നിക്ഷേപ സൗഹൃദമാക്കാന്‍ സ്വീകരിച്ച നടപടികള്‍
1) വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍ 7 നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്ത്, കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി.
2) നിക്ഷേപത്തിനുള്ള ലൈസന്‍സുകളും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ-സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം കൊണ്ടുവന്നു. വിവിധ വകുപ്പുകളില്‍ നിന്നുള്ള മുപ്പതോളം അനുമതിക്ക് ഏകീകൃത അപേക്ഷാ ഫോറം കെ സ്വിഫ്റ്റിന്റെ ഭാഗമാണ്. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം. ഇല്ലെങ്കില്‍ കല്‍പ്പിത അനുമതിയായി കണക്കാക്കാം.
3) മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മ- ചെറുകിട- ഇടത്തരം (എം എസ് എം ഇ) വ്യവസായം തുടങ്ങാം. ഇതിനായി ‘കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍’- നിയമം കൊണ്ടുവന്നു. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം. കെ സ്വിഫ്റ്റ് വഴി തന്നെ സാക്ഷ്യപത്രം നല്‍കാം. 3 വര്‍ഷം കഴിഞ്ഞ്, ആറുമാസത്തിനകം മറ്റു നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മതി.
4) കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നടപടികള്‍ കൂടുതല്‍ ലളിതമാക്കി. വന്‍കിട നിക്ഷേപം ഉള്‍പ്പെടെ, 10 കോടിയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് ഒരാഴ്ചയ്ക്കകം അനുമതിയെന്ന വ്യവസ്ഥ കൊണ്ടുവന്നു. ഒരു വര്‍ഷത്തിനകം ലൈസന്‍സും മറ്റ് അനുമതികളും നേടിയാല്‍ മതി.
5) നിക്ഷേപത്തിനുള്ള അപേക്ഷകളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാന്‍ സംസ്ഥാന, ജില്ലാതലങ്ങളില്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു.
6) വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ എന്നത് 5 വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. ലൈസന്‍സ് പുതുക്കല്‍ ഓട്ടോ റിന്യൂവല്‍ സിസ്റ്റം വഴി നടപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം.
7) സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രം മുഖേന എടുത്ത വായ്പയുടെ മാര്‍ജിന്‍ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. പലിശയില്‍ 50 ശതമാനം ഇളവും അനുവദിച്ചു.
8) അംഗീകൃത വ്യവസായ പാര്‍ക്കുകളിലെ സ്ഥാപനങ്ങളില്‍ 2017 മാര്‍ച്ച് 31 നു ശേഷം ചേര്‍ന്ന ജീവനക്കാരുടെ ഇ. എസ്. ഐ, പി. എഫ് എന്നിവയില്‍ തൊഴിലുടമയുടെ വിഹിതത്തിന്റെ 75 ശതമാനം അടുത്ത 3 വര്‍ഷത്തേയ്ക്ക് സര്‍ക്കാര്‍ നല്‍കും.
9) സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി.
https://m.facebook.com/story.php?story_fbid=3210491178999861&id=360466350669039&sfnsn=wiwspwa&extid=uUFWguAZzOv6gSpp
0 Comments