മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മ ചെറുകിട ഇടത്തരം (എം എസ് എം ഇ) വ്യവസായം തുടങ്ങാം. ഇതിനായി ‘-കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍’- നിയമം കൊണ്ടുവന്നു. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം. 10 കോടി വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. 
എം എസ് എം ഇ ഇതര വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും ലളിതമാക്കി. 100 കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ 2019 ലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ സുഗമമാക്കല്‍ നിയമവും ഭേദഗതി ചെയ്തു. 
വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ എന്നത് 5 വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. ലൈസന്‍സ് പുതുക്കല്‍ ഓട്ടോ റിന്യൂവല്‍ സിസ്റ്റം വഴി നടപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനവും നടപ്പാക്കി.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *