• കേരളത്തിൻറെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യത്തിലേക്ക്
 • 1538 കോടിയുടെ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി ആരംഭിച്ചു, തിരുവനന്തപുരം നഗര വികസനത്തിന് മാസ്റ്റർപ്ലാൻ രൂപീകരണം അന്തിമഘട്ടത്തിൽ
 • ടെക്നോപാർക്കിൽ 17.6 ലക്ഷം ചതുരശ്രഅടി പശ്ചാത്തല വികസനം നടത്തി. 82 പുതിയ കമ്പനികൾ ഇക്കാലയളവിൽ പുതിയതായി ടെക്നോപാർക്കിൽ എത്തി. ടെക്കികൾക്ക് ക്ഷേമ ബോർഡ് രൂപീകരിക്കുന്നു.
 • ലൈഫ് മിഷൻ മുഖേന ഭവന രഹിതർക്ക് ജില്ലയിൽ 30000 വീടുകൾ നിർമ്മിച്ചു നൽകി. കൂടാതെ 21195 വിവിധ ഭവനരഹിതർക്ക് ഫ്ലാറ്റ് സമുച്ഛയങ്ങൾ ഒരുങ്ങുന്നു. അഴൂർ ഗ്രാമപഞ്ചായത്തിൽ 100 സെൻറ് സ്ഥലത്ത് 44, മടവൂർ ഗ്രാമ പഞ്ചായത്തിൽ 120 സെൻറ് സ്ഥലത്ത് 36, വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ 21, പൂവച്ചൽ ഗ്രാമ പഞ്ചായത്തിൽ 113 എന്നി കൃമത്തിൽ ഭവന സമുച്ചയങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നിർമ്മാണം പുരോഗമിക്കുന്നു. 5.92 കോടി ചിലവിൽ കിളിമാനൂരിൽ 52 പട്ടികജാതി കുടുംബങ്ങൾക്ക് ഭവന സമുച്ചയം
 • ജില്ലയിലെ 38 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. കുറഞ്ഞത് 3 ഡോക്ടർമാരെയും 4 പാരാമെഡിക്കൽ ജീവനക്കാരുടെയും ഇവിടങ്ങളിൽ അധികമായി നിയമിച്ചു. ഇതോടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം, ഒ പി, ലാബ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ സേവനങ്ങൾ ഉറപ്പാക്കി
 • വൈറസ് പഠനത്തിന് ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി തോന്നയ്ക്കലിൽ സ്ഥാപിച്ചു
 • ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 14 സ്കൂളുകളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തി. ജില്ലയിലെ എല്ലാ സ്കൂളുകളുടെയും ക്ലാസ് മുറികൾ ഹൈടെക്കാക്കി ഉയർത്തി
 • ജില്ലയിൽ ഭൂമിയില്ലാതിരുന്ന 2265 പേർക്ക് പട്ടയം വിതരണം ചെയ്തു. 57 പേർക്ക് കൈവശരേഖ ലഭ്യമാക്കി
 • കേരള പോലീസ് സേനയിൽ പുതുചരിത്രമെഴുതി ആദ്യ വനിത ബെറ്റാലിയൻ മേനംകുളത്ത് യാഥാർഥ്യമായി
 • തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈസസ് പാർക്ക് 
 • കേരളത്തിൻറെ സ്വന്തം ഇ – ഓട്ടോയിയ നിം ജിം യാഥാർത്ഥ്യമാക്കി
 • 220 കോടി ചിലവിൽ വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം യാഥാർത്ഥ്യത്തിലേക്ക്. 100 റോഡുകൾ നവീകരിച്ച ഉദ്ഘാടനം ചെയ്തു. കുലശേഖരം പാലത്തിൻറെ നിർമാണം ദ്രുതഗതിയിൽ. ജംഗ്ഷൻ വികസനത്തിന് സ്ഥലം ഏറ്റെടുക്കലും റവന്യൂ ടവർ നിർമ്മാണവും പുരോഗമിക്കുന്നു
 • 40 കോടി ചിലവിൽ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ നിർമ്മാണം പൂർത്തിയാക്കി
 • ശ്രീകാര്യം, പട്ടം, ഉള്ളൂർ ഫ്ളൈഓവറുകളുടെ നിർമ്മാണ നടപടി തുടങ്ങി. ശ്രീകാര്യം ജംഗ്ഷൻ സമഗ്ര വികസന പദ്ധതി ഇതിൻറെ ഭാഗമായി നടപ്പിലാക്കും
 • 1600 രൂപ നിരക്കിൽ മുടങ്ങാതെ പ്രതിമാസ ക്ഷേമ പെൻഷൻ 
 • 17.93 കോടി ചിലവിൽ മുട്ടത്തറയിൽ പ്രതീക്ഷ ഭവന സമുച്ചയം പൂർത്തീകരിച്ചു
 • സംസ്ഥാനത്തെ ആദ്യ മൾട്ടി സ്പെഷ്യാലിറ്റി മൃഗാശുപത്രി കുടപ്പനക്കുന്നിൽ പ്രവർത്തനസജ്ജമായി
 • 410 കോടി ചിലവിൽ എല്ലാ വീട്ടിലും കുടിവെള്ള കണക്ഷൻ ലഭ്യമാക്കാൻ ജലജീവൻ മിഷൻ പദ്ധതി ജില്ലയിൽ ആരംഭിച്ചു
 • മലയോര ഹൈവേ പദ്ധതി അതിവേഗം പുരോഗമിക്കുന്നു. ജില്ലയിൽ അരുവിക്കര, പാറശ്ശാല മണ്ഡലങ്ങളിലായി ഹൈവേയുടെ ഭാഗമായ 50 കിലോമീറ്റർ ദൂരം നിർമ്മാണം പുരോഗമിക്കുന്നു
 • രാജ്യത്തെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം വള്ളക്കടവ് ബോട്ടുപുരയിൽ പ്രവർത്തന സജ്ജമായി
 • രാജ്യത്തെ ആദ്യ സ്പേസ് പാർക്ക് പള്ളിപ്പുറത്ത് യാഥാർത്ഥ്യമാകുന്നു
 • എല്ലാവർക്കും സൗജന്യ കോവിഡ് ചികിത്സ
 • പ്രളയ കാലത്തും കോവി ഡ് കാലത്തും സൗജന്യ റേഷനും സൗജന്യ ഭക്ഷ്യ കിറ്റുകളും ലഭ്യമാക്കി
 • പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത അഞ്ചു വർഷങ്ങൾ

ആരോഗ്യ വകുപ്പ് 

 • ആർദ്രം മിഷനിലൂടെ ആശുപത്രികളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റി
 • തിരുവനന്തപുരം മെഡിക്കൽ കോളേജ്: മെഡിക്കൽ കോളേജിൻറെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി 717 കോടിയുടെ പദ്ധതികൾ നടപ്പാക്കിവരുന്നു. ഒ പി ഡി ട്രാൻസ്ഫോർമേഷൻ പൂർത്തിയാക്കി. ഇ-ഹെൽത്ത് സംവിധാനം നടപ്പിലാക്കി. വയോജന സേവന കേന്ദ്രം, തെറാസിക് ഐസിയു, സർജറി ഐസിയു, ആധുനിക മോർച്ചറി എന്നിവ ഉൾക്കൊള്ളുന്ന 20 കോടി ചിലവിൽ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചു. 28 കോടി ചിലവിൽ നിർമ്മിച്ച മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റ് ആരംഭിച്ചു. രണ്ടാമത്തെ കാത്ത് ലാബും പ്രവർത്തനമാരംഭിച്ചു. ഡി എസ് എ ഡിജിറ്റൽ ഫ്ളൂറോസ്കോപ്പി, ഡിജിറ്റൽ മാമോഗ്രാം എന്നിവയും സജ്ജീകരിച്ചു. കുട്ടികളുടെ ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗം ആരംഭിച്ചു. എസ് എ ടിയിൽ സിറ്റി സ്കാനറും അൾട്രാസൗണ്ട് മെഷീനും സ്ഥാപിച്ചു. ഓഫ്താൽമോളജിക്ക് പുതിയ ബ്ലോക്ക് നിർമ്മിച്ചു. റീപ്രൊഡക്ടീവ് മെഡിസിൻ, പീഡിയാട്രിക്സ് ന്യൂറോ , നിയോനാറ്റോളജി വിഭാഗങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾ ആരംഭിച്ചു. വി ആർ എൽ ഡി ലാബ് ആരംഭിച്ചു. ലെവൽ 2 ട്രോമാകെയർ സംവിധാനം ഏർപ്പെടുത്തി. വർധിപ്പിച്ച സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ പുതിയതായി 200 തസ്തികകൾ അനുവദിച്ചു
 • സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ ടെക്നോളജി ദന്തൽ കോളേജിൽ ആരംഭിച്ചു
 • സംസ്ഥാനത്തെ ആദ്യ ഇൻറഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെൻറർ പാങ്ങപ്പാറയിൽ ആരംഭിച്ചു
 • നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു
 • പുഴനാട് , കള്ളിക്കാട് , ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രങ്ങൾ നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷൻ സ്റ്റാൻഡേർഡിന് അർഹമായി
 • ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

വിദ്യാഭ്യാസരംഗം

 • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി
 • 1270 സ്കൂളുകളിലായി 31130 ഐടി ഉപകരണങ്ങൾ സ്ഥാപിച്ചു. 9507 ലാപ്ടോപ്പുകൾ, 5775 മൾട്ടിമീഡിയ പ്രൊജക്ടറുകൾ, 2613 സ്ക്രീനുകൾ, 379 ഡി എസ് എൽ ആർ ക്യാമറകൾ, 399 മൾട്ടിഫംഗ്ഷൻ പ്രിന്ററുകൾ, 401 എച്ച് ഡി വെബ് ക്യാമറകൾ, 392 എൽഇഡി ടിവികൾ തുടങ്ങിയ ഐ ടി ഉപകരണങ്ങൾ സ്ഥാപിച്ചു. 1032 സ്കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ഏർപ്പെടുത്തി
 • മൂന്ന് കോടി ചിലവിൽ 21 സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം നടന്നുവരുന്നു. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 37 സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവും നടന്നുവരുന്നു.
 • തിരുവനന്തപുരം സെൻട്രൽ ലൈബ്രറിയിൽ 3.3 കോടി ചിലവിൽ ഹെറിറ്റേജ് മോഡൽ ബ്ലോക്ക് നിർമ്മിച്ചു
 • 67 കോടി ചിലവിൽ ധനുവച്ചപുരം, ചാക്ക ഗവൺമെൻറ് ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

ഹരിത കേരളം മിഷൻ

 • ജില്ലയിൽ 700 നീർച്ചാലുകൾ ശുചീകരിച്ചു. കിള്ളിയാറും ഇതിന്റെ ഭാഗമായ 31 തോടുകളും മാലിന്യമുക്തമാക്കി. എല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതകർമ്മസേന രൂപീകരിച്ചു. മാലിന്യമുക്ത പദ്ധതിയുടെ ഭാഗമായി ഹരിത നഗരോത്സവം ഹരിതനഗര യാത്ര, ഹരിത വിസ്മയ അനന്തപുരി, ജലസഭ, പുഴയറിവ് മൊബൈൽ ആപ്പ്, തെറ്റിയാർ ശുചീകരണം, കരമനയാർ ശുചീകരണം, ആമയിഴഞ്ചാൻ തോട് ശുചീകരണം, ഗ്രീൻ ആർമി പ്രവർത്തനങ്ങൾ, സമ്പൂർണ്ണ ശുചിത്വ വാർഡ് സർവ്വേ, സ്മാർട്ട് ട്രിവാൻഡ്രം മൊബൈൽ ആപ്പ്, ശുചിത്വ തീരം, ഹരിത സംഗമം തുടങ്ങിയവ സംഘടിപ്പിച്ചു. 
 • മിൽക്ക് കൃഷി വ്യാപനം, ജൈവ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത, സംയോജിത കൃഷി രീതികളുടെ പ്രോത്സാഹനം, യന്ത്രവൽക്കരണത്തിൻറെ വിപുലീകരണം, തരിശുഭൂമി കൃഷി തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന് സുജലം സുലഭം പദ്ധതി. സമഗ്ര കൃഷി വികസന പദ്ധതിയായ കേദാരം ജില്ലയിൽ നടപ്പിലാക്കി

പൊതുമരാമത്ത് വകുപ്പ്

 • 50 കോടി ചിലവിൽ പാലോട് – ബ്രൈമൂർ റോഡ് റോഡ് നവീകരിച്ചു
 • 146 കോടി ചെലവിൽ കഴക്കൂട്ടം – അടൂർ സേഫ് കോറിഡോർ (മാതൃക സുരക്ഷാ റോഡ്) നിർമ്മിച്ചു
 • 4.29 കോടി ചിലവിൽ ശങ്കുമുഖം റോഡ് പുനർനിർമ്മാണം പുരോഗമിക്കുന്നു
 • സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി വൻ പദ്ധതികൾ തിരുവനന്തപുരത്ത് തുടങ്ങി – കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാം റീച്ച് അതിവേഗത്തിൽ പുരോഗമിക്കുന്നു. കഴക്കൂട്ടം – മുക്കോല ബൈപ്പാസ് നിർമാണം പൂർത്തിയായി. ചാക്ക മേൽപ്പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. കഴക്കൂട്ടം ഫ്ലൈ ഓവർ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു. ഇതിനുപുറമേ 54 റോഡ് വികസന പദ്ധതികൾ കൂടി തിരുവനന്തപുരത്ത് നടന്നുവരുന്നു
 • 4.41 കോടി ചിലവിൽ വർക്കല മിനി സിവിൽ സ്റ്റേഷൻ പണി പുരോഗമിക്കുന്നു

മറ്റ് വികസനങ്ങൾ

 • കോവളത്ത് 8.5 ഏക്കറിൽ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിച്ചു
 • പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം ജില്ലയിലെ ആറ് കോളനികളുടെ വികസനം പൂർത്തിയാക്കി
 • ചിറയിൻകീഴിൽ പ്രേം നസീർ സ്മാരക സാംസ്കാരിക സമുച്ചയം തുടങ്ങി
 • തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷയ്ക്കായി പുനർഗേഹം പദ്ധതി പ്രകാരം 218 കുടുംബങ്ങൾക്ക് പുതിയ വീട് ലഭ്യമാക്കി
 • കെ എസ് ആർ ടി സിയുടെ ആദ്യ ഫുഡ് ട്രാക്ക് ജില്ലയിൽ യാഥാർത്ഥ്യമാക്കി
 • ട്രാവൻകൂർ കായൽ ടൂറിസം സർക്യൂട്ടിന് 8.85 കോടി. ഇതിൻറെ ഭാഗമായി മുരുക്കുംപുഴ, പൗണ്ട്കടവ്, കായിക്കര കടവ് , പണയിൽ കടവ് , പുത്തൻകാവ് എന്നിവിടങ്ങളിൽ ബോട്ട് ജെട്ടി നിർമ്മിക്കും. വെളിയിൽ വെൽക്കം ആർച്ച് ഒരുങ്ങും. 
 • വർക്കല ബീച്ച് സമയ വികസനത്തിന് 9 കോടി അനുവദിച്ചു 
 • ആറ്റിങ്ങൽ കൊല്ലപുഴയിൽ 3 ഏക്കറിൽ സംസ്ഥാനത്തെ ആദ്യ കിടാരി പാർക്ക് ആരംഭിച്ചു
 • ആക്കുളം ടൂറിസ്റ്റ് വില്ലേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി
 • 56 കോടി ചിലവിൽ വേളി ടൂറിസ്റ്റ് വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു
 • ചാല പൈതൃക തെരുവിൻറെ നവീകരണം പുരോഗമിക്കുന്നു
 • 17.16 കോടി ചിലവിൽ നെയ്യാർഡാം ദേശീയ മത്സ്യ വിത്ത് ഉൽപാദന കേന്ദ്രം ആരംഭിച്ചു. 7.4 കോടി ചെലവഴിച്ച് ഫിഷറീസ് വകുപ്പ് ഉൾനാടൻ മത്സ്യകൃഷിക്ക് പുനരുജ്ജീവനവും നൽകുന്ന പ്രത്യേക പദ്ധതിയും ഇവിടെ നടപ്പാക്കുന്നു
 • ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട ആരംഭിച്ചു
 • അമൃത പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റി ഓഫീസുകൾ സ്മാർട്ടാകുന്നു
 • പഞ്ചായത്ത് ഓഫീസുകളും സേവനങ്ങളും ഇ-ഗവേർണൻസിന്റെ ഭാഗമായി ഹൈടെക് ആക്കി. ഇനി എല്ലാ സേവനങ്ങളും ഓൺലൈനായി ഒറ്റ പ്ലാറ്റ്ഫോമിൽ. 
 • തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് അങ്കണത്തിൽ മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനം ആരംഭിച്ചു
 • ലോകോത്തര താരങ്ങളെ വാർത്തെടുക്കാൻ വട്ടിയൂർക്കാവിൽ കായിക വകുപ്പിന് കീഴിൽ ആദ്യ ഷൂട്ടിംഗ് അക്കാദമി തുടങ്ങി
 • കുന്നത്തുകാൽ ജലവിതരണ പദ്ധതി പൂർത്തീകരിച്ചു
 • ചെമ്പഴന്തി ഗുരുകുലത്തിൽ 10 കോടി ചിലവിൽ ആധുനിക കൺവെൻഷൻ സെൻറർ പൂർത്തിയാകുന്നു
 • ജില്ലയിലെ വില്ലേജ് ഓഫീസുകൾ ആധുനിക സംവിധാനങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമ്മിച്ച് സ്മാർട്ടാകുന്നു
 • 2.8 കോടി ചിലവിൽ വർക്കല, പൊന്മുടി പോലീസ് സ്റ്റേഷനുകൾ ആധുനികവൽക്കരിച്ചു
 • 1.59 കോടി ചിലവിൽ ആറ്റിങ്ങൽ പൈതൃക മ്യൂസിയം
 • പട്ടികജാതി വിദ്യാർത്ഥികൾക്ക് രണ്ടായിരത്തിലധികം പഠന മുറികൾ സജ്ജീകരിച്ചു
 • മുടവൻമുകളിൽ എസ് എസ് മോഡൽ ഹോം സ്ഥാപിച്ചു
 • 18055 സ്ത്രീകൾക്ക് പ്രതിരോധ പരിശീലന പരിപാടി നടപ്പിലാക്കി
 • പട്ടികവർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിന് ഗോത്രസാരഥി പദ്ധതി വഴി 55 വാഹനങ്ങൾ സജ്ജമാക്കി
 • പാറോട്ടുകോണത്ത് അത്യാധുനിക മണ്ണ് പരിശോധന കേന്ദ്രം 
 • മുടവൂർപ്പാറ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കി ഉയർത്തുന്നു
 • മാലിന്യസംസ്കരണത്തിന് ലോകത്തിനുമുന്നിൽ തിരുവനന്തപുരം മോഡൽ
 • വിശപ്പുരഹിത തിരുവനന്തപുരത്തിന് പാഥേയം പദ്ധതി
 • എസ്എസ്എൽസി ഹയർസെക്കൻഡറി കുട്ടികൾക്കായി വിദ്യാജ്യോതി പദ്ധതി ജില്ലയിൽ നടപ്പാക്കി
 • വനമേഖലയിൽ താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ വനജ്യോതി പദ്ധതി ജില്ലയിൽ നടപ്പിലാക്കി
 • ജലസുരക്ഷയ്ക്കായി ജലശ്രീ പദ്ധതി നടപ്പിലാക്കി
 • ട്രാൻസ്ജെൻഡേഴ്സ് സാമൂഹിക പുരോഗതിക്കായി സമന്വയ പദ്ധതി നടപ്പിലാക്കി
 • ക്ഷീര സാന്ത്വനം സമഗ്ര ഇൻഷുറൻസ് പദ്ധതി ക്ഷീര കർഷകർക്കായി നടപ്പിലാക്കി
 • നെടുമങ്ങാട് 1.6 കോടി ചിലവിൽ കല്ലമ്പാറ ഗ്യാസ് ക്രിമിറ്റോറിയം യാഥാർത്ഥ്യമായി
 • 16 ഇന്നും പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കായ 28 രൂപയ്ക്ക് നെല്ല് സംഭവിക്കുന്നു
 • കർഷക കടാശ്വാസ കമ്മീഷൻ, കർഷക ക്ഷേമ ബോർഡ് എന്നിവ രൂപീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം