തവനൂർ മണ്ഡലത്തിൽ വികസനപ്പെരുമഴ: 832.08 കോടിയുടെ പദ്ധതികൾ!—————————പറഞ്ഞ പദ്ധതികളെല്ലാം പൂർത്തീകരിക്കാനോ തുടങ്ങിവെക്കാനോ സാധിച്ചുവെന്ന കൃതാർത്ഥതയാണ് മനം നിറയെ. പറയുന്നത് പ്രാവർത്തികമാക്കാൻ സാധിക്കുക എന്നുള്ളത് ഒരു ജനപ്രതിനിധിക്ക് നൽകുന്ന സന്തോഷം അനൽപമാണ്. ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ ചോർച്ചയടക്കാൻ 32 കോടിയാണ് അനുവദിപ്പിക്കാനായത്. പ്രസ്തുത പദ്ധതി ടെൻഡർ ചെയ്ത് എടുത്തത് മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിയാണ്. പ്രവൃത്തി ഈ മാസം അവസാനത്തോടെ ആരംഭിക്കും. 48 കോടി ചെലവിട്ട് പുറത്തൂരിൽ തിരൂർ പുഴക്ക് കുറുകെ അഴിമുഖത്തിനോട് ചേർന്ന് നിർമ്മിക്കുന്ന നായർതോട് പാലം ടെൻഡർ ചെയ്തത് ഡൽഹിയിലെ ഇൻലാൻ്റ് നാവിഗേഷൻ്റെ അനുമതിക്ക് ശേഷമാണ്. പ്രസ്തുത അനുമതി നേടാൻ നിരന്തരമായി നടത്തിയ ഇടപെടലുകൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. തീരദേശ ഹൈവേയുടെ അനുബന്ധമെന്നോണം 282 കോടി ചെലവിട്ട് അഴിമുഖത്ത് പണിയുന്ന പടിഞ്ഞാറേക്കര – പൊന്നാനി, ഹൗറ മോഡൽ പാലത്തിനായുള്ള ആഗോള ടെൻഡർ 2021 ജനുവരി 27 ന് വിളിച്ച് കഴിഞ്ഞു. മാർച്ച് എട്ടിനാണ് ടെൻഡർ ഓപ്പൺ ചെയ്യുക. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി തവനൂർ – തിരുനാവായ പാലത്തിൻ്റെ അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ 3.5 കോടി ജില്ലാ കളക്ടർക്ക് സർക്കാർ കൈമാറിക്കഴിഞ്ഞു. 50 കോടിയുടെ ഭരണാനുമതിയാണ് ഇതിനായി ലഭിച്ചിട്ടുള്ളത്. 1) എടപ്പാൾ മേൽപാലം: (13.5 കോടി)മലപ്പുറം ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരമായുമുള്ള ആദ്യത്തെ മേൽപ്പാലം.218 മീറ്റർ നീളം, 8.4 മീറ്റർ വീതി. പണി പുരോഗമിക്കുന്നു. മാർച്ചോടെ പൂർത്തിയാകും.2) ഒളമ്പക്കടവ് പാലം: (32 കോടി)കോലൊളമ്പിനെയും മാറഞ്ചേരിയേയും ബന്ധിപ്പിക്കുന്ന കോൾപാടത്തിന് മുകളിലൂടെയാണ് ഈ പാലം പണിയുന്നത്. 602 മീറ്റർ നീളം. 11 മീറ്റർ വീതി. പണി പുരോഗമിക്കുന്നു.3) വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റും പമ്പിംഗ് മെയ്നും: (75 കോടി)തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾക്കും പൊന്നാനി മണ്ഡലത്തിനുമായുള്ള ഡാനിഡ കുടിവെള്ള പദ്ധതിയുടെ ഭീമാകാരൻ ജലശുദ്ധീകരണ പ്ലാൻ്റും പമ്പിംഗ് മെയ്നും നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ച് കഴിഞ്ഞു.4) പടിഞ്ഞാറേക്കര – ഉണ്യാൽ തീരദേശറോഡ്: (52.78 കോടി) തവനൂർ മണ്ഡലത്തിൻ്റെ ഭാഗമായി വരുന്ന തീരദേശ റോഡാണിത്.നിർമ്മാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്.5) തവനൂർ ഗവ: കോളേജിന് സ്വന്തം കെട്ടിടം. (11 കോടി)നിർമ്മാണം കഴിഞ്ഞ് ഉൽഘാടനം ചെയ്തു.6) എടപ്പാൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയവും ഇൻഡോർ കോർട്ടും. (6.74 കോടി)എടപ്പാൾ ഗവ: ഹയർ സെക്കൻ്റെറി സ്കൂൾ ഗ്രൗണ്ടാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. നാച്ചുറൽ ടർഫും, ഓട്ടോമാറ്റഡ് സ്പിംങ്ക്ളർ സിസ്റ്റവും, അമിനിറ്റി സെൻ്റെറും, ഇൻഡോർ ഷട്ടിൽ – വോളിബോൾ – ബാസ്കറ്റ് ബോൾ കോർട്ടുമെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. എല്ലാം പണി പൂർത്തിയാക്കി നാടിന് സമർപ്പിച്ചു.7) വിവിധ ഗവ: സ്കൂളുകൾക്ക് പുതിയ കെട്ടിട നിർമ്മാണത്തിനായി കോടികളാണ് വിവിധ വിദ്യാലയങ്ങൾക്ക് ലഭ്യമാക്കിയത്.i) എടപ്പാൾ GHSS: 3 കോടി. (പൂർത്തീകരിച്ചു) ii) പുറത്തൂർ GHSS: 5 കോടി. (പൂർത്തീകരിച്ചു)iii) തവനൂർ KM VHSS: (3 കോടി) (ഉടൻ ആരംഭിക്കും)iv) കാടഞ്ചേരി GHSS: 6 കോടി (മൂന്ന് കോടിയുടെ കെട്ടിടം പൂർത്തീകരിച്ചു. 3 കോടിയുടേത് ഉടൻ തുടങ്ങും)v) പുറത്തൂർ GUPS: 5.36 കോടി (1.36 കോടിയുടെ കെട്ടിടം ഉൽഘാടനം ചെയ്തു. ഒരു കോടിയുടെ കെട്ടിടം 70% പൂർത്തിയായി. 3 കോടിയുടേത് ഉടൻ ആരംഭിക്കും)vi) തവനൂർ KMGUPS: 1.85 കോടി (പൂർത്തീകരിച്ചു)vii) ചമ്രവട്ടം GUPS: 1 കോടി (80% പൂർത്തിയായി)viii) വെള്ളാഞ്ചേരി 1.35 കോടി (35 ലക്ഷത്തിൻ്റെ പണി കഴിഞ്ഞു. ഒരു കോടിയുടേത് ആരംഭിച്ചു)ix) മറവഞ്ചേരി ഗവ: LP സ്കൂൾ: 1 കോടി (പണി പുരോഗമിക്കുന്നു)x) കാലടി ഗവ: LP സ്കൂൾ: 80.5 ലക്ഷം (പണി പുരോഗമിക്കുന്നു)xi) പടിഞ്ഞാറേക്കര ഗവ: UP സ്കൂൾ: 1.05 കോടി (പണി പൂർത്തിയായി) xii) മണ്ഡലത്തിലെ വിവിധ സർക്കാർ സ്കൂളുകൾക്ക് ടോയ്ലെറ്റ് ബ്ലോക്കുകൾ പണിയാൻ: 1 കോടി (പൂർത്തീകരിച്ചു)xiii) കാടഞ്ചേരി ഗവ: ഹയർ സെക്കൻ്റെറി സ്കൂളിലും പോത്തനൂർ ഗവ: UP സ്കൂളിലും വാട്ടർ പ്ലാൻ്റ്: 50 ലക്ഷം (പൂർത്തീകരിച്ചു)xiv) പൂക്കരത്തറ ദാറുൽ ഹിദായ ഹയർ സെക്കൻ്ററി സ്കൂളിലും കൂട്ടായി ഐ.