ദേശീയ ജലപാതയുടെ ആദ്യഘട്ടം നാടിനു സമർപ്പിച്ചതോടെ കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതി കൂടി യാഥാർത്ഥ്യമാവുകയാണ്.
ജലഗതാഗതം കാര്യക്ഷമമായി നവീകരിക്കുന്നതിനു പുറമെ വിനോദ സഞ്ചാര വികസനത്തിന്റെ അപാര സാധ്യതകളിലേക്ക് കൂടി വഴി തുറക്കുന്ന പദ്ധതിയാണിത്. വടക്ക് ബേക്കല്‍ മുതല്‍ തെക്ക് കോവളം വരെ കേരളത്തിന്റെ തീരപ്രദേശത്തിനു സമാന്തരമായി പുഴകളും ബന്ധിപ്പിച്ച് രൂപം നൽകിയിരിക്കുന്ന ഈ ജലപാതയുടെ ടൂറിസം സാധ്യതകൾ അനന്തമാണ്. താരമത്യേന ചെലവും മലിനീകരണവും കുറഞ്ഞ പശ്ചിമതീര ജലപാതയുടെ ദൈർഘ്യം 588 കിലോമീറ്ററാണ്.
മൂന്നു ഘട്ടങ്ങളിലാണ് കനാൽ വികസനം വിഭാവന ചെയ്തിരിക്കുന്നത്. . ഒന്നാം ഘട്ടത്തില്‍ നിലവിലുളള കനാലുകള്‍ ലഭ്യമായ വീതിയില്‍ ആഴം കൂട്ടി ഗതാഗത യോഗ്യമാക്കി. രണ്ടാം ഘട്ടത്തില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച ഭൂമി ഏറ്റെടുത്ത് കനാലുകളുടെ വീതി വര്‍ദ്ധിപ്പിച്ച് ദേശീയ ജലപാതാ നിലവാരത്തില്‍ കനാല്‍ നിര്‍മാണം നടപ്പിലാക്കും. 3-ാം ഘട്ടത്തില്‍ പശ്ചിമതീര കനാലിന്റെയും ഫീഡര്‍ കനാലുകളുടെയും നിര്‍മാണം പൂര്‍ത്തീകരിക്കും. നിലവിലുളള ജലപാതകളെല്ലാം ഗതാഗത യോഗ്യമാക്കി പുതിയ കനാലുകളിലൂടെ പരസ്പരം ബന്ധിപ്പിക്കും. ആവശ്യമായടത്തെല്ലാം പാലങ്ങൾ പണിയും.
സ്ഥലമെടുപ്പ്, കനാൽ നിർമ്മാണം, നിലവിലുള്ള കനാലുകളുടെ നവീകരണം തുടങ്ങിയ കാര്യങ്ങളിലുണ്ടായ പ്രതിസന്ധികളെല്ലാം ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ പങ്കാളിത്തത്തോടെയാണ് മറികടക്കുന്ന പ്രവർത്തന ശൈലി അവലംബിച്ചതുകൊണ്ടാണ് ഈ ബ്രഹദ് പദ്ധതി ഇത്ര വേഗം യാഥാർത്ഥ്യമായത്. കയർ, കശുവണ്ടി, മത്സ്യ ബന്ധനം തുടങ്ങിയവ പരമ്പരാഗത മേഖലയുമായി ബന്ധപ്പെട്ടു കഴിയുന്നവരുടെ തൊഴിൽ ജീവിതത്തെ ഈ പദ്ധതി ഗുണപരമായി മാറ്റിത്തീർക്കും.
വിദേശ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒട്ടേറെ പരിപാടികൾ ഈ പാതയുമായി ബന്ധപ്പെട്ട് ആവിഷ്കരിക്കും. 25 കിലോമീറ്റർ ഇടവിട്ട് ബോട്ടുകൾക്ക് സ്റ്റോപ്പ് പണിയുകയാണ് ടൂറിസം പദ്ധതിയിലെ നിർദ്ദേശിക്കപ്പെട്ട പ്ലാൻ. ഇവിടങ്ങളിലെല്ലാം ടൂറിസ്റ്റുകൾക്ക് ഇടത്താവളമൊരുങ്ങും. ഓരോ പ്രദേശത്തിന്റെയും സാംസ്‌കാരിക പരിപാടികളുടെ അവതരണത്തിന് സ്ഥിരം വേദികളുണ്ടാകും. ഉയര്‍ന്ന മൂലധന ചെലവ് വരുന്ന കനാല്‍ ഭാഗങ്ങള്‍ നിര്‍മിക്കുന്നതിന് കിഫ്ബിയില്‍ നിന്നാണ് ധനസഹായം. അങ്ങനെ കേരളത്തിന്റെ സ്വപ്ന പദ്ധതികൾക്കെല്ലാം കിഫ്ബിയുടെ കൈയൊപ്പ് പതിയുകയാണ്.

0 Comments