“തൊഴിലെവിടെ സർക്കാരെ?”കോൺഗ്രസ് പ്രവർത്തകരും അനുഭാവികളുമായ എന്റെ ചില പ്രീയ സുഹൃത്തുക്കളുടെ FB പ്രെഫൈൽ ഫ്രൈയിമിൽ ഇത് കണ്ടപ്പോഴാണ് കൗതുകമായത്. ആദ്യം വിചാരിച്ചു, കേന്ദ്ര സർക്കാരിനെതിരെയുള്ള പുതിയ ക്യാമ്പയിനായിരിക്കാമെന്ന് (അതൊരു അതിമോഹമാണെങ്കിലും …😀😁)

ഇനി കാര്യത്തിലേക്ക്…കഴിഞ്ഞ 4 വർഷം കൊണ്ട് ഈ സർക്കാർ, മുൻ UDF സർക്കാർ 5 വർഷം കൊണ്ട് നടത്തിയതിനേക്കാൾ കൂടുതൽ പി.എസ്.സി നിയമനങ്ങൾ നടത്തി എന്നതാണ് സത്യം. ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട്, 1,33,132 പേർക്ക് പിഎസ്.സി വഴി നിയമനം നൽകിയപ്പോൾ, മുൻ UDF സർക്കാർ 5 വർഷം കൊണ്ട് നിയമനം നടത്തിയത് 1,23,104 പേർക്കാണ്.ഇത്തരമൊരുപോസ്റ്റിൽ, ഇന്നത്തെ സാഹചര്യത്തിൽ ഉയരാൻ സാധ്യതയുള്ള കമന്റ്സ് കരാർ നിയമനങ്ങളെക്കുറിച്ചാകാം. അതിനാൽ അതിനെക്കുറിച്ചും ഒന്ന് പരിശോധിക്കാം. ഈ സർക്കാർ കഴിഞ്ഞ 4 വർഷം കൊണ്ട് കരാർ അടിസ്ഥാനത്തിൽ നിയമിച്ചത് 11674 പേരെയാണ്. കഴിഞ്ഞ UDF സർക്കാരിന്റെ കാലത്തെ കരാർ നിയമനങ്ങൾ 31894 ആയിരുന്നു. കൂടാതെ, ഈ സർക്കാർ 15000ത്തോളം പുതിയ തസ്തികകളും കഴിഞ്ഞ 4 വർഷങ്ങളിലായി പുതുതായി ശ്രഷ്ടിച്ചു.ഇതൊക്കെയാണ് വസ്തുത എന്നിരിക്കെ, എന്റെ സുഹൃത്തുകൾ തുടങ്ങിയ “തൊഴിലെവിടെ സർക്കാരെ?” ക്യാമ്പയിന് ആംശസകൾ …👍– അനീഷ് പന്തലാനി


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *