കഴിഞ്ഞ 3-4 വർഷമായി നല്ല ഗുണമേന്മയുള്ള അരിയാണ് റേഷൻ കടകൾ വഴി കിട്ടുന്നത്
See translation
No photo description available.
ഇന്ത്യയില് വേറെവിടെയാണ് ഈ മഹാമാരി കാലത്ത് വിപണിയില് സര്ക്കാര് ഇങ്ങനെ ഇടപെട്ടിട്ടുള്ളത് #LeftAlternative #LDFGovernment
കഴിഞ്ഞ 3-4 വർഷമായി നല്ല ഗുണമേന്മയുള്ള അരിയാണ് റേഷൻ കടകൾ വഴി കിട്ടുന്നത്. പക്ഷേ പഴയ കാലത്തെ അനുഭവങ്ങൾ കാരണം ആളുകൾ റേഷൻ അരി വാങ്ങാറില്ലായിരുന്നു. എന്നാൽ കോവിട്‌ കാലത്തെ വരുമാനത്തിലെ ഇടിവ് മൂലം ചിലവ് ചുരുക്കലിന്റെ ഭാഗമായി ഒട്ടുമിക്ക മധ്യവർഗ കുടുംബങ്ങളും റേഷനരി വാങ്ങുന്ന നിലയിൽ കാര്യങ്ങള് എത്തി. തീർച്ചയായും അവർ സംതൃപ്തരും ആയിരിക്കും. അതാണ് വിപണിയിൽ പ്രതിഫലിച്ചത്.
മാവേലി സ്റ്റോറുകൾ അടക്കമുള്ള സിവിൽ സപ്ലൈസ് സ്റ്റോറുകളിൽ ഈ കാലയളവിൽ സ്റ്റോക്ക് ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ഗുണമേന്മയും മെച്ചം. അതും വലിയൊരു ആശ്വാസം ആണ്‌ കേരളത്തിന് നൽകിയത്.
ഭക്ഷ്യ മന്ത്രി എന്ന നിലയിൽ കാര്യങ്ങള് പെട്ടെന്ന് പഠിച്ചെടുത്ത് വലിയ മുന്നേറ്റം ആണ് ശ്രീ. തിലോത്തമൻ നടത്തിയത്. ഒപ്പം ഇക്കാര്യത്തിൽ നിർബന്ധ ബുദ്ധിയുള്ള ധനമന്ത്രിയുടെ പിന്തുണയും ഇടതുപക്ഷ മന്ത്രിസഭയുടെ പൊതുവിപണിയിൽ ഇടപെടാനുള്ള ഇച്ഛാ ശക്തിയും ഇതിന് പിൻബലം ഏകി.