എം.എം ഹയർ സെക്കൻ്ററി സ്കൂളിലും RO പ്ലാൻ്റ്: 50 ലക്ഷം (ദാറുൽ ഹിദായയിൽ പണി പുരോഗമിക്കുന്നു. കൂട്ടായിയിൽ ഉടൻ തുടങ്ങും)xv) കൂട്ടായി നോർത്ത് GLP സ്കൂൾ (34 ലക്ഷം (പണി നടക്കുന്നു)PWD ഡിപ്പാർട്ട്മെൻറ്, ഹാർബർ എഞ്ചിനീയറിംഗ്, തീരദേശ വികസന അതോറിറ്റി, ന്യൂനപക്ഷ ക്ഷേമ വരൂപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, ട്രാൻസ്പോർട്ട് വകുപ്പ്, ലൈഫ് മിഷൻ, സാമൂഹ്യക്ഷേമ വകുപ്പ്, ടൂറിസം വകുപ്പ്, റജിസ്ട്രേഷൻ വകുപ്പ്, ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്റ, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പട്ടികജാതി വകുപ്പ്, സാംസ്കാരിക വകുപ്പ്, ആഭ്യന്തര വകുപ്പ്, ജല വിഭവ – ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്, കൃഷി വകുപ്പ്, ക്ഷീര വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, നബാർഡ്, നാഷണൽ ഹൈവെ അതോറിറ്റി, സെൻട്രൽ റോഡ് ഫണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, MLA യുടെ ആസ്തി വികസന ഫണ്ട്, MLA യുടെ പ്രാദേശിക വികസന ഫണ്ട് തുടങ്ങി വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച കോടികളുടെ വികസന പദ്ധതികളാണ് തവനൂർ മണ്ഡലത്തിൽ നടപ്പാക്കാനായത്. ഇവയുടെ വിശദവിവരങ്ങളാണ് ചുവടെ.സർക്കാർ സഹായങ്ങൾക്കപ്പുറത്ത് സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളുടെയും സ്പോൺസർഷിപ്പ് ഉപയോഗിച്ച്‌ 20 വീടുകളാണ് ആരോരുമില്ലാത്തവർക്കായി നിർമ്മിച്ചു നൽകിയത്. എടപ്പാൾ പഞ്ചായത്തിൽ പണിപൂർത്തിയാകാതെ കിടന്ന 15 വീടുകൾ വാസയോഗ്യമാക്കുകയും ചെയ്തു. കൊവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിൻ്റെ ദുരിത കാലത്ത് മണ്ഡലത്തിലെ പാവപ്പെട്ട എല്ലാ മൽസ്യതൊഴിലാളി കുടുംബങ്ങൾക്കും, ഓട്ടോറിക്ഷാ തൊഴിലാളികൾക്കും, ബാർബർമാർക്കും, സ്വകാര്യ ബസ് തൊഴിലാളികൾക്കും കക്ഷിരാഷ്ട്രീയ മതജാതി വ്യത്യാസങ്ങൾക്കതീതമായി പതിനായിരം ഭക്ഷ്യക്കിറ്റുകളാണ് ഉദാരമതികളുടെ സഹായത്തോടെ സംഘടിപ്പിച്ചു നൽകിയത്.മണ്ഡലത്തിലെ മുഴുവൻ PWD റോഡുകളും റബറൈസ്ഡ് ആക്കുന്ന പ്രവൃത്തി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. കോടികൾ ചെലവിട്ടാണ് ഇത് സാദ്ധ്യമാക്കിയത്.1) നടുവട്ടം – തണ്ണീർക്കോട്-കാഞ്ഞിരമുക്ക് റോഡ് (12.48 കോടി) (പൂർത്തികരിച്ചു)2) ചമ്രവട്ടം – കാവിലക്കാട് – പുറത്തൂർ റോഡ് (4.25 കോടി) (പൂർത്തീകരിച്ചു)3) എടപ്പാൾ- തട്ടാൻപടി-ചെറിയപാലം റോഡ് (2.47 കോടി) (പൂർത്തീകരിച്ചു)4)തൃക്കണാപുരം – കുമ്പിടി റോഡ് (1 കോടി) (പൂർത്തീകരിച്ചു)5) നരിപ്പറമ്പ് – പോത്തനൂർ റോഡ് (2.6 കോടി) (പൂർത്തീകരിച്ചു)6) കൊടക്കൽ – ആലത്തിയൂർ – നരിപ്പറമ്പ് റോഡ് (6 കോടി) (പൂർത്തീകരിച്ചു)7) എടപ്പാൾ – നീലിയാട് റോഡ് (6 കോടി) (പൂർത്തീകരിച്ചു)8) ചമ്രവട്ടം – തിരൂർ റോഡ് (6.5 കോടി) (പൂർത്തീകരിച്ചു)9) പെരുന്തല്ലൂർ – ബീരാഞ്ചിറ റോഡ് (3 കോടി) (പൂർത്തീകരിച്ചു)10) ആലുങ്ങൽ – കൂട്ടായിക്കടവ് റോഡ് (4 കോടി) (പൂർത്തീകരിച്ചു)11) ആലത്തിയൂർ – പള്ളിക്കടവ് റോഡ് (5 കോടി) (പൂർത്തീകരിച്ചു)12) മംഗലം – മരവന്ത റോഡ് (2.5 കോടി) (പൂർത്തീകരിച്ചു)13) പുല്ലൂണി – പൂക്കൈത റോഡ് (75 ലക്ഷം) (പൂർത്തീകരിച്ചു)14) കണ്ടനകം – ചേകനൂർ റോഡ് (2.5 കോടി) (പൂർത്തീകരിച്ചു)15) നീലിയാട് – മലേഷ്യൻപടി റോഡ് (1.25 കോടി) (പൂർത്തീകരിച്ചു)16) തവനൂർ – എടപ്പാൾ റോഡ് (5 കോടി) (പണി നടന്നുവരുന്നു)17) അതളൂർ – മഠത്തിൽപടി റോഡ് (2.5 കോടി) (പണി ആരംഭിച്ചു)26 തീരദേശ ഉൾറോഡുകൾക്കായി ഹാർബർ എഞ്ചിനിയറിംഗ് വിഭാഗം അനുവദിച്ചത്12.70 കോടി രൂപയാണ്.(മംഗലം – പുറത്തൂർ പഞ്ചായത്തുകൾ)1) വാടിക്കൽ MLA റോഡ് പുഴയോരം റോഡ് (73.67 ലക്ഷം) (പൂർത്തികരിച്ചു)2) കൂട്ടായി ഫിഷ് ലാൻ്റിംഗ് സെൻ്റെർ മുതൽ ആശാൻ പടി ബീച്ച് വരെയുള്ള റോഡ് (99.11 ലക്ഷം) (പൂർത്തീകരിച്ചു)3)കുഞ്ഞിത്താമിപ്പടി – കാരാട്ടകടവ് – കൂട്ടായിക്കടവ് റോഡ് (30.60 ലക്ഷം) (പൂർത്തീകരിച്ചു)4) പള്ളിക്കടവ് – മുസല്യാർ നമ്പ്രം റോഡ്. (41.30 ലക്ഷം) (പൂർത്തീകരിച്ചു)5) മംഗലം വാടിക്കൽ ബീച്ച് – പുറത്തൂർ ജെട്ടി ലൈൻ ബീച്ച് റോഡ് (61 ലക്ഷം) (പൂർത്തീകരിച്ചു) 6) പാണപ്പടി മൈനർ കനാൽ റോഡ് (30.20 ലക്ഷം) (പൂർത്തീകരിച്ചു)7) വാടിക്കൽ ബീച്ച് റോഡ് മുതൽ നായർതോട് ബീച്ച് റോഡ് വരെ (1.38 കോടി) (പൂർത്തീകരിച്ചു)8) കുറശ്ശേരി ഡാം റോഡ് (34.40 ലക്ഷം) (പൂർത്തികരിച്ചു)9) പഞ്ഞാറെക്കര – ഗോമുഖംകുളം റോഡ് (41.20 ലക്ഷം) (പൂർത്തികരിച്ചു)10) എടക്കനാട് – ആയിച്ചാമ്പുര വി.സി.ബി റോഡ് (15.60 ലക്ഷം) (പൂർത്തീകരിച്ചു)11) എടക്കനാട് – സബ്സെൻ്റർ ചങ്ങായിപറമ്പ് – കുഞ്ഞമ്മത്തറ റോഡ് (40.45 ലക്ഷം) (പൂർത്തീകരിച്ചു)12) പുളിക്കൽ പുഴയോരം റോഡ് (57.60 ലക്ഷം) (പൂർത്തീകരിച്ചു)13) കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് – തെക്കേകടമ്പ റോഡ് (70 ലക്ഷം) (പൂർത്തീകരിച്ചു)14) ആശാൻപടി – പുറത്തൂർ ജെട്ടി ലൈൻ റോഡ് (1.90 കോടി) (പൂർത്തീകരിച്ചു15) ജെട്ടിലൈൻ – അഴിമുഖം റോഡ് (32.50 ലക്ഷം) (പൂർത്തീകരിച്ചു)16) റാത്തീബ്പള്ളി-മഹിളാസമാജം റോഡ് (24.80 ലക്ഷം) (പൂർത്തീകരിച്ചു)17) റാത്തീബ്പള്ളി- മൊയ്ദീൻപള്ളി റോഡ് (8 ലക്ഷം) (പണി നടക്കുന്നു)18) പള്ളിക്കടവ് കോളനി – മുസല്യാർനമ്പ്രം റോഡ് (20.35 ലക്ഷം) (പൂർത്തീകരിച്ചു) 19) കരിങ്കറ പുഴക്കെട്-ഉള്ളാട്ടിൽപടി റോഡ് ( 25.60 ലക്ഷം) (പണി നടക്കുന്നു) 20) എടക്കനാട് ലക്ഷംവീട് കോളനി റോഡ് (31 ലക്ഷം) (പൂർത്തികരിച്ചു) 21) പെരുന്തിരുത്തി- തൂക്കുപാലം റോഡ് (74.30 ലക്ഷം) (പൂർത്തീകരിച്ചു)22) ചേന്നര SC കോളനി – പേരാൽത്തറ റോഡ് (28 ലക്ഷം) (പൂർത്തീകരിച്ചു)23) ഭയങ്കാവ് – ആട്ടയിൽ പടി റോഡ് (42.2 ലക്ഷം) (പൂർത്തീകരിച്ചു) 24) ജെട്ടി ലൈൻ നവീകരണം (38.5 ലക്ഷം) (പണി തുടങ്ങി)25) കയർ സൊസൈറ്റിമുട്ടനൂർ SC കോളനി റോഡ് (48 ലക്ഷം) (പണി നടക്കുന്നു) 26) ചൂരപ്പാടം SC കോളനി റോഡ് (22.50 ലക്ഷം) (പൂർത്തീകരിച്ചു)ആരോഗ്യം, സാമൂഹ്യനീതി, RIDF മുഖാന്തിരം വിവിധ പദ്ധതികളാണ് തവനൂരിൽ യാഥാർത്ഥ്യമാകുന്നത്.1) തവനൂർ ചിൽഡ്രൻസ് ഹോം കെട്ടിടം (4 കോടി) (പൂർത്തികരിച്ചു) 2) ജ്യൂവനൈൽ ജസ്റ്റിസ കോർട്ട് കെട്ടിടം (50 ലക്ഷം) (പൂർത്തീകരിച്ചു) 3) കാലടി ഗവ: ആശുപത്രി കെട്ടിടം (2.16 കോടി) (പൂർത്തീകരിച്ചു)4) എടപ്പാൾ GMUPS അംഗനവാടി കെട്ടിടം (20 ലക്ഷം) (പൂർത്തികരിച്ചു)5) എടപ്പാൾ 67നമ്പർ അംഗനവാടി കെട്ടിടം (10 ലക്ഷം) (പൂർത്തീകരിച്ചു)6) തൃപ്രങ്ങോട് 79നമ്പർ അംഗനവാടി കെട്ടിടം (20 ലക്ഷം) (പൂർത്തീകരിച്ചു)7) പുറത്തൂർ ഗോമുഖംകുളം അംഗനവാടികെട്ടിടം (20 ലക്ഷം) പണി (പൂർത്തീകരിച്ചു)8) പുറത്തൂർ ഭയങ്കാവ് അംഗനവാടി കെട്ടിടം (20 ലക്ഷം) (പൂർത്തീകരിച്ചു)9) തൃപ്രങ്ങോട് ഗവ: ആശുപത്രി നവീകരണം (15 ലക്ഷം) (പൂർത്തീകരിച്ചു)9) പൂക്കരത്തറ – ഒളമ്പക്കടവ് റോഡ് (1 കോടി) (പൂർത്തീകരിച്ചു)10) കൈനിക്കര – ആനപ്പടി റോഡ് (40 ലക്ഷം) (പൂർത്തീകരിച്ചു)11) കടകശേരി – മദാരശേരി റോഡ് (1.50 കോടി) (പൂർത്തീകരിച്ചു)12) പഞ്ഞംപടി – ഹനുമാൻകാവ് റോഡ് (40 ലക്ഷം) (പൂർത്തീകരിച്ചു)13) പുറത്തൂർ മുട്ടനൂർ – ജുമാമസ്ജിദ് റോഡ് (30 ലക്ഷം) (പൂർത്തീകരിച്ചു) 14) വട്ടംകുളം – എരുവപ്ര റോഡ് (40 ലക്ഷം) (പൂർത്തീകരിച്ചു) 15) പൂക്കരത്തറ – ഒളമ്പക്കടവ് റോഡ് (1 കോടി) (പൂർത്തീകരിച്ചു)ഫിഷറീസ്, റവന്യു, ടൂറിസം, റജിസ്ട്രേഷൻ, വകുപ്പുകളിൽ നിന്ന് തവനൂരിന് ലഭിച്ചത് 15.46 കോടി രൂപയാണ്.1) പുറത്തൂർ പള്ളിക്കടവ് അഴിമുഖത്തിനടുത് സംരക്ഷണ ഭിത്തിനിർമ്മാണം. (7 കോടി) (പണി നടക്കുന്നു)2) മത്സ്യഗ്രാമം കൂട്ടായി കുടിവെള്ള പദ്ധതി (1 കോടി)(90% പൂർത്തിയായി) 3) എടപ്പാൾ വില്ലേജ് ഓഫീസ് & ക്വോർട്ടേഴ്സ് (50 ലക്ഷം) (പൂർത്തീകരിച്ചു)4) കൊടക്കല്ല് റജിസ്ട്രാർ ഓഫീസിന് പുതിയ കെട്ടിടം (62 ലക്ഷം) (പണി നടക്കുന്നു)5) ചമ്രവട്ടം റഗുലേറ്റർ ബ്രിഡ്ജ് ടൂറിസം പദ്ധതി (2 കോടി) (പൂർത്തീകരിച്ചു)6) പടിഞ്ഞാറെക്കര അഴിമുഖം സൂര്യാസ്തമയ മുനമ്പ് (2 കോടി) (ഉടൻ ആരംഭിക്കും)7) ചെകുത്താൻ കുണ്ട് ലിഫ്റ്റ് ഇറിഗേഷൻ നവീകരണം (1 കോടി)(പണി നടക്കുന്നു)8) കൂട്ടായി റഗുലേറ്റർ നവീകരണം (1.25 കോടി) (ഉടൻ തുടങ്ങും)9) വെള്ളപ്പൊക്കം തകർത്ത ചമ്രവട്ടം സ്നേഹപാത പുനർ നിർമ്മാണം (1 കോടി)(ഉടൻ ആരംഭിക്കും)25 കോടി മണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടത്തിയ പദ്ധതികളും, 5 കോടി MLA പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നടത്തിയ വികസന പ്രവർത്തനങ്ങളും ഇതിന് പുറമെയാണ്. 9.63 കോടിയാണ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 7 പഞ്ചായത്തുകളിലെ നൂറോളം ഗ്രാമീണ റോഡുകൾ നന്നാക്കുന്നതിന് അനുവദിച്ചു കിട്ടിയത്. ഇവയിൽ പലതിൻ്റെയും പ്രവൃത്തി പൂർത്തിയായി. ചിലതിൻ്റെ പ്രവൃത്തി ആരംഭ ഘട്ടത്തിലാണ്. നേഷണൽ ഹൈവേയുടെ ഭാഗമായ മിനിപമ്പ – ചമ്രവട്ടം റോഡ് കോടികൾ മുടക്കി ദേശീയപാതാ അതോറിറ്റിയെക്കൊണ്ട് റബറൈസ് ചെയ്യിപ്പിക്കാനായതും കുടിവെള്ള പദ്ധതിയുടെ പൈപ്പിടാൻ കീറിയിരുന്ന കുറ്റിപ്പുറം – പൊന്നാനി റോഡിലെ, വൃദ്ധസദനം മുതൽ നരിപ്പറമ്പുവരെയുള്ള ഭാഗം പൂർണ്ണമായും നന്നാക്കിക്കാനായതും തവനൂരിൻ്റെ വികസന വഴിയിലെ നാഴികക്കല്ലുകളാണ്. വട്ടംകുളം – എടപ്പാൾ പഞ്ചായത്തുകളിലെ ഇതിനകം പൂർത്തീകരിച്ചതും പണി ആരംഭിച്ചതുമായ വ്യത്യസ്ത പദ്ധതികൾക്കായി 30 കോടി റർബൺ മിഷനിൽ ഉൾപ്പെടുത്തി അനുവദിപ്പിച്ചത് ആ രണ്ടു പഞ്ചായത്തുകളുടെയും മുഖച്ഛായ മാറ്റുന്ന നേട്ടമാണ്. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ യുവതീ യുവാക്കൾക്ക് തൊഴിൽ നൈപുണ്യം നൽകാൻ ഉദ്ദേശിച്ച് തവനൂർ ഐങ്കലത്ത് പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്കിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചത് 17 കോടി രൂപയാണ്. ആലത്തിയൂരിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള PSC കോച്ചിംഗ് സെൻ്റെറും, വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പെൻ്റ് നൽകി സാങ്കേതിക വൈദഗ്ദ്യം നൽകാൻ ലക്ഷ്യമിട്ട് ഐങ്കലത്ത് യാഥാർത്ഥ്യമാക്കിയ IHRD സബ്സെൻ്റെറും എടുത്തു പറയേണ്ട പുരോഗതികളാണ്. യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ മാത്രം ലഭ്യമായിരുന്ന അഞ്ചു വർഷ ഇൻ്റെഗ്രേറ്റഡ് ഡിഗ്രി – പിജി പ്രോഗ്രാം തവനൂർ ഗവ: കോളേജിൽ കൊണ്ടുവരാനായത് ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന പ്രയോജനം വിവരണാതീതമാണ്. ശബരിമല തീർത്ഥാടകർക്കായി സജ്ജീകരിച്ച മിനിപമ്പയിലെ നദീതീര ഓപ്പൺ ഓഡിറ്റോറിയവും കംഫർട്ട് സ്റ്റേഷനും തവനൂരിൻ്റെ മതസൗഹാർദ്ദ പാരമ്പര്യത്തിൻ്റെ പ്രതീകമായി എന്നും നിലകൊള്ളും. ചമ്രവട്ടം അയ്യപ്പ ക്ഷേത്രം തീ കത്തി നശിച്ചതിനെ തുടർന്ന് ക്ഷേത്രം പുനർ നിർമ്മിക്കാൻ സർക്കാറിൽ നിന്ന് ആവശ്യമായ തുക വകയിരുത്തിക്കാനായതും അഭിമാനകരംതന്നെ. അഞ്ചു വർഷം കൊണ്ട് അൻപത് കൊല്ലം കാത്തിരുന്നാൽ സാദ്ധ്യമാക്കാനാകാത്ത വികസന പ്രവർത്തനങ്ങളാണ് തവനൂർ മണ്ഡലത്തിൽ നടന്നത്. പാഴ് വാക്കുകളില്ലാത്ത അഞ്ചു വർഷം! ആഹ്ളാദം അതിരുകളില്ലാത്തതാണ്!!! (മലയാള മനോരമ പ്രസിദ്ധീകരിച്ച തവനൂർ മണ്ഡലം വികസന സപ്ലിമെൻ്റാണ് ഇമേജായി കൊടുത്തിരിക്കുന്നത്.

KT jaleel, tavanoor, tavanur, തവനൂർ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *