കഴിഞ്ഞ രണ്ട് ദശകത്തിനിടയിൽ UDF കേരളം ഭരിച്ചത് രണ്ട് തവണ യാണ്.അക്കാലത്ത് തൊഴിൽ രഹിതരെ വഞ്ചിക്കുകയാണ് ചെയ്തത്.ഉദ്യോഗാർത്ഥികൾ ഇക്കൂട്ടരെ വിശ്വസിക്കരുത്. വഞ്ചനകൾ 1.2002 ൽ തസ്തിക വെട്ടി കുറക്കുകയും നിയമന നിരോധനം നടപ്പാക്കുകയും ചെയ്തു.2.2011 ലും നിയമനം മരവിപ്പിച്ചു.3.2011 ജൂലൈയിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തി.3.2014 ൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി വെട്ടി കുറച്ചു.4.2016 ഫെബ്രുവരിയിൽ നാല് വകുപ്പുകളുടെ ലാസ്റ്റ് ഗ്രേഡ് നിയമനം നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നും വേർപ്പെടുത്തി.5.2010 ൽകോൺഗ്രസ് കേന്ദ്രം ഭരിക്കുന്ന സമയത്താണ് കേന്ദ്ര സർവീസിൽ ലാസ്റ്റ് ഗ്രേഡ് നിയമനം ഒഴിവാക്കിയത്. ഇത്തരം വഞ്ചകരാണ് ഇപ്പോൾ നിരാഹാരവുമായി രക്ഷക വേഷത്തിൽ ഉദ്യോഗാർത്ഥികളുടെ അടുത്ത് എത്തിയത്. തെറ്റിദ്ധരിച്ച ഉദ്യോഗാർത്ഥികൾ തങ്ങളെ വഞ്ചിച്ച മുൻ മുഖ്യമന്ത്രിയുടെ കാൽക്കീഴിൽ വീഴുകയുണ്ടായി. തൊഴിൽ രഹിതർക്ക് വേണ്ടി എല്ലാ കാലത്തും നിലകൊണ്ടത് LDF ആണ്.ഉദ്യോഗാർത്ഥികൾക്ക വേണ്ടി ചെയ്ത കാര്യങ്ങൾ. 1. റിക്കാർഡ് നിയമനം (1.57 ലക്ഷം)2.UDF സൃഷ്ടിച്ചതിൻറ 5 ഇരട്ടിതസ്തികകൾ LDF സൃഷ്ടിച്ചു.3.നിയമന നിരോധനമോ മരവിപ്പിക്കലോ LDF ൻറ കാലത്തുണ്ടായില്ല.3.ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തു.4.റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചയുണ്ടായാൽ നടപടി5.പരിശോധനക്ക് ഉന്നത തല സമിതി രൂപീകരിച്ചു6.ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ 500 ഓളം റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി.7.ഏറ്റവും കൂടുതൽ റിട്ടയർ മെൻറ് ഒഴിവുകൾ വരുന്ന മാർച്ച് മുതൽ മെയ് വരെ യുള്ള ഒഴിവുകൾ മുഴുവൻ ഈ റാങ്ക് ലിസ്റ്റുകളിൽ നിന്നുംനിയമിക്കും.8.നിയമ കുരുക്കിൽ പ്രമോഷൻ നടക്കാതിരുന്നത് കണ്ടെത്തി ഒഴിവുകൾ സൃഷ്ടിച്ചും ആശ്രിത ഒഴിവുകളിൽ നിയമിക്കാൻ കഴിയുന്നത് കണ്ടെത്തിയുംനിയമനം നടത്തുന്നു. LDF തൊഴിൽ രഹിതരെ വഞ്ചിച്ചില്ല.കോവിഡ് കാലത്ത് വിവിധ വകുപ്പുകൾ 1.7 ലക്ഷം പേർക്ക് തൊഴിൽ അവസരം നൽകി.അത് ലക്ഷ്യമിട്ടതിൻറ ഇരട്ടിയാണ്. PSC വഴി മാത്രമല്ല IT അടക്കമുള്ള നിരവധി മേഖലകളിൽ ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച LDF സർക്കാർ എങ്ങനെ ഉദ്യോഗാർത്ഥികളുടെ ശത്രുക്കളാവും.അത് LDC റാങ്ക് ഹോൾഡേർസടക്കമുളള വർ തിരിച്ചറിഞ്ഞു.അവർ സർക്കാർ നടപടിയെ പിന്തുണ ച്ചു.ഇപ്പോൾ സമരം നടത്താൻ രണ്ട് വിഭാഗങ്ങൾ മാത്രമാണ്. അവർ UDF ൻറ വോട്ട് രാഷ്ട്രീയം തിരിച്ചറിയുക തന്നെ ചെയ്യും. ഇതെല്ലാം ചെയ്യുന്ന LDF സർക്കാർ തന്നെയാണ് ഉദ്യോഗാർത്ഥികളുടെ സംരക്ഷകർ -എം വി ജയരാജൻ

PSC, comparison, udf vs ldf, public service commission


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *