തിരുവനന്തപുരം> നാലരവർഷത്തിനുള്ളിൽ 26,668 കോടി രൂപ പെൻഷൻ വിതരണംചെയ്‌ത്‌ എൽഡിഎഫ്‌ സർക്കാർ. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഇനത്തിൽമാത്രമാണിത്‌‌. പ്രതിമാസം 705 കോടി രുപ പെൻഷനായി നീക്കിവയ്ക്കുന്നു. സെപ്‌തംബർമുതൽ മാസാമാസം നൽകിത്തുടങ്ങി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുടിശ്ശികയും ഈ സർക്കാർ‌ നൽകി‌.

 പുതുതായി  19.59 ലക്ഷത്തോളം പേർക്ക്‌ പെൻഷൻ അനുവദിച്ചു‌. യുഡിഎഫ്‌ സർക്കാർ ഒഴിയുമ്പോൾ ആകെ 35,83,886 പേര്‍ക്കായിരുന്നു പെന്‍ഷന്‍. നിലവിൽ 49,13,786 പേർക്ക്‌ സാമൂഹ്യസുരക്ഷാ പെൻഷനും 6,29,988 പേർക്ക്‌ ക്ഷേമനിധി പെൻഷനും ലഭിക്കുന്നു.

യുഡിഎഫ്‌ സർക്കാർ കുടിശ്ശികയാക്കിയ 1638 കോടി എൽഡിഎഫ്‌ സർക്കാർ നൽകി.  14 മുതൽ 24 മാസംവരെയുള്ള കുടിശ്ശിക 2016 ആഗസ്‌ത്‌, 2017 ആഗസ്‌ത്‌ എന്നിങ്ങനെ രണ്ടുഘട്ടമായി വിതരണം ചെയ്‌തു


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *