തൃശൂർ ജില്ല

 • ലൈഫ് മിഷൻ വഴി 16590 ഭവനരഹിതർക്ക് സ്വന്തമായി പാർപ്പിടം ലഭ്യമാക്കി. ഭൂരഹിത ഭവന രഹിതർക്ക് ഫ്ലാറ്റ് സമുച്ചയങ്ങൾ പണിയുന്നതിന് ജില്ലയിൽ 20 ഇടങ്ങളിലായി 40 ഏക്കർ ഭൂമി ലഭ്യമാക്കി. വടക്കാഞ്ചേരി – 140 ഫ്ലാറ്റുകൾ, പഴയന്നൂർ – 36 ഫ്ലാറ്റുകൾ, കാറളം – 72 ഫ്ലാറ്റുകൾ തുടങ്ങിയവ പണി പൂർത്തിയാകുന്നു. കൂടാതെ 234 പേർക്ക് ഭൂമി വാങ്ങി വീട് നിർമ്മിച്ചു നൽകുന്നു. 
 • മറ്റ് വകുപ്പുകൾ നിർമ്മിച്ച് നൽകുന്ന വീടുകൾ: പട്ടികജാതി വികസന വകുപ്പ് – 2844 വീടുകൾ, പട്ടികവർഗ്ഗ വികസന വകുപ്പ് – 19 വീടുകൾ, ഫിഷറീസ് വകുപ്പ് – 76 വീടുകൾ
 • നാലു കോടി ചിലവിൽ തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ഒ പി വിഭാഗം ആധുനികവൽക്കരിച്ചു. 
 • ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 3,928 ക്ലാസ് മുറികൾ ഹൈടെക്കായി . 904 പ്രൈമറി സ്കൂളുകളിൽ ഹൈടെക് സംവിധാനം ഒരുക്കി. ജില്ലയിലെ എല്ലാ സ്കൂളുകളിലും ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കി.
 • തൃശ്ശൂർ മെഡിക്കൽ കോളേജിൽ വൈറോളജി ലാബ് സ്ഥാപിച്ചു
 • 309 കോടി ചിലവിൽ പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാക്കി
 • തൃശ്ശൂരിൽ 71 കോടി ചെലവിൽ 14 ഏക്കറിൽ ഐ എം വിജയൻ ഇൻഡോർ സ്റ്റേഡിയം
 • ഗുരുവായൂരിൽ 25 കോടി ചിലവിൽ മേൽപ്പാല നിർമ്മാണം പുരോഗമിക്കുന്നു
 • ചേലക്കര ബൈപ്പാസ് 54 കോടി രൂപ ചെലവിൽ പൂർത്തിയാകുന്നു
 • ജില്ലയിൽ 35491 പട്ടയങ്ങൾ വിതരണം ചെയ്തു. 194 കയ്യേറ്റങ്ങളിലായി 6.3 ഹെക്ടർ ഭൂമി തിരിച്ചുപിടിച്ചു.
 • കൊടുങ്ങല്ലൂരിലെ മുസിരിസ് വികസനപ്രവർത്തനങ്ങൾക്ക് 195 കോടി. ഇന്ത്യയിലെ ആദ്യത്തെ ഇസ്ലാമിക ഹെറിറ്റേജ് മ്യൂസിയം, ദക്ഷിണേന്ത്യയിലെ ആദ്യത്തെ നക്ഷത്ര മ്യൂസിയം, സെൻറ് തോമസ് കപ്പലിറങ്ങിയതിന്റെ ഭാഗമായി ക്രൈസ്തവ മ്യൂസിയം എന്നിവ ഒരുങ്ങുന്നു.
 • പ്രളയ കാലത്തും കൊറോണ കാലത്തും സൗജന്യ റേഷനും സൗജന്യ കിറ്റും ലഭ്യമാക്കി
 • 5200 കോടി ചിലവിൽ വൈദ്യുതി വകുപ്പിൻറെ ട്രാൻസ്ഗ്രിഡ് 2.O പദ്ധതി അവസാനഘട്ടത്തിൽ
 • ചേറ്റുവ മത്സ്യബന്ധന തുറമുഖം പൂർത്തീകരിച്ചു.

.ആർദ്രം മിഷൻ

 • രോഗി സൗഹൃദവും ഗുണമേന്മയുള്ള ആരോഗ്യ കേന്ദ്രങ്ങളാണ് മിഷന്റെ ലക്ഷ്യം
 • 66 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആയി ഉയർത്തി. നാല് നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ഇതോടെ ഇവിടങ്ങളിലെ ഒ പി, ലാബ്, ഫാർമസി സേവനങ്ങളുടെ സമയം വൈകിട്ട് വരെയായി ഉയർന്നു. 
 • തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ഒ പി വിഭാഗം  ആധുനികവൽക്കരിച്ചു
 • ചാലക്കുടി താലൂക്ക് ആശുപത്രിയിൽ 1.26 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി
 • തൃശ്ശൂർ മെഡിക്കൽ കോളേജ്: എല്ലാം ഐപി ബെഡുകളിലേക്കും ഓക്സിജൻ നൽകുന്നതിന് പ്രാണ എയർ ഫോർ കെയർ പദ്ധതി നടപ്പിലാക്കി, 42 കോടി ചിലവിൽ പുതിയ അക്കാദമിക് ബ്ലോക്ക്, 10 കോടി ചെലവിൽ ആഭ്യന്തര റോഡുകളും സുരക്ഷാ നടപ്പാതകളും നിർമ്മിച്ചു, 8.6 കോടി രൂപയുടെ കാർഡിയോ തൊറാസിക് സർജറി ആൻഡ് കാത്ത് ലാബ് സ്ഥാപിച്ചു, 5.4 കോടി ചിലവിൽ പിജി ക്വാർട്ടേഴ്സ് നിർമ്മിച്ചു, 5 കോടി ചിലവിൽ 3 നിലകളുള്ള പേവാർഡ് നിർമ്മിച്ചു, 3.72 കോടി ചിലവിൽ ഒ പി നവീകരിച്ചു, 2.5 കോടി ചിലവിൽ കീമോതെറാപ്പി ഡേ കെയർ സെൻറർ ആരംഭിച്ചു, 3 കോടി ചിലവിൽ സെൻട്രൽ വെയർ ഹൗസിങ് നിർമ്മിച്ചു, 1 കോടി ചിലവിൽ മെഡിക്കൽ കോളേജിന് ഗസ്റ്റ് ഹൗസ് നിർമ്മിച്ചു, 2 കോടി ചിലവിൽ ഗ്യാലറി രീതിയിൽ അത്യാധുനിക സൗണ്ട് സിസ്റ്റത്തോട് കൂടിയ ലക്ച്ചർ തിയേറ്റർ കോംപ്ലക്സ് പൂർത്തിയാക്കി, 14 കോടി ചിലവിൽ ലീനിയർ ആക്സിലറേറ്റർ, ശിശു ചികിത്സ വിഭാഗത്തിൻറെ സമഗ്ര നവീകരണത്തിന് എട്ടു കോടി രൂപ അനുവദിച്ചു, 6.75 കോടി ചിലവിൽ ജലസ്രോതസുകളുടെ നിർമ്മാണവും ശുദ്ധീകരണ പ്ലാൻറ് നിർമ്മാണവും പൂർത്തിയായി, 3.6 കോടിയുടെ മൾട്ടി യൂട്ടിലിറ്റി ഹബ്, 2.5 കോടി ചിലവിൽ ആധുനിക ലബോറട്ടറി എന്നിവ സജ്ജീകരിച്ചു, 2.15 കോടി ചിലവിൽ അംഗപരിമിതർക്കായി കൃത്രിമ അവയവ നിർമ്മാണ പുനരധിവാസ കേന്ദ്രം സ്ഥാപിച്ചു, 1.43 കോടി ചിലവിൽ മെറ്റേണിറ്റി അനക്സ് കെട്ടിടം നിർമിച്ചു, 2 കോടി ചിലവിൽ നെഞ്ചുരോഗ വിഭാഗത്തിന് പവർ ഓഫ് ഒഗ്മെന്റേഷൻ, 50 ലക്ഷം ചിലവിൽ ഖര മാലിന്യ പ്ലാൻറ് എന്നിവ നിർമ്മിച്ചു.

വിദ്യാഭ്യാസ വകുപ്പ്

 • ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ ലാപ്ടോപ്പുകൾ – 3534, പ്രൊജക്ടറുകൾ – 3490, എച്ച് ഡി ക്യാമറകൾ – 429, എൽഇഡി ടിവികൾ – 415, ഡി എസ് എൽ ആർ ക്യാമറകൾ – 406 എന്നിവ സജ്ജമാക്കി. എൽപി യുപി സ്കൂളുകളിൽ ലാപ്ടോപ്പുകൾ – 4410, പ്രൊജക്ടറുകൾ – 1760 തുടങ്ങിയവ ലഭ്യമാക്കി.
 • പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5 കോടിയിലും 3 കോടിയിലും ഉൾപ്പെടുന്ന 36 സർക്കാർ വിദ്യാലയങ്ങളുടെയും ഒരു കോടി ഫണ്ടിൽ ഉൾപ്പെടുത്തിയ 37 വിദ്യാലയങ്ങളുടെയും നിർമ്മാണ പൂർത്തീകരണവും ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ 12 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു.
 • കേരള കലാമണ്ഡലത്തിൽ 2.87 കോടി ചിലവിൽ കാന്റീനും 10 കളരികളും അടങ്ങുന്ന കെട്ടിടസമുച്ചയം നിർമ്മിച്ചു. 4 കോടി ചെലവിൽ ജീവനക്കാർക്ക് 12 ഫ്ളാറ്റുകൾ അടങ്ങുന്ന കെട്ടിടസമുച്ചയ നിർമ്മാണം പുരോഗമിക്കുന്നു. കാമ്പസിൽ ഹൈടെൻഷൻ വൈദ്യുതി ലൈനും 250 കെ വി ഓട്ടോമാറ്റിക് ജനറേറ്ററും സ്ഥാപിച്ചു. 5.4 കോടി ചെലവിൽ ക്യാമ്പസ് ഇ-ക്യാമ്പസ് ആകുന്ന നടപടി പുരോഗമിക്കുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആധുനികവൽക്കരിച്ചു. പബ്ലിക്കേഷൻ വിഭാഗത്തിന് മിനി പ്രസ്സ് ആരംഭിച്ചു. ദീർഘകാലമായി ഒഴിഞ്ഞു കിടന്നിരുന്ന 32 അധ്യാപക തസ്തികകളിൽ സ്ഥിര നിയമനം നടത്തി.

ഹരിത കേരളം മിഷൻ

 • വായുവും ജലവും മണ്ണും മലിനമാകാതെ ജലസാന്നിധ്യം അതിൻറെ സ്രോതസ്സുകളിൽ ഉറപ്പു വരുത്തുന്ന പദ്ധതി. ഇതിനായി ജില്ലയിൽ 86 ഗ്രാമപഞ്ചായത്തുകളിലും 7 നഗരസഭകളിലും ഹരിത കർമ്മ സേന പരിശീലനം പൂർത്തിയാക്കി മുന്നേറുന്നു. ജില്ലയിലെ രണ്ട് ലക്ഷം വീടുകളിൽ ഇവരുടെ സേവനം നൽകി വരുന്നു. 
 • പച്ചത്തുരുത്ത് പദ്ധതി ജില്ലയിൽ 47 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 1578 സെന്റിൽ ഒരുക്കി. 
 • ഇനി ഞാൻ ഒഴുകട്ടെ പദ്ധതി വഴി 80 തദ്ദേശസ്ഥാപനങ്ങളിലായി 80 നീർച്ചാലുകളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടപ്പിലാക്കി

പൊതുമരാമത്ത് വകുപ്പ്

 • കൈപ്പമംഗലം മണ്ഡലത്തിൽ 155 കോടി മുടക്കിൽ അഴീക്കോട് – മുനമ്പം പാലത്തിൻറെ നിർമാണം അവസാനഘട്ടത്തിൽ
 • ഒരുകോടിയുടെ കുന്നംകുളം നഗരവികസനം. 82 കോടി ചിലവിൽ കുന്നംകുളം റിങ് റോഡ് നിർമ്മാണം. 
 • 33 കോടി ചിലവിൽ കുന്നംകുളത്ത് കേച്ചേരി – അക്കിക്കാവ് ബൈപാസ് റോഡ് പുനർനിർമ്മാണം
 • 44 കോടിയുടെ ഇരിങ്ങാലക്കുട കരുവന്നൂർ – കാട്ടൂർ റോഡ് നവീകരണം പൂർത്തിയാകുന്നു
 • വടക്കാഞ്ചേരിയിൽ 63 കോടി ചിലവിൽ വാഴാനി – പീച്ചി കോറിഡോർ. 10 കോടി രൂപയുടെ സീവേജ് ട്രീറ്റ്മെൻറ് പ്ലാൻറ്, 20 കോടി ചിലവിൽ അത്താണി ഓട്ടുപാറ മാർക്കറ്റുകളുടെ നിർമ്മാണം. 78 കോടി ചിലവിൽ മണലൂരിൽ ചുണൽ മുതൽ മുഴുവഞ്ചേരി വരെ 5.5 കിലോമീറ്റർ നാലുവരിപാതയാക്കി. കൊടുങ്ങല്ലൂരിൽ 60 കോടി ചിലവിൽ പുതുക്കാട് – മുപ്ലിയം – കോടാലി റോഡ് നവീകരണം
 • 425 കോടി ചെലവിൽ 458 കിലോമീറ്റർ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. 314 കിലോമീറ്റർ റോഡുകൾ അധുനിക bm&bc നിലവാരത്തിലാക്കി. 24 കോടി ചിലവിൽ നാല് പാലങ്ങളുടെ പുനർനിർമ്മാണം നടന്നുവരുന്നു. 2016-17 സാമ്പത്തിക വർഷം 370 കോടി ചിലവിൽ 95 കിലോമീറ്റർ റോഡും, 2017-18 ൽ 625 കോടി ചിലവിൽ 98 കിലോമീറ്റർ റോഡും ജില്ലയിൽ നവീകരിച്ചു. ജില്ലയിലെ ചാലക്കുടി മണ്ഡലത്തിലൂടെ കടന്നുപോകുന്ന മലയോര ഹൈവേയുടെ നിർമ്മാണം ആരംഭിച്ചു. ജില്ലയിൽ 386 കോടി ചിലവിൽ പുതുതായി 13 പാലങ്ങൾ പണിയുന്നു. 181 കോടി ചെലവിൽ ചിറങ്ങര, ഗുരുവായൂർ കിഴക്കേനട, പുതുക്കാട്, നെടുപുഴ, നന്ദിക്കര, നെല്ലായി എന്നീ റെയിൽവേ മേൽപ്പാലങ്ങളുടെ പണി ആരംഭിച്ചു. 

ജല വിഭവ വകുപ്പ്

 • നാട്ടിക മണ്ഡലത്തിൽ അതിൽ 146 കോടി ചിലവിൽ 9 ശുദ്ധജല പദ്ധതികൾ. മറ്റ് മണ്ഡലങ്ങളിൽ 384 കോടിയുടെ അഞ്ച് ബ്രഹത് കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കുന്നു
 • ചെറുതുരുത്തിയിൽ ഭാരതപ്പുഴ കുറുകെ 15 കോടി ചിലവിൽ തടയണ നിർമാണം പൂർത്തിയായി
 • പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളുടെ അറ്റകുറ്റപ്പണികളും അനുബന്ധ കനാലുകളുടെ അറ്റകുറ്റപ്പണികളും ചെയ്തുവരുന്നു 

കൃഷി വകുപ്പ്

 • പതിനായിരക്കണക്കിന് കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്യുമ്പോൾ കർഷക ആത്മഹത്യ ഇല്ലാത്ത നാടായി കേരളത്തെ മാറ്റി. കർഷക കടാശ്വാസ കമ്മീഷൻ, കർഷക ക്ഷേമ ബോർഡ് എന്നിവ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം . തൃശ്ശൂർ ജില്ലയിൽ കർഷക ക്ഷേമ ബോർഡ് നിലവിൽ വന്നു. കർഷക തൊഴിലാളികൾക്ക് പ്രതിമാസം 1600 രൂപ നിരക്കിൽ മുടങ്ങാതെ പെൻഷൻ നൽകി വരുന്നു. 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന താങ്ങുവിലയായ 28 രൂപ ക്ക് നെല്ല് സംഭരിക്കുന്നു. ജില്ലയിൽ 11 കാർഷിക സേവന കേന്ദ്രങ്ങളും 37 കാർഷിക കർമ്മസേനകളും പ്രവർത്തിക്കുന്നു. നെൽകർഷകർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുന്നു. കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിച്ചു.
 • ജില്ലയിൽ നെൽകൃഷിയുടെ വിസ്തീർണ്ണം പടിപടിയായി 18500 ഹെക്ടർ ആക്കി ഉയർത്തി. ജൈവ വൈവിധ്യ സംരക്ഷണ പദ്ധതി പ്രകാരം 30 ഹെക്ടർ സ്ഥലത്ത് നാടൻ വിത്ത് ഇനങ്ങളുടെ കൃഷി ഇറക്കി. ആദിവാസികൾക്കായി ട്രൈബൽ വാലി അഗ്രിക്കൾച്ചറൽ പ്രോജക്ട് ആരംഭിച്ചു. 4000 ഹെക്ടർ സ്ഥലത്ത് പുതുതായി പച്ചക്കറി കൃഷിയിറക്കി. നാളികേര വികസനത്തിനായി 133339 തെങ്ങിൻ തൈകൾ വിതരണം ചെയ്തു. അത്യുൽപാദനശേഷിയുള്ള 37,000 തെങ്ങിൻതൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്തു. 70 ഹെക്ടർ കുരുമുളക് വെച്ച് പിടിപ്പിച്ചു. 61 ഹെക്ടർ സ്ഥലത്ത് ജാതി തൈകൾ വച്ചു പിടിപ്പിച്ചു. 3.5 ഡോക്ടർ വീതം സ്ഥലത്ത് ഇഞ്ചി മഞ്ഞൾ കൃഷി ആരംഭിച്ചു. ഒരു കോടി ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. 

വൈദ്യുതി വകുപ്പ്

 • പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത 5 വർഷങ്ങൾ. ചാലക്കുടിയിൽ 70 കോടി ചിലവിൽ 220 കെവി സബ്സ്റ്റേഷൻ നിർമ്മാണം പുരോഗമിക്കുന്നു.

റീബിൽഡ് കേരള ഇനിഷ്യേറ്റീവ്

 • 2018ലെ പ്രളയത്തിൽ ജില്ലയിൽ 37162 പേർക്ക് വീടുകൾ നശിച്ചതിന് 126754255 രൂപ നഷ്ടപരിഹാരം നൽകി. അടിയന്തര സഹായമായി 126,282 പേർക്ക് 479871600 രൂപ സഹായമായി നൽകി. അയൽക്കൂട്ട സമിതി അംഗങ്ങളെ സഹായിക്കുന്നതിനുവേണ്ടി അടിയന്തര വായ്പ ഇനത്തിൽ കുടുംബശ്രീകൾക്ക് 64985000 രൂപ ലോൺ അനുവദിച്ചു. ക്രൈസ് മാനേജ്മെൻറ് ഫണ്ട് ഇനത്തിൽ പ്രളയബാധിത സംഘകൃഷി ഗ്രൂപ്പുകളെ സഹായിക്കുന്നതിന് 21022700 രൂപ നൽകി. കമ്മ്യൂണിറ്റി സെൻട്രൽ പ്രൈസസ് ഫണ്ട് ഇനത്തിൽ 43300000 രൂപ നൽകി. ജില്ലയിലെ വെള്ളക്കെട്ട് നിവാരണ പദ്ധതികൾക്കായി 238 കോടി അനുവദിച്ചു

ആഭ്യന്തര വകുപ്പ്

 • മണ്ണുത്തി പോലീസ് സ്റ്റേഷൻ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഒല്ലൂർ, നെടുപുഴ , വടക്കാഞ്ചേരി , ചാവക്കാട് , തൃശൂർ , വിയ്യൂർ എന്നിവിടങ്ങളിലായി 6 വനിത – ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകൾ തുടങ്ങി. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷന് ആധുനിക കെട്ടിടം നിർമിച്ചു. 15 പോലീസ് സ്റ്റേഷനുകളിൽ ജനമൈത്രി സംവിധാനം നടപ്പിലാക്കി. പോൾ ആപ്പിലൂടെ സാങ്കേതിക വൽക്കരിച്ച ആധുനിക പോലീസ് സേവനങ്ങൾ ലഭ്യമാക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വുമൻ സെൽഫ് ഡിഫൻസ് പരിശീലനപരിപാടി നടപ്പിലാക്കുന്നു. തൃശൂർ നഗരത്തിൽ സിസിടിവി ക്യാമറ സംവിധാനം സ്ഥാപിച്ചു. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും കൂട്ടിയിണക്കുന്ന ഒപ്ടിക്കൽ ഫൈബർ നെറ്റ് വർക്ക് പണികൾ പുരോഗമിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പിങ്ക് പെട്രോളിന് സംഘങ്ങൾ രൂപീകരിച്ചു. 

മറ്റ് വികസനങ്ങൾ

 • സ്ഥലം വാങ്ങി വീട് നിർമ്മിക്കാൻ 10 ലക്ഷം രൂപ ധനസഹായം നൽകു പുനർഗേഹം പദ്ധതി ജില്ലയിൽ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ 37 ഗുണഭോക്താക്കൾക്ക് സഹായം നൽകി
 • ജില്ലയിലെ കുടുംബശ്രീ പ്രസ്ഥാനത്തെ സ്ത്രീ ജീവിതത്തിൻറെ സർവ്വ മണ്ഡലങ്ങളെയും സ്പർശിക്കുന്ന ജനകീയ പ്രസ്ഥാനമാക്കി വളർത്തി
 • എക്സൈസ് വകുപ്പിൻറെ വിമുക്തി പദ്ധതി ജില്ലയിൽ നടപ്പിലാക്കി. ചേർപ്പ് എക്സൈസ് റേഞ്ച് ഓഫീസിന് ഒന്നരക്കോടി ചെലവിൽ പുതിയ കെട്ടിടം. തൃശ്ശൂരിൽ 5 എക്സൈസ് ഓഫീസുകൾ ഒരേ സമുച്ചയത്തിൽ പ്രവർത്തിക്കുന്നതിനായി എക്സൈസ് ടവർ 8 കോടി രൂപ ചിലവിൽ പണി ആരംഭിച്ചു. വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസ് നിർമാണം ആരംഭിച്ചു