Source: Pinko Human FB Post

ദേശീയ പൗരത്വ ഭേദഗതി നിയമം (2019)പാർലമെൻ്റ് പാസ്സാക്കിയ താഴെ പറയുന്ന നിയമത്തിന് പ്രസിഡൻ്റിൻ്റെ അനുമതി 12/12/209 ന് ലഭിച്ചത് പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിക്കുന്നു…!

പൗരത്വ ഭേദഗതി നിയമം (2019)No: 47-20191955 ലെ പൗരത്വനിയമ ഭേദഗതി നിയമംഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ 70-ാം വർഷത്തിൽ പാർലമെൻ്റ് നടപ്പിലാക്കുന്ന നടപടികൾ താഴെ പറയുന്നവയാണ്.

1. (1) ഈ നിയമം Citizenship (Amendment) Act, 2019 എന്നാണറിയപ്പെടുക. (2) കേന്ദ്ര ഗവൺമെൻ്റ് ഔദ്യോഗികമായി ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തിയതി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുന്നതാണ്.

2. ഇന്ത്യൻ ഗസറ്റ് ( അസാധാരണം) പാർട്ട് II1955 ലെ Citizenship Act ഇനി മുതൽ പ്രിൻസിപ്പൽ ആക്റ്റ് ( പ്രധാന നിയമം ) എന്നാണറിയപ്പെട്ടുക. സെക്ഷൻ 2 സബ് സെക്ഷൻ ( 1 ) CIause (b) യിൽ താഴെ പറയുന്ന ഉപാധികൾ കൂട്ടിച്ചേർക്കുന്നു.” 31/12/2014 നോ അതിന് മുൻപോ ,അഫ്ഗാനിസ്താൻ ,ബംഗ്ലാദേശ് ,പാകിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിച്ച ഹിന്ദു, സിഖ്, ബുദ്ധ, ജൈന ,പാഴ്സി ,ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നവരും, 1920-ലെ പാസ്പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം ) നിയമത്തിലെ സെക്ഷൻ 3 ,സബ്സെക്ഷൻ 2-ലെ ക്ലോസ് C പ്രകാരമോ,1946 ലെ ഫോറിനേഴ്സ് ആക്റ്റിലെ(Foreigners Act) ലെ ചട്ടപ്രകാരം അപേക്ഷ കൊടുത്തതു പ്രകാരമോ, അതുപോലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ ,ഉത്തരവ് പ്രകാരമോ കേന്ദ്ര സർക്കാർ ഇളവു കൊടുത്തവരും, ഈ നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരായി പരിഗണിക്കപ്പെടില്ല..

“3) പ്രിൻസിപൽ ആക്റ്റിൻ്റെ 6A സെക്ഷനു ശേഷം താഴെ പറയുന്ന ഭാഗം I കൂട്ടിച്ചേർത്തിരിക്കുന്നു. 6B (1) ഇക്കാര്യത്തിൽ നിർദ്ദേശിക്കുന്ന നിബന്ധനകൾക്കും ,നിയന്ത്രണങ്ങൾക്കും രിതികൾക്കും വിധേയമായി ഒരപേക്ഷ സമർപ്പിക്കുകയാണെങ്കിൽ ,CIause (b) ഉപാധിയായി സെക്ഷൻ 2-ൻ്റെ സബ് സെക്ഷൻ (1) പ്രകാരം കേന്ദ്ര ഗവൺമെൻ്റോ, അവരേൽപ്പിക്കുന്ന അധികാരികളോ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ പൗരത്വ ദാന സർട്ടിഫിക്കറ്റോ നൽകുന്നതാണ്. (2) സെക്ഷൻ 5 -ൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ നിറവേറ്റുകയോ, 3മത്തെ പട്ടികയിലേ നിബന്ധനകൾ അനുസരിച്ച് പൗരത്വം നേടാനുള്ള യോഗ്യതകൾ നേടുകയോ ചെയ്ത ഒരു വ്യക്തിക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ പൗരത്വമോ ലഭിച്ചാൽ സബ് സെക്ഷൻ 1 പ്രകാരം അയാളെ ഇന്ത്യയിൽ പ്രവേശിച്ചതു മുതൽ ഇന്ത്യൻ പൗരനായി കണക്കാക്കാവുന്നതാണ്. (3) Citizenship (Amendment)Act, 2019 നടപ്പിൽ വരുന്ന ദിവസം മുതൽ ഈ നിയമപ്രകാരം ഒരാൾക്കെതിരെയുള്ള ഏത് നടപടികളും ( നിയമവിരുദ്ധ കുടിയേറ്റം ഉൾപ്പടെ ) പൗരത്വം നൽകുന്നതിലൂടെ ദുർബലപ്പെടുന്നതാണ്. ഒരു വ്യക്തിക്കെതിരായി എന്തെങ്കിലും നടപടികൾ സ്വീകരിക്കപ്പെട്ടാലും ഈ ആക്ട് പ്രകാരം പൗരത്വത്തിന് വേണ്ടി അപേക്ഷിക്കുന്നതിന് കേന്ദ്ര ഗവൺമെൻ്റോ ,അവർ നിയോഗിക്കുന്ന അധികൃതരോ, യാതൊരു വിലക്കും ഏർപ്പെടുത്താതെ ,ആ അപേക്ഷ പൗരത്വ ദാനത്തിനായി ഈ സെക്ഷൻ പ്രകാരം ഉപയോഗപ്പെടുത്താവുന്നതാണ്.ഈ സെക്ഷൻ പ്രകാരം പൗരത്വത്തിൻ്റെ അപേക്ഷ സ്വീകരിക്കുന്ന ദിനത്തിൽ വ്യക്തി അനുഭവിച്ചു കൊണ്ടിരിക്കുന്ന അവകാശങ്ങളും ,വിശേഷാവകാശങ്ങളും യാതൊരു കാരണവശാലും നിഷേധിക്കപ്പെടുകയില്ല.

4) ഭരണഘടനയിലെ ആറാം പട്ടികയിൽ ഉൾപ്പെടുന്ന അസം, മേഘാലയ ,മിസോറം, ത്രിപുര എന്നിവിടങ്ങളിലെ ഗോത്രവർഗ പ്രദേശങ്ങൾ ,1873-ലെ Bengal Eastern FrontierRegulation ൻ്റെ കിഴിലുള്ള ‘ ആന്തരിക രേഖ ‘ (Inner Line ) യിൽപ്പെടുന്ന പ്രദേശങ്ങൾ എന്നിവയ്ക്ക് ഈ സെക്ഷനിലെ ഒരു കാര്യവും ബാധകമല്ല.(4) സെക്ഷൻ 7D പ്രിൻസിപ്പൽ ആക്റ്റ് 1955 ( 1) ക്ലോസ് ഡി ക്ക് ശേഷം താഴെ പറയുന്ന കാര്യങ്ങൾ കൂട്ടിച്ചേർക്കേണ്ടതാണ്. ” (da) ഈ നിയമമോ, കേന്ദ്ര സർക്കാരിൻ്റെ ഗസറ്റിലൂടെ വിജ്ഞാപനം ചെയ്ത മറ്റേതെങ്കിലും നിയമമോ ലംഘിച്ചലംഘിച്ച ഓവർസിസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉടമ ;അല്ലെങ്കിൽ; (ii) ” ക്ലോസ് F ന് ശേഷം താഴെ പറയുന്ന നിബന്ധനകൾ കൂട്ടിച്ചേർക്കേണ്ടതാണ്. ‘ പരദേശിയായ ഇന്ത്യ കാർഡുള്ള ഒരു വ്യക്തിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കപ്പെടാതെ ഈ സെക്ഷനിലെ ഒരുത്തരവും നടപ്പിലാക്കരുത്.

(5 ) പ്രിൻസിപ്പൽ ആക്റ്റിലേ 18-ാം സെക്ഷനിലെ സബ് സെക്ഷൻ (2) ക്ലോസ് (ee) ക്ക് ശേഷം താഴെ പറയുന്ന ക്ലോസ് ഉൾപ്പെടുത്താവുന്നതാണ് (eei) സെക്ഷൻ 6 B യുടെ സബ് സെക്ഷൻ (1) പ്രകാരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ പൗരത്വ ദാന സർട്ടിഫിക്കറ്റോ അനുവദിക്കുന്നതിനായുള്ള നിബന്ധനകളും ,നിയന്ത്രണങ്ങളും രിതികളും.(6) പ്രിൻസിപ്പൽ ആക്റ്റിലേ 3-ാം പട്ടികയിലേ ക്ലോസ് D യിൽ ചുവടെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.അഫ്ഗാനിസ്താൻ ,ബംഗ്ലാദേശ് ,പാകിസ്താൻ ,എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു ,സിഖ് ,ബുദ്ധ, ജൈന ,പാഴ്സി ,ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്ക് ഈ സെക്ഷൻ പ്രകാരം ആവശ്യമായ ,ഇന്ത്യയിലെ താമസത്തിൻ്റെയോ ജോലി ചെയ്യുന്നതിൻ്റെയോ ആകെ സമയം, ” 11 വർഷത്തിൽ കുറയാത്തത് ” എന്നത് ” അഞ്ചു വർഷത്തിൽ കുറയാത്തത് ” എന്ന് വായിക്കേണ്ടതാണ്.

https://www.theweek.in/news/india/2019/12/12/full-text-the-citizenship-amendment-bill-2019.html

https://www.theweek.in/news/india/2019/12/12/full-text-the-citizenship-amendment-bill-2019.html

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *