60 വർഷം ലീഗ് MLA മാര് പ്രതിനിധികളായ താനൂരിന്റെ ഇന്നത്തെ വികസനം കാണൂ
ഇടതുപക്ഷ MLA യിലൂടെ 💪💪❤❤🚩🚩

സിഎച്ചിനെ ആദ്യമായി നിയസഭയിലെത്തിച്ച താനൂർ!!!

സീതിഹാജിയേയും
ഇ.അഹമ്മദിനേയും കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച താനൂർ!!!

അബ്ദുറബ്ബിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!!

2006-ൽ കുറ്റിപ്പുറത്ത് പ്രീമിയർ ലീഗിന്റെ കിംഗ്‌ മേക്കർ സാക്ഷാൽ കുഞ്ഞാലിക്കുട്ടിക്ക് അടിപതറിയപ്പോഴും മങ്കടയിലും പെരിന്തൽമണ്ണയിലും ലീഗിനെ ഭൂമി പിളർത്തി കൊണ്ടുപ്പോയിട്ടും പൊന്നാനിയിലും തിരൂരിലും സുനാമി ആഞ്ഞടിച്ചിട്ടും പതറാതെ രണ്ടത്താണിക്കാരൻ
അബ്ദുറഹ്മാനെ പതിനായിരങ്ങളുടെ ഭൂരിപക്ഷം നൽകി ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!!
എന്നിട്ടും താനൂരിലെ ജനങ്ങൾക്ക് വികസനം എന്തെന്നറിയാനും ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണമെന്നും കാണാൻ ആറുപതിറ്റാണ്ടുകാലം കാത്തിരിക്കേണ്ടിവന്നൂ…ഒരുപാട് വർഷം പിറകോട്ട് സഞ്ചരിച്ചിരുന്ന താനൂരിനെ വളരെ പെട്ടെന്ന് വളർച്ചയുടെ മുന്നോട്ടുള്ള പാതയിലേക്ക് കൊണ്ടു വരാൻ മാറ്റത്തിനായ് വോട്ടുനൽകിയ മാറ്റം കൊതിച്ച താനൂരിലെ പുതുതലമുറയുടെ താരോദയം വി.അബ്ദുറഹ്മാൻ തന്നെ വേണ്ടി വന്നു…
ലീഗിന് അറുപത് വർഷം കൊണ്ട് ചെയ്തു തീർക്കാൻ കഴിയാത്ത പല വികസന പ്രവർത്തങ്ങളും ഏഴ് വർഷം കൊണ്ട് ചെയ്ത് തീർക്കാൻ താനൂരിന്റെ വികസന നായകന് കഴിഞ്ഞു… അതിലൊന്നാണ് ദേശീയ തലത്തിലും,സംസ്ഥാന തലത്തിലും മറ്റും കഴിവു തെളിയിച്ച കായിക താരങ്ങളും കായിക പ്രേമികളും അനവധിയുള്ള താനൂരിൽ ആദ്യമായി സ്റ്റേഡിയം നാടിന് സമർപ്പിക്കപെട്ടിരിക്കുന്നു. ഏഴ് വർഷം കൊണ്ട് താനൂർ മണ്ഡലത്തിൽ അഞ്ചു സ്റ്റേഡിയങ്ങൾ..

അതിൽ
നാല് സ്റ്റേഡിയങ്ങൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സഖാവ് . പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു…

പാഴാകാത്ത വോട്ടുകൾ…നിറവേറ്റപ്പെടുന്ന വാഗ്ദാനങ്ങൾ….
ഇടതുപക്ഷത്തിന് വോട്ട് ചെയ്തു വി.അബ്ദുറഹിമാനെ വിജയിപ്പിച്ച വോട്ടർമാർക്ക് അഭിമാനിക്കാം❤️


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *