സരസൻ മുതൽ നാദാപുരം നബീസു വരെ.ഇനി ……???വരാൻ പോകുന്നത്

നുണകളുടെ മഹാപ്രളയം

പ്രധാനപ്പെട്ട രണ്ട് തിരഞ്ഞെടുപ്പുകളെയാണ് കേരളീയർ
നേരിടാൻ പോകുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളതാണ് ആദ്യത്തേത് .
നിയമസഭയിലേക്കുള്ളത് രണ്ടാമത്തേതും.
:
ഇതിൽ ആദ്യത്തെ തിരഞ്ഞെടുപ്പ് UDF ന്, വിശിഷ്യാ കോൺഗ്രസിന് അത്ര ഗൗരവമുള്ളതല്ല.
കാരണം മത്സരിക്കുന്നത് താഴെ തട്ടിലുള്ള പ്രവർത്തകരും, നേതാക്കളുമാണ്.
അപ്പോൾ നേതൃത്വം ഗ്രൂപ്പ് കളിക്കും, തെരുവിൽ തമ്മിൽതല്ലും.
.
രണ്ടാമത്തേത് അങ്ങനെയല്ല ഭരണം കിട്ടിയാൽ കക്കാനും, നക്കാനും കിട്ടുന്നത് കോടികളാണ്.
അപ്പോൾ എങ്ങുമില്ലാത്ത ഐക്യമാണ്.
.

1977 ൽ 117 സീറ്റുകളുമായാണ്
UDF അധികാരത്തിൽ വന്നത്.കെ.കരുണാകരന് ഒരു മാസം തികച്ച് മുഖ്യമന്ത്രി പദത്തിലിരിക്കാൻ
കഴിഞ്ഞില്ല.
പിന്നീട് AK ആന്റണി വന്നു.
ഇന്ദിരാഗാന്ധിയുമായി കലഹിച്ച് ആന്റണിയും കളം വിട്ടു.
.
പിന്നീട് PK വാസുദേവൻ നായരായി
ഇടതു മുന്നണിയിലേക്ക് തിരികെ വന്നതിനെ തുടർന്ന് PKV യും രാജിവെച്ചു.
തുടർന്ന് CHമുഹമ്മദ് കോയയുടെ ഊഴമായിരുന്നു.
ചുരുക്കി പറഞ്ഞാൽ KM മാണി യൊഴികെ UDF ലെ സർവ നേതാക്കളും മുഖ്യമന്ത്രിമാരായി.
:
ഇടത് ഭരണം നടക്കുമ്പോഴാണ് കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന
പ്രതീതി ജനിക്കാറ്.
.
80 ൽ നടന്ന തിരഞ്ഞെടുപ്പിൽ
ഇടതുമുണണി ഇ കെ നായനാരുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്നു. കാർഷിക, വാർദ്ധക്യ പെൻഷൻ ഉൾപ്പെടെ ഉപകാരപ്രദമായ
പലതും നടപ്പാക്കിയ സർക്കാരായിരുന്നു അത്.
.
ആൻറണിയും, മാണിയും മറുകണ്ടം ചാടിയതോടെ
നായനാർ സർക്കാർ രാജിവെച്ചു.
പിന്നീട് കരുണാകരന്റെ നേതൃത്വത്തിൽ ഒരു ന്യൂനപക്ഷ മന്ത്രിസഭ നിലവിൽ വന്നു. മന്ത്രിസഭയെ നിലനിർത്താൻ എട്ട് തവണയാണ്
സ്പീക്കർക്ക് കാസ്റ്റിംഗ് വോട്ട് ചെയ്യേണ്ടി വന്നത്.
സ്പീക്കറായിരുന്ന AC ജോസിന് കാസ്റ്റിംഗ് ജോസ് എന്ന പേര് വീണു.
.
ഈ സർക്കാരിനും അൽപായുസ്സായിരുന്നു.
82 മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടന്നു.
ഇടതു മുന്നണി മുന്നേറ്റം നടത്തുന്ന വേളയിലാണ് UDF
ചവറ സരസൻ സംഭവവുമായി വരുന്നത്.
.
RSP ക്കാരനും ബേബി ജോണിന്റെ അടുത്ത അനുയായിയുമായ സരസൻ കോൺഗ്രസിൽ ചേർന്നു.
ബേബി ജോണിന്റെ രഹസ്യങ്ങൾ ചോരാതിരിക്കാൻ
സരസനെ നടുക്കടലിൽ കൊണ്ട് പോയി കൊന്ന് കത്തിച്ച് ചാരം കടലിൽ ഒഴുക്കി എന്നായിരുന്നു ആരോപണം.
.
കേരളം മൊത്തം ഈ പ്രചരണം ആഞ്ഞടിച്ചു.
പതിനായിരങ്ങളുടെ ഭൂരിപക്ഷത്തിന് ജയിച്ചിരുന്ന ബേബി ജോൺ കഷ്ടിച്ച് 600 വോട്ടുകൾക്കാണ് കടന്നു കയറിയത്.
നിരവധി പ്രമുഖർ പരാജയമറിഞ്ഞ തിരഞ്ഞെടുപ്പിൽ
നേരിയ ഭൂരിപക്ഷത്തിന്
UDF അധികാരത്തിൽ വന്നു.കരുണാകരൻ വീണ്ടും മുഖ്യമന്ത്രി.
.
വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു,
വൈപ്പിൻ മദ്യദുരന്തം,
ചാലകമ്പോളംRടട കാർ തീവെച്ച് നശിപ്പിച്ചത്,
ആലപ്പുഴയിൽ നബിദിന റാലിക്ക് നേരെ വെടിവെച്ച് ഒരാളെ കൊന്നത്.
.
ഇതിനിടയിൽ ചവറ സരസൽ ചവറ ബസ് സ്റ്റാൻഡിൽ ജീവനോടെ പ്രത്യക്ഷപ്പെട്ടു. ഒരു ക്ഷമാപണം പോലും നടത്താൻ UDF ഓ, കോൺഗ്രസോ തയ്യായില്ല.

.വയലാർ രവി, സി.വി.പത്മരാജൻ തുടങ്ങി ആറോളം മന്ത്രിമാർക്ക് ആരോപണങ്ങളെ തുടർന്ന് രാജിവെക്കേണ്ടി വന്നു.
ഹരിജൻ സ്ത്രീകളുടെ മാനത്തിന് 5000 രൂപ സർക്കാർ വിലയിട്ടു.
തങ്കമണി എന്ന പ്രദേശത്ത് പോലീസ് ഭീകരത സൃഷ്ടിച്ചു.
നിരവധി യുവതികൾ മാനഭംഗത്തിരയായി. ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു.
.
1987 മാർച്ചിൽ വീണ്ടും തിരഞ്ഞെടുപ്പ്.
ഇടതു മുന്നണി പൊതുവേ ശുഷ്കമായിരുന്നു.
ശരീഅത്ത് വിഷയത്തിൽ അഖിലേന്ത്യാ ലീഗ് ,
ബദൽ രേഖ വിഷയത്തിൽ MVR ,
PC ചാക്കോ
എന്നിവർ വിട്ടു പോയി. കേരളാ കോൺഗ്രസുകൾ ഒന്നും കൂടെയില്ല.
നിത്യവസന്തം പ്രേം നസീർ പ്രചരണത്തിന് പോയ 115 മണ്ഡലങ്ങളിൽ UDF വിജയം ഉറപ്പിച്ചു.
പക്ഷേ LDF അത്ഭുതമാം വിധം അധികാരത്തിൽ വന്നു.
കേരളം സമ്പൂർണ സാക്ഷരത നേടി.
മികച്ചൊരു സർക്കാരായിരുന്നു.
ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ
നേടിയ തകർപ്പൻ വിജയം,
മണ്ഡൽ,മസ്ജിദ് വിഷയങ്ങളിൽ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് ലീഗിന്റെ മുന്നണി വിടൽ – – – –
വർദ്ധിച്ച ആത്മവിശ്വാസവുമായി ഒരു വർഷം മുമ്പേ LDF തിരഞ്ഞെടുപ്പിന് ഒരുങ്ങി.
40 മണ്ഡലങ്ങളിൽ
BJP യുമായി രഹസ്യ ബന്ധം ,
ബേപ്പൂർ, വടകര മണ്ഡലങ്ങളിൽ പരസ്യ ബന്ധം.എന്നിട്ടും LDF ന് വിജയം സുനിശ്ചിതമായിരുന്നു. തിരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ്
ശ്രീപെരുംപത്തൂരിൽ വെച്ച് രാജീവ് ഗാന്ധി അതിദാ രുണമായി കൊല്ലപ്പെട്ടു.
തിരഞ്ഞെടുപ്പ് മാറ്റി വെച്ചു.
.
UDF ക്യാമ്പുകൾ സജീവമായി.രാജീവ് ഗാന്ധിയുടെ ചിതാഭസ്മം എല്ലാ മുക്കിലും മൂലയിലും എത്തി.
വടകരയിൽ പ്രചാരണത്തിന് വന്ന ലീഗ് അദ്ധ്യക്ഷൻ സെയ്യിദ് അലി ഷിഹാബ് തങ്ങൾ പറഞ്ഞു.രാജീവ് വധത്തിൽ പ്രധാന പ്രതി വടകരയിലെ ഇടതു സ്ഥാനാർത്ഥി KP ഉണ്ണികൃഷ്ണൻ ആണെന്ന്!
.UDF അധികാരത്തിൽ
തുടക്കം തന്നെ കല്ലുകടിയായിരുന്നു.
മന്ത്രി സ്ഥാനത്തെ ചൊല്ലി, KPCC തിരഞ്ഞെടുപ്പ് ,
സർവ മേഖലയിലെയും അഴിമതി,
കരുണാകരന്റെ കാറപകടം,
തിരുത്തൽ വാദം
സ്വകാര്യ വ്യക്തികളുടെ
ഭരണത്തിൽ കടന്നുകയറ്റം
മുസ്ലീം ലീഗിന് രാജ്യസഭാ സീറ്റ് നൽകിയതിനെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെയും
KP വിശ്വനാഥന്റെയും രാജി.
ചാര കേസ്
കരുണാകരന്റെ രാജി:
ആൻറണി മുഖ്യമന്ത്രിയായി.
96 ൽ വീണ്ടും തിരഞ്ഞെടുപ്പ്.
ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തിൽ അധികാരത്തിൽ
ജനകീയാസൂത്രണം, പൊതുമേഖലയെ സംരക്ഷിക്കൽ തുടങ്ങി മികച്ച നിലപാടുകൾ, നടപടികൾ.
വാജ്പേയി സർക്കാറിന്റെ ദ്രോഹങ്ങൾക്ക്
UDF കൊടി പിടിച്ചു.
പദ്ധതി വിഹിതവും, റേഷൻ വിഹിതവും വെട്ടി കുറച്ചതിന്
UDF സമരം ചെയ്തത് സംസ്ഥാന സർക്കാരിനെതിരെയാണ്.
.
2001 ൽ വീണ്ടും തിരഞ്ഞെടുപ്പ്:

സുനിശ്ചിതമായിരുന്നു തുടർ ഭരണം.

അപ്പോഴാണ് നാദാപുരത്ത്, തെരുവൻ പറമ്പിൽ നബീസു വിനെ മകൾ നോക്കി നിൽക്കെ
ബലാത്സംഘം ചെയ്തുവെന്ന കള്ള പ്രചരണം.
വെറുതെ ബലാത്സംഘം ചെയ്തുവെന്നല്ല, നിസ്കാര പായയിലിട്ട് ബലാത്സംഘം ചെയ്തുവെന്നാണ്.
ഇടത് അനുഭാവമുള്ള ന്യൂനപക്ഷങ്ങൾ പോലും UDF ന് വോട്ട് ചെയ്തു.
മൃഗീയ ഭൂരിപക്ഷത്തോടെ
UDF അധികാരത്തിൽ വന്നു.
.
നാദാപുരം സംഭവത്തെ തുടർന്ന് ഈന്തുള്ളിൽ ബിനു എന്ന ചെറുപ്പക്കാരനെ ലീഗ് – മുസ്ലീം മതഭീകരവാദികൾ നിഷ്കരുണം കൊല ചെയ്തു. ലിംഗം മുറിച്ചെടുത്ത് വായിൽ തിരുകി.
ബിനുവിന്റെ മാതാവ് മനോരോഗിയായി.
കുറ്റബോധം സഹിക്കാൻ കഴിയാതെ നബീസു വിന് പത്രസമ്മേളനം നടത്തി സത്യം പറയേണ്ടി വന്നു.
എന്നെ ആരും ഒന്ന് തൊടുക പോലും ചെയ്തിട്ടില്ല.
തങ്ങളും, ഇ.അഹമ്മദും,
കുഞ്ഞാലികുട്ടിയും വീട്ടിൽ വന്ന് പറഞ്ഞു
മോളെ സമുദായത്തെ അപമാനിക്കരുത്
പത്രക്കാർ പലതും ചോദിക്കും, ഒന്നും മിണ്ടരുത് വെറുതെ കരഞ്ഞാൽ മതി എന്ന് .ആദർശധീരനായ ആന്റണി ഒരു ക്ഷമാപണം പോലും നടത്തിയില്ല.
ഒന്നും, രണ്ടും മാറാട് വർഗീയ കലാപങ്ങളിൽ 14 പേർ കൊല്ലപ്പെട്ടു.
കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് മൂർച്ചിച്ച് ഭരണസ്തംഭനമുണ്ടായി.കേന്ദ്രം അനുവദിച്ച തുകകൾ സമയാസമയം കൈമാറാതെ
പാഴായി പോയി.
ലോകസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി.
ആൻറണിക്ക് രാജിവെക്കേണ്ടി വന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി:
വിവാദങ്ങൾ വീണ്ടും തുടർന്നു
മുരളീധരന്റെ നേതൃത്വത്തിൽ DIC എന്നൊരു പുതിയ പാർട്ടി ഉണ്ടായി.
.
2006 ൽ തിരഞ്ഞെടുപ്പ് വന്നു.
വൻ ഭൂരിപത്തോടെ LDF .VS അച്ചുതാനന്ദൻ
മുഖ്യമന്ത്രി;
ഈ സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ
ജനങ്ങളിലേക്കെത്താതിരിക്കാൻ മാധ്യമങ്ങൾ വല്ലാതെ പാട് പെട്ടു.
പകരം ലാവ്ലിനും,
മറ്റും വിവാദമാക്കി.
കേരളത്തെ മൊത്തം തീറെഴുതി കൊടുക്കാനുള്ള സ്മാർട്ട് സിറ്റി കരാർ തിരുത്തിപ്പിച്ചു.
.
2011 ലെ തിരഞ്ഞെടുപ്പിൽ നമുക്കൊരു തുടർ ഭരണ പ്രതീക്ഷയില്ലായിരുന്നു. അത് കാരണം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അലസതയുണ്ടായി.എന്നിട്ടും രണ്ട് സീറ്റുകളുടെ വ്യത്യാസത്തിനാണ് LDF പരാജയപ്പെട്ടത്.

അഞ്ചോളം സ്ഥാനാർത്ഥികൾ തോറ്റത് 500 ൽ താഴെ വോട്ടുകൾക്ക് .
.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി.
തൊട്ടതെല്ലാം വിവാദങ്ങൾ.
ജാതിമതശക്തികളുടെ കടന്ന് കയറ്റം.
താക്കോൽ സ്ഥാനം,
മന്ത്രിമാരെ മാറ്റൽ
സോളാർ അഴിമതി.
സെക്രട്ടറിയേറ്റും, ക്ലിഫ് ഹൗസും വ്യഭിചാരശാലകളായി.
അനാവശ്യമായി അഞ്ചാം മന്ത്രി.
ഒരു CPM MLA യെയും, RSP എന്ന പാർട്ടിയെയും കോടികൾ കൊടുത്ത് വാങ്ങി.
പാലാരിവട്ടം
പണിതീരാത്ത വിമാനതാവളത്തിന്റെയും, മെട്രോയുടെയും
ഉദ്ഘാടനം;
ബാർ കോഴ, മരുന്ന് വാങ്ങൽ അഴിമതി.
.
2016ൽ തിരഞ്ഞെടുപ്പ്.
മാധ്യമങ്ങളുടെയും, UDF ന്റെയും, കള്ള പ്രചാരണങ്ങളിലും,
കള്ള കേസിലും രണ്ട് പതിറ്റാണ്ട് വേട്ടയാടപ്പെട്ട് മാറ്റി നിർത്തപ്പെട്ട
സ: പിണറായി വിജയൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരികെ വന്നു.
.
എല്ലാ നുണപ്രചരണങ്ങളെയും നേരിട്ട്
LDF വൻ ഭൂരിപക്ഷത്തോടെ
അധികാരത്തിലെത്തി.
വൻ ദുരന്തങ്ങളെയാണ് ഈ സർക്കാരിന് നേരിടേണ്ടി വന്നത്
രണ്ട് പ്രളയങ്ങൾ
ഓഖി
നിപ്പ
ഇപ്പോൾ കൊറോണ
കൂടാതെ ശബരിമല പോലെയുള്ള വിഷയങ്ങളിൽ വർഗീയ ലഹള ഉണ്ടാക്കാനുള്ള ശ്രമം;
അടുത്ത വർഷം വീണ്ടും ഒരു തിരഞ്ഞെടുപ്പ് വരികയാണ്. ഈ സർക്കാരിന്റെ പ്രവർത്തനങ്ങളെ
സത്യസന്ധമായി അവതരിപ്പിച്ചാൽ 2021 UDF ന് പ്രതിപക്ഷ സ്ഥാനം പോലുമുണ്ടാകില്ല.
ഈ സർക്കാരിന്റെ സഹായമെത്താത്ത ഏതെങ്കിലും
മേഖലയുണ്ടോ?
സർവ മേഖലയിലും ഒന്നാമതാണ്
രാജ്യത്തിനും
ലോകത്തിനും മാതൃകയാണ്.
.
പക്ഷേ നമ്മൾ ജാഗരൂകരായിരിക്കണം.രാഷ്ട്രീയ ഗീബൽസുകളാണ് മറുവശത്ത് ‘
.
അധികാരം നേടാൻ അവർ എന്തും ചെയ്യും.
മതഭീകര, വർഗീയ വാദികളുമായി കൈകോർക്കും,
സരസൻമാരെയും,
നബീസുമാരെയും
പുനർജനിപ്പിക്കും ,
എല്ലാ വിധ വ്യത്തികെട്ട വാർത്തകളും കെട്ടിച്ചമക്കും കരുതിയിരിക്കുക
ഇടത് പക്ഷത്തിന് കരുത്ത് പകരുക ഒരു തുടർ ഭരണത്തിനായുള്ള സർക്കാറിന്റെ പ്രവ്യത്തനങ്ങളെ പരമാവധി ജനങ്ങളിലെത്തിക്കുക
ഈ സർക്കാർ തോറ്റാൽ കേരളം തോറ്റു എന്നാണ്
കേരള ജനത തോറ്റുവെന്നാണ്:
നമുക്ക് കരുതലോടെ ഇരിക്കാം.
ഇടത് പക്ഷത്തിന് കാവലാളുക
ഒരു ചരിത്ര പോരാട്ടത്തിന്റെ നാളുകളാണ് ഇനിയുള്ളത് നമുക്ക് ഒരുമിച്ച് പോരാടാം
ലാൽ സലാം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *