സംഭവം സംഘികള്‍ക്ക് മൂള ഇല്ല എന്നൊക്കെ പറഞ്ഞു കളിയാക്കുന്നതില്‍ അര്‍ത്ഥമില്ല. പ്ലാനിംഗ് ഒക്കെ നടക്കുന്നത് നാഷണല്‍ ലെവലില്‍ ആകും. അവര്‍ പെര്‍ഫെക്റ്റ്‌ പ്ലാന്‍ ഉണ്ടാക്കി കേരളത്തിലെ പൊട്ടന്മാരെ എക്സിക്യൂട്ട് ചെയ്യാന്‍ ഏല്‍പ്പിക്കും. ഇവന്മാര്‍ പതിവ് പോലെ കുളമാക്കും. രഹസ്യ യോഗം ലൈവിട്ട് സുവര്‍ണാവസര പ്രയോഗം നാട് മുഴുവന്‍ അറിയിച്ച മണ്ടന്മാരാണ് കേരളത്തിലെ സംഘി പൊട്ടന്മാര്‍.

സിനിമകള്‍ ഒക്കെ ഇറങ്ങിക്കഴിയുമ്പോ അതില്‍ വന്ന ലോജിക്കല്‍ ആന്‍ഡ്‌ ഫാക്ച്വല്‍ മിസ്ട്ടെക്കുകള്‍ നിരൂപകര്‍ ചൂണ്ടിക്കാണിക്കുന്നത് കാണാറില്ലേ. അത് പോലെ ഇത്തവണത്തെ തൃപ്തി ദേശായിയുടെ സന്ദര്‍ശനത്തില്‍ കേരളത്തിലെ സന്ഘി പൊട്ടന്മാര്‍ വരുത്തിയ എക്സിക്യൂഷന്‍ പാളിച്ചകള്‍ ഓരോന്നായി പരിശോധിക്കാന്‍ നോക്കാം.

1) എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ തൃപ്തിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അവിടെ ആകെ ഉണ്ടായിരുന്നത് ജനം ടി വി. പോലീസിനോ മറ്റ് മാധ്യമങ്ങള്‍ക്കോ ഈ വിവരം കിട്ടാതെ കറക്റ്റ് ഇവര്‍ക്ക് മാത്രം എവിടുന്നു വിവരം കിട്ടി. അരക്കഴഞ്ച് ബുദ്ധി ഉണ്ടായിരുന്നെങ്കില്‍ ജനം ടി വി ഹെഡ് അനില്‍ നമ്പ്യാര്‍ ചെയ്യേണ്ടിയിരുന്നത് ഈ വിവരം അനോണിമസ്‌ ആയി എല്ലാ ചാനലുകളേയും അറിയിക്കുക എന്നതായിരുന്നു. എല്ലാവരും അവിടെ ഉണ്ടെങ്കില്‍ ജനം ടി വി യുടെ സാന്നിധ്യം സംശയാസ്പദം ആവില്ലായിരുന്നു.

എന്ത് ചെയ്യാനാ, സംഘികള്‍ മണ്ടന്മാരായിപ്പോയില്ലേ…!!!!

2) അവിടെ നിന്നിറങ്ങിയ തൃപ്തിയും കൂട്ടരും കോട്ടയം വഴി ശബരിമല പോകും എന്നാണ് പോലീസിനെയടക്കം അറിയിച്ചത്. എന്നാല്‍ നേരെ പോയത് എറണാകുളം കമ്മീഷണര്‍ ഓഫീസില്‍. പോലീസോ മറ്റ് മാധ്യമങ്ങളോ അറിയുന്നതിന് മുന്‍പ് അവിടെ പ്രതിഷേധിക്കാന്‍ ആള് റെഡി. ആര്‍ക്കും സംശയം തോന്നാത്ത പ്ലാന്‍.

എന്ത് ചെയ്യാനാ, സംഘികള്‍ മണ്ടന്മാരായിപ്പോയില്ലേ…!!!!

3) തൃപ്തി എറണാകുളത്ത് എത്തി എന്നും പറഞ്ഞ് പ്രതീഷ് വിശ്വനാഥ്‌ പോസ്റ്റ് ഇടുന്നു. പോസ്റ്റില്‍ കൂടെ ചേര്‍ക്കുന്നത് ത്രിപ്തിയുടെയും കൂടെയുള്ളവരുടെയും പൂനെ- കൊച്ചിന്‍ ഫ്ലൈറ്റ് ടിക്കറ്റ് വിവരങ്ങള്‍. പൂനെയിലെ സുവിധ ടൂര്‍സ് & ട്രാവെല്‍സ് മുഖേനെ എടുത്ത ഫ്ലൈറ്റ് ടിക്കറ്റ് കോപ്പി ഇത്ര പെട്ടെന്ന് ഇവന് എങ്ങനെ കിട്ടി എന്ന് നാട്ടുകാര്‍ ചോദിക്കും എന്ന ഇച്ചിരി ബുദ്ധി പോലും അളിയനില്ല.

Link: https://bit.ly/2QR1z5t

എന്ത് ചെയ്യാനാ, സംഘികള്‍ മണ്ടന്മാരായിപ്പോയില്ലേ…!!!!

4) മീഡിയ സംഘികളോട് സംസാരിക്കുന്നു. മീഡിയ വണ്‍ ചാനലില്‍ സന്ദീപ് വാര്യര്‍. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി സി.ജി രാജഗോപാൽ . രണ്ട് പേരോടും ഏതാണ്ട് ഒരേ ചോദ്യം മാധ്യമങ്ങള്‍ ചോദിക്കുന്നു. “ ആരും അറിയാത്ത തൃപ്തി ദേശായിയുടെ സന്ദര്‍ശന വിവരം നിങ്ങളെങ്ങനെ അറിഞ്ഞു?” രണ്ട് പേരും അരച്ചാക്ക് ഉപ്പ് തിന്ന പോലെ വെള്ളം കുടിക്കുന്നു. കൂട്ടത്തില്‍ അതീവ മണ്ടനായ സന്ദീപ് വാര്യരൂട്ടി ന്യായീകരിക്കാന്‍ വേണ്ടി ഇതൊക്കെ കഴിവ് ആണെന്നും കഴിഞ്ഞ തവണയും തൃപ്തി ദേശായി വരുന്ന കാര്യം നാട്ടുകാരെ ആദ്യം അറിയിച്ചത് ഞാന്‍ ആണെന്നും വീമ്പിളക്കുന്നു. ഇവനെയൊക്കെ നേതാവാക്കുന്ന സമയം വാഴ വെച്ചാല്‍ മതിയാരുന്നു എന്ന് കേന്ദ്രത്തില്‍ പ്ലാന്‍ ഇട്ടവന്മാര്‍ മനസ്സില്‍ കരുതുന്നു.

Link: https://bit.ly/2pQvr6S

എന്ത് ചെയ്യാനാ, സംഘികള്‍ മണ്ടന്മാരായിപ്പോയില്ലേ…!!!!

5) തൃപ്തിയുടെ സംഘത്തില്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെല്പ് ലൈന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പദ്മനാഭന്‍ മുളക് സ്പ്രേ അടിക്കുന്നു. കണ്ണൂരെങ്ങാനും കിടക്കുന്ന ഇവനെങ്ങനെ അതിരാവിലെ എറണാകുളം കമ്മീഷണര്‍ ഓഫീസില്‍ എത്തുന്നു എന്ന് നമ്മള്‍ ആലോചിക്കുന്നു. ഇനി പൊറുതി എറണാകുളം ആണേല്‍ തന്നെ ഇത്ര രാവിലെ ഇവനെവിടുന്നു മുളക് സ്പ്രേ കിട്ടി എന്ന ചോദ്യം വരുന്നു. സംതിംഗ് ഫിഷി. ലോലന്‍.jpeg സംശയം നാട്ടുകാര്‍ക്ക് മുഴുവന്‍ വരുന്നു.

എന്ത് ചെയ്യാനാ, സംഘികള്‍ മണ്ടന്മാരായിപ്പോയില്ലേ…!!!!

ഡേയ് ഡേയ്, നിങ്ങള്‍ക്ക് സ്ഥലം മാറിപ്പോയി. ഉത്തരേന്ത്യയില്‍ ഈ പരിപ്പ് വേവും എന്ന് കരുതി മലയാളികളുടെ അടുപ്പിലോട്ട് കൊണ്ട് വെച്ച് ഊതാന്‍ നിക്കരുത്‌. ഇന്നത്തെ പോലെ മൊത്തം കരിഞ്ഞു പോകും.

മൈക്രോഫ്റ്റ് ഹംസ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *