങ്ങനെ തീരുമാനമെടുക്കുമെന്നായിരുന്നു ഉത്കണ്ഠ. അതിൻ്റെ യഥാർത്ഥ ഉദ്ദേശവും ‘സ്നേഹവും’ അപ്പോൾ തന്നെ തുറന്നു കാണിച്ചതാണ് . അരണയുടെ ഓർമ്മയിൽ അസംബന്ധം ആഘോഷിക്കുന്നു ഇത്തരം ചർച്ച സംഘടിപ്പിച്ച മാധ്യമങ്ങൾ അരണയുടെ ഓർമ്മയിൽ അസംബന്ധം ആഘോഷിക്കുന്നത് എത്ര പരിഹാസ്യമാണ്. ആരെങ്കിലും പറയുന്നത് അപ്പടി വിളമ്പുന്നവരാണ് മാധ്യമങ്ങളെങ്കിൽ അതിൻ്റെ ഉത്തരവാദിത്തം പറയുന്നവരേക്കാൾ വിളമ്പുന്നവർക്കാണെന്ന നിയമം ഓർക്കുന്നത് നന്ന്. ലീഗിലെ വാരിയർ ഇരട്ട കൊലപാതകം തുടർന്നു ചർച്ച ചെയ്യാതിരിക്കാൻ ഇന്നലെ ലീഗിലെ വാരിയ റെ ഇറക്കി നോക്കി. അതിൻ്റെ ആയുസ് തീർന്നപ്പോൾ ഒരു മിനിറ്റു പോലും ആയുസ്സിലാത്ത അസംബന്ധമുമായി അടുത്തയാൾ . ഇവരിരുവരും ഒരു വിഭാഗം മാധ്യമങ്ങളുടെ ചാവേറാണോ അതോ മാധ്യമങ്ങൾ ഇവരുടേതോ?

Read more at: https://malayalam.oneindia.com/news/kerala/p-rajeev-against-sandeep-varier-and-kunjalikutty-regarding-cm-s-sign/articlecontent-pf400464-260876.html


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *