പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എട്ട് ഹാർബറുകളാണ് കേരളത്തിന്റെ തീരദേശത്തിനായി സമർപ്പിക്കപ്പെട്ടത്. മുതലപ്പൊഴി, തലായ്, ചേറ്റുവ, കൊയിലാണ്ടി, മഞ്ചേശ്വരം, എന്നിങ്ങനെ 5 മൽസ്യബന്ധന തുറമുഖങ്ങൾ മുമ്പ് കമ്മീഷൻ ചെയ്തു. മലപ്പുറം ജില്ലയിലെ താനൂർ, കോഴിക്കോട് ജില്ലയിലെ വെള്ളയിൽ, എറണാകുളം ജില്ലയിലെ ചെല്ലാനം എന്നീ ഫിഷിംഗ് ഹാർബറുകളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കേരളചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹാർബറുകൾ യാഥാർത്ഥ്യമാക്കിയ സർക്കാരായി പിണറായി സർക്കാർ മാറി.

തീരദേശ പശ്ചാത്തലസൗകര്യ വികസന പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മുന്നേറ്റമാണ് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത് മുതൽ നടത്തിയിട്ടുള്ളത്. മൽസ്യബന്ധന തുറമുഖങ്ങളുടെ നിർമ്മാണം, പാരമ്പര്യേതരരീതിയിലുള്ള തീരസംരക്ഷണ പ്രവർത്തനങ്ങൾ, തീരദേശറോഡുകളുടെ നിർമ്മാണം തുടങ്ങി തീരദേശത്തിൻ്റെ അടിസ്ഥാന വികസനങ്ങളിലെല്ലാം വലിയ വികസന മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിച്ചും വരുംതലമുറക്ക് മികച്ച വിദ്യാഭ്യാസസൗകര്യങ്ങളൊരുക്കിയും കുടുംബങ്ങൾക്ക് സുരക്ഷിതമായ ഭവനസൗകര്യങ്ങൾ നൽകിയും തീരദേശത്തെ നെഞ്ചോട് ചേർത്താണ് ഈ സർക്കാരിന്റെ പ്രയാണം.

കേരളത്തിന്റെ സൈന്യത്തിനൊപ്പമുണ്ട് പിണറായി സർക്കാർ.

ഇനിയുംമുന്നോട്ട് #നവകേരളം #LeftAlternative


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *