ന്യൂഡൽഹി: സ്വന്തം നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ടിവിസ്‌റ്റ് രഹ്ന ഫാത്തിമ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്യും. രഹ്‌നയുടെ ഹർജി അടുത്തയാഴ്‌ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നീക്കം

Also Read: രാജ്യത്തെ പുതിയ യാത്രാ മാർഗനിർദേശങ്ങൾ ഇങ്ങനെ; കണ്ടെയ്‌ൻമെൻ്റ് സോണുകളിൽ നിയന്ത്രണം

രഹ്‌ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പ്രസ്‌താവിക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കേൾക്കണമെന്ന ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസ ഹർജി ഫയൽ ചെയ്‌തത്. പോക്‌സോ കേസുകളടക്കം ഇവർക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നതിനാൽ രഹ്‌നയെ കസ്‌റ്റഡിയിൽ ലഭിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സർക്കാർ കോടതിയെ അറിയിക്കും.

ആവിഷ്‌കാര സ്വാതന്ത്രത്തിൻ്റെയോ കലയുടെ പേരിലാണെങ്കിലും കുട്ടികളെ ഇത്തരം പ്രവർത്തികളിൽ ഉപയോഗിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. രഹ്‌നയുടെ മുൻകാല ചെയ്‌തികൾ പരിശോധിക്കണമെന്നും സർക്കാർ കോടതിയിൽ പറഞ്ഞിരുന്നു. അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ രഹ്ന ഫാത്തിമ ആവശ്യപ്പെറ്റുന്നത്.

Also Read: സുശാന്ത് സിങ്ങിന്‍റെ മരണം: സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി

പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും, ഐടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75- ആം വകുപ്പ് പ്രകാരവും ആണ് ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിക്കുകയും ആ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടുകയുമായിരുന്നു. സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ചുള്ള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹ്ന ഫാത്തിമ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്

https://malayalam.samayam.com/latest-news/kerala-news/kerala-government-may-file-plea-against-rehana-fathima-in-pocso-case/articleshow/77259929.cms

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *