പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ സംസ്ഥാനത്തെ 6,592 ഹോട്ടലുകളിലും റിസോർട്ടുകളിലും
ഹോസ്റ്റൽ, ലോഡ്ജ് സംവിധാനങ്ങളിലുമായി 1,97,519 കിടക്കകൾ ഉപയോഗിക്കാനാകുമെന്ന് ദുരന്തനിവാരണ അതോറിറ്റി നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തി. സംസ്ഥാനത്തെ 11,937 സ്കൂളുകൾക്കെല്ലാം കൂടി 1,69,646 ക്ലാസ്
ക്ലാസ് മുറികളുണ്ട്.
താമസയോഗ്യമായ കെട്ടിടങ്ങളും കിടക്കകളുടെ എണ്ണവും
ഹോസ്റ്റൽ 1045 – കിടക്ക 1,09,968
ഹോട്ടലുകൾ 2,523 – കിടക്ക 44,804
ലോഡ്ജുകൾ 2,175 – കിടക്ക 30,821
റിസോർട്ടുകൾ 721 – കിടക്ക 10,232
ആയുർകേന്ദ്രം 128 – കിടക്ക 1694
ആകെ കെട്ടിടങ്ങൾ 6592 – കിടക്കകൾ 1,97,519…
സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങൾ ഏറ്റവുംകൂടുതൽ മലപ്പുറത്താണ് – 243. കൊല്ലമാണ് തൊട്ടു പിന്നിൽ – 146. ഏറ്റ
കുറവ് വയനാട്ടിൽ – 15. സംസ്ഥാനത്ത് ആകെ ഓഡിറ്റോറിയങ്ങൾ 1505.
ക്ലാസ് മുറികളുടെ കാര്യത്തിലും മലപ്പുറമാണ് സംസ്ഥാനത്തെ ഒന്നാമൻ – 25,696. കോഴിക്കോട് തൊട്ടുപിന്നിൽ – 16724.
ഹോസ്റ്റലുകൾ ഏറ്റവും കൂടുതൽ തിരുവനന്തപുരത്താണ് – 123; 14,494 കിടക്ക. പാലക്കാട് രണ്ടാമത് – 114; കിടക്ക – 8057. കാസർകോട്ടാണ് കുറവ് – 25 സ്ഥാപനം മാത്രം.
∙ ഹോസ്റ്റലുകൾ എണ്ണത്തിൽ കുറവാണെങ്കിലും കിടക്കകളുടെ കാര്യത്തിൽ തൃശൂരാണ് മുന്നിൽ. 95 ഹോസ്റ്റലിലായി 14,949 കിടക്കയുണ്ട്. 100 ഹോസ്റ്റലുള്ള എറണാകുളത്ത് 11,500 കിടക്കയുണ്ട്.
ഹോട്ടലുകളുടെ കാര്യത്തിൽ എറണാകുളം (449), വയനാട് (364), തിരുവനന്തപുരം (332), ഇടുക്കി (290) എന്നതാണു ക്രമം. ∙ ലോഡ്ജുകളുടെ കാര്യത്തിൽ എറണാകുളം (458), ഇടുക്കി (323) എന്നതാണു ക്രമം.
ലോഡ്ജുകളുടെ കാര്യത്തിൽ എറണാകുളം (458), ഇടുക്കി (323).
റിസോർട്ടുകളുടെ കാര്യത്തിൽ ഇടുക്കിയാണ് മുന്നിൽ–193. തിരുവനന്തപുരം തൊട്ടു പിന്നിൽ–189.
ദുരന്ത സമയങ്ങളിൽ ഉപയോഗിക്കുന്നതിനാണ് കേരളത്തിലെ വിവിധ തരം കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കിയതെന്ന് മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. അതോറിറ്റിയുടെ https://sdma.kerala.gov.in/infrastructure-facilities/ വെബ് പേജിൽ ഇതു ലഭ്യമാണ്. വകുപ്പുകളുടെ സഹായത്തിൽ ശേഖരിച്ച് പൊതുമരാമത്ത്
വകുപ്പ് ക്ഷമത ഉറപ്പു വരുത്തിയവയാണ് പട്ടികയിലെ കെട്ടിടങ്ങൾ. ഐടി സന്നദ്ധപ്രവർത്തകരാണ് ഇവ ക്രോഡീകരിച്ച ഭൂവിവര സംവിധാനത്തിൽ ഉൾപ്പെടുത്തിയത്. കൂടുതൽ ഇനം തിരിച്ച പട്ടിക തുടർന്നും ശേഖരിച്ച് ഭൂവിവര സംവിധാനത്തിൽ ക്രോഡീകരിക്കും. സ്റ്റേഡിയങ്ങളും മറ്റും ഇതിൽ ഉൾപ്പെടുത്തും.
0 Comments