ദുരന്ത നിവാരണ എമര്‍ജന്‍സി റെസ്പോണ്‍സ് പരിശീലനം
കേരളമിന്നു വ്യത്യസ്തതരം ദുരന്തങ്ങൾ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നാമോരോരുത്തരും ഈ ദുരന്തങ്ങളെ നേരിടാന്‍ സജ്ജമായിരിക്കേണ്ടത് അനിവാര്യമാണ്.
ഇതിനായി കിലയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത ലഘൂകരണ പദ്ധതികളുടെ ഭാഗമായി രൂപീകരിച്ച പ്രാദേശിക എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ക്ക് ട്രെയിനിംഗ് ഓണ്‍ലൈന്‍ ആയി നല്‍കി വരികയാണ്.
ഈ ഓണ്‍ലൈന്‍ ട്രെയിനിംഗ് ഇനിമേല്‍ ഏതൊരു പൌരനും കാണുകയും പഠിക്കയും പരിശീലനം സിദ്ധിക്കയും ചെയ്യുന്നതിനായി കിലയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും യൂട്യുബ് ചാനെലുകളിലും ഫേസ്ബുക്ക് പേജുകളിലും ഇത് ലഭ്യമാക്കുകയാണ്.
കോഴ്സ് സർട്ടിഫികറ്റ് വേണ്ടവർക്ക് കിലയുടെ ഓൺലൈൻ ലേണിംഗ് പ്ലാറ്റ്ഫോമായ https://ecourseskila.ac.in/ വഴി കോഴ്സ് ക്രമീകൃതമായി പൂർത്തകരിച്ച് സർട്ടിഫികറ്റ് കരസ്തമാക്കാവുന്നതുമാണ്.
0 Comments