തി രു വ ന ന്തപുരത്ത് അന്താരാഷ്ട്ര പുരാരേഖ പഠന കേന്ദ്രം സ്ഥാപിക്കുന്നു നിർമ്മാണത്തിന് ആറ് കോടി രൂപ അനുവദിച്ചു: സംസ്ഥാന പുരാരേഖാവ കുപ്പിന് കീഴിൽ കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്സിൽ അന്താരാഷ്ട്ര ആർക്കൈവ്സ് & ഹെറിറ്റേജ് സെന്റർ സ്ഥാപിക്കുന്നതിനായി 6 കോടി രൂപ ചിലവിൽ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കുന്നതിന് സർക്കാരിന്റെ ഭരണാനുമതി: ലോകത്തുതന്നെ അപൂർ വ്വമായ ഒരു കോടിയിലേറെ താളിയോലകളുടെ അമൂല്ല്യ ശേഖരമുള്ളതാണ് സംസ്ഥാന ആർക്കൈവ്സ് ഇവയെ സംബന്ധിച്ച പഠനഗവേഷണങ്ങൾക്കായി കാര്യവട്ടത്ത് ഒരു അന്താരാഷ്ട്ര ആർക്കൈവ്സ് & ഹെറിറ്റേജ് സെൻറർ ആരംഭിക്കുമെന്ന് ഇവർഷത്തെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു;കേരള സർവ്വകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത് കാര്യവട്ടം കാമ്പസ്സിൽ ഇതിനായി ഒരേക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. സർവ്വകലാശാലയുമായി സംസ്ഥാന പുരാരേഖാ വകുപ്പ് ധാരണാപത്രം ഒപ്പ് വെച്ചു കഴിഞ്ഞു സർവ്വകലാശാലയുടെയു പുരാരേഖാ വകുപ്പിന്റെയും സർക്കാരിന്റെയു പ്രതിനിധികൾ അടങ്ങിയ ഒരു സമിതിയായിരിക്കും പദ്ധതിക്ക് മേൽനോട്ടം വഹിക്കുക: ഹെറിറ്റേജ് സെന്റർ സ്ഥാപിതമാകുന്നതോടെ അന്തർദേശീയ തലത്തിൽ തന്നെ പുരാരേഖകളുടെ പഠന ഗവേഷണങ്ങൾക്കും ഏറെ പ്രയോജനപ്രദമാകു ഇതിനുള്ള ഡി.പി ആർ തയ്യാറാക്കി സർക്കാർ നോഡൽ ഏജൻസിയായ കേരള ചരിത്ര മൂസിയം വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത് “കേരള വുമായ് ബന്ധപ്പെട്ട് വിദേശങ്ങളിലും ഇന്ത്യയിൽ തന്നെ മറ്റ് സംസ്ഥാനങ്ങളിലുമുള്ള പുരാരേഖാകൾ കണ്ടെടെത്തി സംരക്ഷിക്കുന്നതിന് പഠന ഗവേഷണങ്ങൾക്ക് പ്രസ്തുത സെൻറർ സൗകര്യമൊരുക്കും രാജ്യത്ത് തന്നെ മാതൃകയായി ഒരു സർക്കാർ വകുപ്പും സർവ്വകലാശാലയും പഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി കൈകോർക്കുന്ന സവിശേഷ പദ്ധതിയാണിത്”


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *