തിരുവനന്തപുരം മെഡിക്കൽ കോളേജിനു സ്വപ്ന സാക്ഷാത്കാരം. പൊതുജനങ്ങൾക്ക് മികച്ച ചികിത്സ കുറഞ്ഞ ചിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ തന്നെ ഒരുക്കുക എന്നതാണ് ആത്യന്തികമായ നയം.അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമർജൻസി മെഡിസിൻ വിഭാഗവും ട്രോമ കെയർ സംവിധാനവും ഉൾപ്പെട്ട അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിക്കുന്നു. നാളെ രാവിലെ 10 മണിക്ക് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും.717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ഇതിന് പുറേമേയാണ് 33 കോടി രൂപ ചെലവഴിച്ച് ട്രോമകെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ 5 കോടിയുടെ സമഗ്ര സ്‌ട്രോക്ക് സെന്ററും സജ്ജമാക്കുന്നു.മെയിൻ റോഡിൽ നിന്ന് അനായാസേന പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് അത്യാഹിത വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, ഇ.എന്‍.ടി. തുടങ്ങിയ പല വിഭാഗങ്ങളെ ഒരേ കുടക്കീഴിലാക്കി എമർജൻസി മെഡിസിൻ പ്രവർത്തിക്കുന്നതിനാൽ രോഗികൾക്ക് വളരെ വേഗത്തിൽ അവശ്യമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *