https://www.deshabhimani.com/special/nirmal-chandra-chatterji/825782

ഹിന്ദു മഹാസഭ നേതാവും പിന്നീട് ഇടത് സഹയാത്രികനുമായി മാറിയ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെപ്പറ്റി സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് മറുപടി

സിപിഐ (എം) മുന്‍ നേതാവായ സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിർമ്മൽ ചന്ദ്ര ചാറ്റർജി ഇന്ത്യയിലെ പ്രമുഖ നിയമജ്ഞരിലൊരാളായിരുന്നു. എന്നാല്‍ ഗാന്ധി വധത്തിന്റെ സമയത്ത് ഹിന്ദുമഹാസഭയുടെ പ്രസിഡന്റായിരുന്ന അദ്ദേഹത്തെ പിന്നീട് സിപിഐ (എം) പശ്ചിമബംഗാളില്‍ എം.പി. യായി മത്സരിപ്പിച്ചെന്ന കുറ്റാരോപണവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്. ഗാന്ധിഘാതകനുമായുള്ള ബന്ധം സിപിഐ എമ്മം മറച്ച് പിടിക്കുകയാണെന്നും ഗാന്ധിഘാതകന്റെ മകന്‍ സോമനാഥ് ചാറ്റര്‍ജി പാര്‍ട്ടി സമുന്നതനേതാവാണെന്നുമുള്ള വാദമാണ് ഫേക്ക് ഫോട്ടോഷോപ്പ് പോസ്റ്റുകള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ദ്ധരായ സംഘികളുടെ പുതിയ പ്രചരണം.

നിര്‍മ്മല്‍ ചന്ദ്രചാറ്റര്‍ജി സി.പി.ഐ എം ന്റെ എം.പി ആയിരുന്നു എന്നത് പൂര്‍ണ്ണമായും ശരിയല്ല. ഹിന്ദുമഹാസഭ വിട്ട അദ്ദേഹം ബംഗാളില്‍ പലതവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെന്നതും അങ്ങനെ മത്സരിച്ചതില്‍ അവസാനത്തെ രണ്ട് തവണ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ഇടതുപക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നുവെന്നതും മാത്രമാണ് ശരി.

സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍, നിയമവിദഗ്ദ്ധന്‍, ഹൈക്കോടതി ജഡ്ജി തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് പൊതുസ്വീകാര്യനായ ഒരു വ്യക്തി എന്ന നിലയിലായിരുന്നു അദ്ദേഹം ഹിന്ദുമഹാസഭാ അദ്ധ്യക്ഷന്‍ എന്ന പദിവിയിലേക്കെത്തിയത്. അല്ലാതെ ഹിന്ദു വര്‍ഗ്ഗീയത വളര്‍ത്താനാവശ്യമായ പ്രായോഗികവും സൈദ്ധാന്തികവുമായ എന്തെങ്കിലും സംഭാവനകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല ആ സ്ഥാനലബ്ദി. ഗാന്ധിവധത്തില്‍ അദ്ദേഹത്തിന് എന്തെങ്കിലും പങ്കുണ്ടായിരുന്നതായി യാതൊരു ആരോപണവും ഇന്നുവരെ ഉയര്‍ന്നിട്ടില്ല. മാത്രമല്ല ബാരിസ്റ്ററായിരുന്ന അദ്ദേഹം ബാരിസ്റ്ററായ ഗാന്ധിയുടെ അടുത്ത സുഹൃത്തുമായിരുന്നു. എന്നാല്‍ ഗാന്ധിവധത്തിന് ശേഷം നിര്‍മ്മര്‍ ചന്ദ്രചാറ്റര്‍ജി ഹിന്ദുമഹാസഭയില്‍ നിന്നകലുകയും പദവികള്‍ ഉപേക്ഷിക്കുകയും ചെയ്തു.

അതിനുശേഷം ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനായി മാറിയ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഉള്‍പ്പെടെയുള്ളവരുടെ കേസുകളില്‍ സുപ്രീം കോടതിയിലും രാജ്യത്തെ വിവിധ ഹൈക്കോടതികളിലും കേസ് നടത്തിപ്പില്‍ സഹായിയായി പ്രവര്‍ത്തിച്ചു. അദ്ദേഹം പ്രശസ്ത മനുഷ്യാവകാശ സംഘടനയായിരുന്ന ആള്‍ ഇന്ത്യാ സിവില്‍ ലിബര്‍ട്ടീസ് കൗണ്‍സിലിന്റെ പ്രസിഡന്റായിരുന്നു. 1948 ല്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി പദവി ലഭിച്ചുവെങ്കിലും ജഡ്ജിമാരുടെ സര്‍വ്വീസ് സംബന്ധിച്ച് സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ആ പദവി രാജിവെച്ചു. തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായി. ശ്രദ്ധേയമായ സംഗതി ഗാന്ധിവധത്തില്‍ അദ്ദേത്തിന് എന്തെങ്കിലും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നുവെങ്കില്‍ ആ സമയത്ത് അദ്ദേഹത്തെ ഒരു ഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് അനുമതി നല്‍കുമായിരുന്നില്ല എന്നതാണ്. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ആള്‍ ഇന്ത്യാ ബാര്‍ കൗണ്‍സില്‍ ട്രഷറര്‍, ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ് ഇന്ത്യന്‍ ബ്രാഞ്ച് വൈസ് പ്രസിഡന്റ് തുടങ്ങിയ അനവധി പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം നിരവധി അന്താരാഷ്ട നിയമ സമ്മേളനങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുക്കുകയും അന്താരാഷ്ട്ര കോടതികളില്‍ രാജ്യത്തിന്റെ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അന്നത്തെ കേന്ദ്രഭരണ കക്ഷിയായിരുന്ന കോണ്‍ഗ്രസിനും നിയമവിഷയങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം പലതവണ തേടേണ്ടിവന്നിട്ടുണ്ടെന്ന് ചുരുക്കം.

എന്നാല്‍, 1952 ലും 57 ലും ബംഗാളിലെ ഹൂബ്ലിയില്‍ നിന്നും സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന ഹിന്ദുമഹാസഭയുടെ അഭ്യര്‍ത്ഥന അദ്ദേഹം സ്വീകരിക്കുകയും വീണ്ടും സഭയ്ക് വേണ്ടി തെരഞ്ഞെടുപ്പിനിറങ്ങുകയും ചെയ്തു. അങ്ങനെ മത്സരിച്ചതില്‍ ആദ്യ തവണ വിജയിച്ചുവെങ്കിലും രണ്ടാം തവണ പരാജയപ്പെട്ടു. അതിന് ശേഷം അദ്ദേഹം ഹിന്ദുമഹാസഭയുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചു.

ഇക്കാലത്തിനിടയില്‍ നിർമ്മൽ ചന്ദ്ര ചാറ്റർജിയും ഇടതുപക്ഷവുമായുള്ള സഹകരണം വര്‍ദ്ധിച്ചു. ഡിഫന്‍സ് ഓഫ് ഇന്ത്യാ റൂള്‍ പോലുള്ള കരിനിയമങ്ങളില്‍പെട്ട് ജയിലിലായിരുന്ന ജ്യോതിബസു അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളെ മോചിപ്പിക്കുന്നതിന് അദ്ദേഹം മുന്‍കൈയ്യെടുത്തു. ധാരാളം ട്രേഡ് യൂണിയന്‍ കേസുകളില്‍ പാര്‍ട്ടിക്കുവേണ്ടി ഹാജരായി. പ്രതിഫലം പോലും വാങ്ങാതെയാണ് സുപ്രീം കോടതിയിലടക്കം ഈ സേവനം അദ്ദേഹം നല്‍കിയത്. 1962 ല്‍ ഹൂഗ്ലിയില്‍ നിന്നും വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ആ തവണ ഹിന്ദുമഹാസഭ ഉപേക്ഷിച്ച്, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത്. രസകരമായ വസ്തുത, അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയതന്നതാണ്.

എന്നാല്‍ തൊട്ടടുത്തവര്‍ഷം 1963 ല്‍, ബംഗാളിലെ തന്നെ ബര്‍ദ്വാന്‍ ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ കുത്തകയായ ആ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ ഏത് വിധേനയും പരാജയപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ നീങ്ങിയ ബംഗാളിലെ അന്നത്തെ ഇടതുമുന്നണി നിർമ്മൽ ചന്ദ്രചാറ്റർജിയെ സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് തൊട്ട് തലേവര്‍ഷം ഹൂഗ്ലിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാല്‍ പരാജയപ്പെടുത്തപ്പെട്ട അദ്ദേഹം ഇടത് സ്വതന്ത്രനായി ബര്‍‍ദ്വാനില്‍ നിന്നും എം.പി. ആകുന്നത്. 1967 വീണ്ടും ഇതേ മണ്ഡലത്തില്‍ നിന്നും അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചുജയിച്ചു.

ചുരുക്കത്തില്‍ തുടക്കത്തില്‍ ഹിന്ദുമഹാസഭാ നേതാവായിരുന്ന നിർമ്മൽ ചന്ദ്ര ചാറ്റർജി പിന്നീട് ആ പ്രസ്ഥാനത്തെ ഉപേക്ഷിക്കുകയാണുണ്ടായത്. ആ നിയമ പ്രതിഭ സി.പി.ഐ എമ്മിന്റെ ആംഗമോ സ്ഥാനാര്‍ത്ഥിയോ ആയിരുന്നില്ല. മറിച്ച്, പൊതു സമ്മതനായ, സമാദരണീയനായ, ഇടത് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു. അദ്ദേഹം ശിഷ്ടകാലം ജീവിച്ചത് കമ്മ്യൂണിസ്റ്റ് അനുഭാവിയായിട്ടായിരുന്നെന്ന് മാത്രം.

സ്വാഭാവികമായും ഇടതുമുന്നണിയുമായുള്ള ഈ അടുപ്പം അദ്ദേഹത്തിന്റെ പുത്രന്‍ സോമനാഥ് ചാറ്റര്‍ജിയെ സി.പി.ഐ എമ്മിലേക്കെത്തിച്ചു. അതിലെന്താണ് ഇത്ര തെറ്റെന്ന് മനസ്സിലാകുന്നില്ല ! ഗാന്ധിവധവുമായി ഇതിനൊക്കെയുള്ള ബന്ധവും മനസ്സിലാകുന്നില്ല. രാജ്യത്ത് അധീശത്വം സ്ഥാപിക്കാനായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ നിരന്തരം നടത്തിവരുന്ന നുണപ്രചരണങ്ങളുടെയും ഫേക്ക് ന്യൂസുകളുടെയും ഭാഗമാണ് ഗാന്ധിവധവും സി.പി.ഐ. എമ്മുമായുള്ള ഈ കൂട്ടിക്കെട്ടല്‍ എന്നതാണ് വസ്തുത.

ഇതൊടൊപ്പം മനസ്സിലാക്കേണ്ട മറ്റൊന്ന് ഉന്നതമായ പലമൂല്യങ്ങളും ഉയർത്തിപ്പിടിച്ച പൊതു സ്വീകാര്യനായ ഹിന്ദുമഹാസഭാ നേതാവായിരുന്നിട്ടും രാഷ്ട്രീയത്തിനതീതമായി ആദരണീയനായിരുന്ന നിർമ്മൽ ചാറ്റർജി മരണശേഷം സംഘപരിവാറിനു സോമനാഥ് ചാറ്റർജിയുടെ പിതാവു മാത്രമായി ചുരുങ്ങിയെന്നതാണ്. പരോക്ഷമായി അവര്‍ അദ്ദേഹത്തെ ഗാന്ധിഘാതകനുമാക്കിയിരിക്കുന്നു. ഇത് സംഘപരിവാര്‍ സ്ഥാപകര്‍ മുതല്‍ ശാഖയില്‍ കബഡി കളിക്കുന്ന ആര്‍.എസ്.എസു കാരുടെ വരെ പൊതു സ്വഭാവമാണ് ചരിത്രത്തെയും പൈതൃകത്തെയും തള്ളിപ്പറയുക എന്നത്. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുക എന്നത്.

ഇന്ന് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പരിവാര്‍ നേതാക്കള്‍ക്കും നാളെ ഈ ഗതിവരാം. സംഘപരിവാറിന്റെ ഫൊട്ടോഷോപ്പ് രാഷ്ടീയത്തിനു ഇരയാവുക എന്ന ഗതികേട്! യുവാക്കളായ എല്ലാ ആർ.എസ്.എസുകാർക്കും ഇതൊരു പാഠമാകേണ്ടതാണ്. നാളെ സ്വന്തം അഛന്റെയൊ അമ്മയുടെയൊ പടം ഫൊട്ടോഷോപ്പിൽ രാഷ്ട്രീയ കുപ്രചരണത്തിനുപയോഗിക്കപ്പെടുന്ന അവസ്ഥ നിലപാടില്ലാത്ത സംഘപരിവാറില്‍ നിന്നും അവര്‍ക്കുമുണ്ടായേക്കാം.

Read more: https://www.deshabhimani.com/special/nirmal-chandra-chatterji/825782

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *