https://www.deshabhimani.com/from-the-net/news-kerala-15-08-2019/816672
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം…
2015 ജൂണ്‍ എട്ടിന് നിയമസഭയില്‍ മുല്ലക്കര രത്‌നാകരന്റെ ചോദ്യത്തിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇപ്രകാരം മറുപടി നല്‍കി…
‘സംസ്ഥാനത്ത് മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനുമായി 623 പെഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.’
http://www.niyamasabha.org/…/u00025-080615-801000000000-14-…
ഇനി ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലയളവില്‍ 2019 ജനുവരി 28ന് ഐ സി ബാലകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി പരിശോധിക്കാം…
http://www.niyamasabha.org/…/u00015-280119-825000000000-14-…
മറുപടിയില്‍ വിശദമാക്കിയിട്ടുള്ള മന്ത്രിമാരുടെ പെഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ വിവരങ്ങള്‍ കണക്കുകൂട്ടിയെടുത്താല്‍ 471 എന്നാണ് കിട്ടുക… അതായത് യുഡിഎഫ് കാലത്ത് നിന്നും 152 തസ്തികകളുടെ കുറവ്…
ഇത് വെറുതെ സാധിച്ചതല്ല… യുഡിഎഫ് കാലത്ത് ഒരു മന്ത്രിക്ക് 32 പേരെ പെഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താമായിരുന്നു… പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഇത് പരമാവധി 25ല്‍ പരിമിതപ്പെടുത്താന്‍ നിശ്ചയിച്ചു… അത് കൃത്യമായി ഇപ്പോഴും പാലിച്ചു വരുന്നുണ്ടെന്ന് മുകളിലെ മറുപടി പരിശോധിച്ചാല്‍ ബോധ്യമാകും… മണിയാശാനും ഇപി ജയരാജനും കെടി ജലീലുമൊക്കെ 20ഉം 21ഉം പേരില്‍ ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്…
കഴിഞ്ഞ മാസം ചീഫ് വിപ്പ് പദവി കൂടി വന്നപ്പോള്‍ ഇതില്‍ പരമാവധി 25 കൂടി കൂട്ടാം… അപ്പോള്‍ എണ്ണം 496… യുഡിഎഫ് കാലത്തു നിന്നും കുറവ് 127 തസ്തികകള്‍… ശരാശരി പ്രതിമാസവേതനം 50,000 വെച്ച് കണക്കാക്കിയാല്‍ ശമ്പളയിനത്തില്‍ മാത്രം യുഡിഎഫ് കാലത്തേതില്‍ നിന്നും പ്രതിമാസം അറുപത്തിമൂന്നര ലക്ഷം രൂപ (63,50,000) ലാഭം… വര്‍ഷം ഏഴ് കോടി അറുപത്തിരണ്ട് ലക്ഷം (7,62,00,000) ലാഭം…
പിണറായി മന്ത്രിസഭയുടെ ധൂര്‍ത്തിനെപ്പറ്റി തലക്കെട്ടെഴുതി സായൂജ്യമടയുന്നവരൊന്നും കാണാതെ പോകുന്ന ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചെന്നേയുള്ളൂ…
ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ ഊന്നല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ എവ്വിധം കാര്യക്ഷമമാക്കുക എന്നതിനാണ്… പുതിയ പദവിയോ തസ്തികകളോ സൃഷ്ടിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ക്ക് ധൂര്‍ത്താണെന്നൊക്കെ തോന്നാം… പക്ഷെ, സര്‍ക്കാരിനെ സംബന്ധിച്ച് അതൊരു അനിവാര്യനടപടി ആയിരിക്കാം… ഡോ. സമ്പത്തിനെ ക്യാബിനറ്റ് പദവിയോടു കൂടി ലെയ്‌സണ്‍ ഓഫീസറായി ദില്ലിയില്‍ നിയമിച്ചതോര്‍ക്കുക… വലിയ വിമര്‍ശനം പല കോണില്‍ നിന്നുമുയര്‍ന്നു… വിവാദമൊക്കെ തെല്ലൊന്നടങ്ങിയപ്പോള്‍ ഒരു പ്രമുഖമാധ്യമം തന്നെ ഇങ്ങനെയെഴുതി…
‘മുന്‍ എംപി സമ്പത്തിനെ ഡല്‍ഹി പ്രതിനിധിയായി കേരള സര്‍ക്കാര്‍ നിയമിച്ചതോടെ പൂര്‍ത്തീകരിക്കപ്പെടുന്നത് ദീര്‍ഘകാലത്തെ ആവശ്യം…
കേന്ദ്രസര്‍ക്കാരിന്റെ വിവിധ വികസനപദ്ധതികളുടെ ഗുണഫലം ലഭ്യമാക്കാന്‍ മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെല്ലാം ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രതിനിധിയുണ്ട്. പാര്‍ലമെന്റംഗമെന്നനിലയില്‍ ഏറെ അനുഭവപരിചയമുള്ള എ. സമ്പത്തിന് കാബിനറ്റ് പദവികൂടി നല്‍കിയതോടെ, വിവിധ മന്ത്രാലയങ്ങളുമായുള്ള ഏകോപനം കൂടുതല്‍ പ്രായോഗികമാവുമെന്നാണ് പ്രതീക്ഷ…
വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രവിഹിതം നേടിയെടുക്കാനും വേഗത്തില്‍ ലഭ്യമാക്കാനും പദ്ധതിനിര്‍വഹണത്തിലെ തടസ്സം നീക്കാനും കേന്ദ്ര-സംസ്ഥാന ബന്ധം ഏകോപിപ്പിക്കാനുമൊക്കെയാണ് എല്ലാ സംസ്ഥാനങ്ങളും ഡല്‍ഹിയില്‍ പ്രതിനിധികളെ നിയോഗിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്കും ഔദ്യോഗിക കൃത്യനിര്‍വഹണം എളുപ്പമാക്കാനുമാണ് പ്രതിനിധികള്‍ക്കുള്ള കാബിനറ്റ് പദവി.’ (കമന്റ് ബോക്‌സ് കാണുക)
അങ്ങനെയാണ് കാര്യങ്ങള്‍… നിയമനങ്ങള്‍ ധൂര്‍ത്താണെന്നൊക്കെ തോന്നിപ്പിക്കുക എന്നതാണ് മാധ്യമങ്ങളുടെ സ്ട്രാറ്റജി… ഫ്രണ്ട് പേജിലെ ആഘോഷങ്ങള്‍ക്കും അന്തിച്ചര്‍ച്ചകളിലെ ധാര്‍മ്മികവയറിളക്കങ്ങളും കഴിയുമ്പോള്‍ സത്യം ഉള്‍പ്പേജിലെ കോണില്‍ വരും… അന്തിച്ചര്‍ച്ചകളിലെ കത്തിവേഷക്കാര്‍ക്കൊന്നും ആദ്യം പറഞ്ഞ പെഴ്‌സണല്‍ സ്റ്റാഫ് വിഷയമൊന്നും ഓര്‍മ്മ പോലുമുണ്ടാകില്ല…
അവരുടെയും വാട്‌സപ് യൂണിവേഴ്‌സിറ്റിക്കാരുടെയും ധൂര്‍ത്ത് വാദത്തിന് ആദ്യ എക്‌സാംപിള്‍ മുഖ്യമന്ത്രിയുടെ ഉപദേശകരുടെ എണ്ണമാകും… ഉപദേശകരില്‍ ശമ്പളം പറ്റുന്നവര്‍ രണ്ട് പേര്‍ മാത്രമാണെന്ന സത്യം പക്ഷെ ഇവരോ മാധ്യമങ്ങളോ നമ്മോട് പറയില്ല… ഉപദേശകര്‍ കഴിഞ്ഞാല്‍ പിന്നെ കമ്മീഷനുകളെ പിടികൂടും… സര്‍ക്കാര്‍ ഇനി ഏതെങ്കിലും കമ്മീഷനുകളെ നിയമിക്കുന്നതിന് മുന്നെ ഇവരുടെ കണ്‍കറന്‍സ് വാങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്… സിഎംഡിആര്‍ എഫിനെപ്പറ്റിയുള്ള എല്ലാ ആക്ഷേപങ്ങളും പൊളിഞ്ഞപ്പോള്‍ ഇറക്കിയിട്ടുള്ള സംഘി വാട്‌സപ് ഫോര്‍വേഡില്‍ വനിതാ കമ്മീഷന്‍ വരെ അധികപ്പറ്റാണെന്നാണ് കണ്ടുപിടിത്തം… സംഘികളല്ലേ… അങ്ങനെ പലതും തോന്നും…
അപ്പോള്‍ പറഞ്ഞു വന്നത്, ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളായി കണ്ടാല്‍ മതി പുതിയ പദവികളെ… പെഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കുറച്ചും മറ്റും ഖജനാവിന് നേടിക്കൊടുത്ത ബ്രീതിംഗ് സ്‌പെയ്‌സ് ഉപയോഗപ്പെടുത്തി കൂടുതല്‍ ഇഫക്ടീവായ തസ്തികകള്‍ സൃഷ്ടിക്കുകയാണ്… അത് ധൂര്‍ത്താണെന്ന തോന്നല്‍ ഉണ്ടാകുന്നത് കൃത്യമായ നടപടികളിലൂടെ ഈ സര്‍ക്കാര്‍ നടപ്പാക്കിയ ചെലവ് ചുരുക്കലിനെപ്പറ്റി റിട്രോഗ്രേഡ് അമ്‌നീഷ്യ വരുന്നതു കൊണ്ടാണ്…
യുഡിഎഫ് കാലത്ത് 32 പെഴ്‌സണല്‍ സ്റ്റാഫുകളെ വെച്ച് അര്‍മാദിക്കുമ്പോള്‍ ഉയരാത്ത ധാര്‍മ്മികരോഷം ചിലരില്‍ ഇപ്പോള്‍ കാണുന്നില്ലെ… ഈ അസുഖത്തിന്റെ കാരണം മനസിലാക്കാന്‍ വേറെ ടെസ്റ്റ് വല്ലതും വേണോ…
(അയ്യേ, യുഡിഎഫുമായി താരതമ്യം ചെയ്യാന്‍ നാണമില്ലേ എന്നല്ലേ… പിന്നേ, ചേട്ടന്മാര്‍ക്ക് ക്യൂ നിന്ന് ജുഡിഎഫിന് വോട്ട് കുത്തുമ്പോള്‍ തോന്നാത്ത നാണം ഇതില്‍ തോന്നേണ്ട കാര്യമില്ലല്ലോ…)
0 Comments