KPCC ഇറക്കുന്ന സൈബർ നുണകൾ.. ‼️

😡 കാരുണ്യ പദ്ധതി LDF സർക്കാർ നിർത്തലാക്കി എന്നാണ് UDF സൈബർ വിംഗിന്റെ പുതിയ പ്രചാരണം.

⭕ UDF മാധ്യമമായ മനോരമയും മറ്റും ഏതോ കാലത്ത് നൽകിയിട്ടുള്ള ചില വാർത്തകൾ എഡിറ്റ് ചെയ്ത് ചേർത്താണ് കാരുണ്യ പദ്ധതി നിർത്തലാക്കി എന്ന് ഇവർ പറയുന്നത്.

നിലവിൽ കാരുണ്യ പദ്ധതി ഇല്ലേ❓
എന്താണ് വാസ്തവം❓

നമുക്ക് ചില നിയമസഭാ മറുപടികൾ നോക്കാം.

1️⃣ 2019 നവംബർ 19 ന് ഡോ. തോമസ് ഐസക് നൽകിയ മറുപടിയാണ്.

⭕ ഈ സർക്കാർ നിലവിൽ വന്ന ശേഷം എത്ര രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി വിതരണം ചെയ്തു എന്നും എത്ര പേർക്ക് പ്രയോജനം ലഭിച്ചു എന്നുമാണ് ചോദ്യം.

🌹 LDF സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2019 നവംബർ വരെ 1,22,519 പേർക്കായി 1446.09 കോടി രൂപയുടെ ചികിൽസാനുമതി നൽകിയിട്ടുണ്ട് എന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക് മറുപടി നൽകിയിട്ടുള്ളത്. 1079.03 കോടി രൂപ ആശുപത്രികൾക്ക് നൽകിയിട്ടുള്ളതായും മറുപടിയിൽ പറയുന്നുണ്ട്.

http://bit.ly/3rVM5gg

2️⃣ അടുത്തത് 2016 ജൂലൈ 14ലെ മറുപടിയാണ്.

🌹 ആ മറുപടി പ്രകാരം കാരുണ്യ പദ്ധതി ആരംഭിച്ച 2012 ഫെബ്രുവരി 28 മുതൽ മുൻ സർക്കാരിന്റെ കാലയളവ് അവസാനിച്ച 2016 മെയ് 30 വരെ 1,32,009 പേർക്കായി 1095.33 കോടി രൂപയുടെ ചികിൽസാനുമതി നൽകിയിട്ടുണ്ട്. അതായത്, UDF സർക്കാർ നാല് വർഷം നൽകിയ ചികിൽസാനുമതിയെക്കാൾ 350 കോടി രൂപയുടെ അധികം അനുമതികൾ LDF സർക്കാർ മൂന്നര വർഷം കൊണ്ട് നൽകിയിട്ടുണ്ട്.

http://bit.ly/3lqmPwk

3️⃣ അടുത്തത് 2016 ജൂൺ 26ലെ മറുപടിയാണ്.

⭕ കാരുണ്യ പദ്ധതിയിലെ ഏത് മാസം മുതലുള്ള തുകയാണ് റീഫണ്ട് ചെയ്യാൻ ബാക്കിയുള്ളതെന്ന ചോദ്യത്തിന് ധനമന്ത്രി ഡോ. തോമസ് ഐസക് നൽകിയ മറുപടി

🌹 2015 ജൂലൈ മുതലുള്ള അപേക്ഷകൾ റീഫണ്ട് ചെയ്യാൻ അവശേഷിക്കുന്നു എന്നാണ് പറയുന്നത്. അതായത്, കാരുണ്യ പദ്ധതിയിലെ ഏകദേശം ഒരു വർഷക്കാലത്തെ അപേക്ഷകൾ കുടിശികയാക്കിയാണ് മുൻ UDF സർക്കാർ ഇറങ്ങിപ്പോയത്. ആ കുടിശികയും LDF സർക്കാരാണ് നൽകിയതെന്ന് ചുരുക്കം.

http://bit.ly/3rVg8Vt

💥 അപ്പോൾ, ഇതൊക്കെയാണ് വസ്തുതകൾ. തങ്ങൾ ബാക്കി വെച്ചു പോയ ഒരു വർഷത്തെ കുടിശികയും നൽകി, 350 കോടിയുടെ അധികം ചികിൽസാനുമതിയും നൽകിയ ഒരു സർക്കാരിനെപ്പറ്റിയാണ് UDF കാർ വ്യാജവീഡിയോകൾ പ്രചരിപ്പിക്കുന്നത്… ‼️

⭕ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി പരമാവധി രണ്ട് ലക്ഷം രൂപയുടെ സഹായമാണ് ലഭിച്ചിരുന്നത്. അതും ജീവിതത്തിലൊരിക്കൽ മാത്രമെ ലഭിക്കൂ. കാരുണ്യ പദ്ധതിയുടെ ഈ കുറവുകൾ പരിഹരിച്ചാണ് LDF സർക്കാർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതി പ്രകാരം ഓരോ വർഷവും അഞ്ച് ലക്ഷം രൂപ വരെ ചികിൽസാ സഹായം ലഭിക്കും. 2019-20 മുതൽ നടപ്പാക്കിയ ഈ പദ്ധതി പ്രകാരം 2020 ഒക്ടോബർ വരെ ആയിരം കോടി രൂപയുടെ ചികിൽസാസഹായം ഗുണഭോക്താക്കൾക്ക് നൽകിയിട്ടുണ്ട്. ഡയാലിസിസിനായി 1.4 ലക്ഷം പേർക്കായി 13 കോടി രൂപയുടെയും ഹൃദയ ചികിത്സയ്ക്കായി 37,427 പേർക്ക് 181 കോടി രൂപയുടെയും ധനസഹായം നൽകി. ക്യാൻസർ ചികിത്സയ്ക്കായി 69,842 ഗുണഭോക്താക്കൾക്ക്് 84 കോടി രൂപയും വൃക്കരോഗ ചികിത്സയ്ക്കായി 7,707 ഗുണഭോക്താക്കൾക്കായി 15 കോടി രൂപയുമാണ് ധനസഹായം അനുവദിച്ചത്.

http://bit.ly/3bSJNst

🌹 ഫലത്തിൽ, LDF സർക്കാർ 2500 കോടിയിലേറെ രൂപയാണ് കാരുണ്യ പദ്ധതി വഴി അഞ്ച് വർഷത്തിനിടെ ചികിൽസാ സഹായമായി നൽകിയത്. UDF സർക്കാർ നൽകിയതിന്റെ ഒന്നര ഇരട്ടി. ഇത് ജനം അനുഭവിച്ചറിഞ്ഞ യാഥാർത്ഥ്യമാണ്.

😐 ആ ജനത്തോടാണ് ഈ വ്യാജപ്രചാരണം UDF നടത്തുന്നത്. ഇത്തരത്തിലുള്ള വ്യാജപ്രചാരണം വഴി ഒന്നും നേടാൻ കഴിയില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ ജനം ഇവരോട് പറഞ്ഞതാണ്. പക്ഷെ, അതിൽ നിന്നും ഒന്നും പഠിക്കാതെ വീണ്ടും ഇറങ്ങിയിരിക്കുകയാണ്.

ഈ കള്ളപ്രചാരണങ്ങൾക്കുള്ള ശിക്ഷയും ജനം തന്നെ നൽകും എന്നുറപ്പുണ്ട്.. ‼️

UDFLies

GetLostMediaLiars

http://bit.ly/38KKkec


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *