നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന കേരളം

ഇതാ വായിക്കൂ

ഭരണമികവിന് ഒന്നാം സ്ഥാനം നേടിയ നാം സുസ്ഥിര വികസന സൂചികയിലും ഒന്നാമതാണെന്ന കാര്യം മറക്കരുത്. നീതി ആ യോഗ് പറയുന്നത് വ്യവസായ വികസനം ,ദാരിദ്ര്യ നിർമാർജനം, മികച്ച ആരോഗ്യം, ഗുണമേന്മയുള്ള വിദ്യാഭ്യാസം, ലിംഗ പദവീ സമത്വം എന്നിവയാൽ കേരളം മിന്നുന്ന പ്രകടനമാണ് നടത്തിയതെന്നാണ്.

വികസന അംഗീകാരങ്ങൾ ഇങ്ങനെ ക്രോഡീകരിക്കാം

1.ഇന്ത്യാ ടുഡേയുടെ ദേശീയസർവേയിൽ ക്രമസമാധാനപാലനം ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളം.

  1. ഏറ്റവും കൂടുതൽ മേഖലകളിൽ മികവുപുലർത്തിയതിനുള്ള ഇന്ത്യാ ടുഡേ സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ്‌സ്റ്റ് അവാർഡ് നേടിയ സംസ്ഥാനം കേരളം.
  2. ജീവിതശൈലീരോഗങ്ങൾ ചെറുക്കാൻ സമഗ്രപദ്ധതി ആവിഷ്കരിച്ച സംസ്ഥാനം കേരളമെന്നു ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബിബിസി).
  3. ട്രാൻസ്ജെൻഡറുകൾക്ക് (ഭിന്നലിംഗവിഭാഗം) ജോലിസംവരണം ഏർപ്പെടുത്തിയ (കൊച്ചി മെട്രോയിൽ) ആദ്യസംസ്ഥാനം കേരളമെന്ന് ഗാർഡിയൻ പത്രം.
  4. അഴിമതി ഏറ്റവും കുറവെന്നു സിഎംഎസ് (സെന്റർ ഫോർ മീഡിയാ സ്റ്റഡീസ്) സർവെ കണ്ടെത്തിയ സംസ്ഥാനം കേരളം.
  5. ഭരണമികവിന്റെ സൂചകമായ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് ഏറ്റവും ഉയർന്ന സംസ്ഥാനം കേരളം എന്നു പിസിഎ സർവ്വേ 2017 മുതൽ തുടർച്ചയായി..
  6. കോപ്സ് റ്റുഡേ ഇന്റർനാഷണലിന്റെ 2017 ലെ പൊലീസ് എക്സലൻസ് അവാർഡ് ജനമൈത്രി പോലീസിന്.
  7. ഇതരസംസ്ഥാനത്തൊഴിലാളികളുടെ ക്ഷേമത്തിന് ഇൻഷുറൻസ് അടക്കം ഏർപ്പെടുത്തി മാതൃകയായി കേരളമെന്ന് ലാറ്റിനമേരിക്കൻ ടെലിവിഷൻ ശൃംഖല ടെലി സൂർ.
  8. വികസിതലോകത്തിനു തുല്യമായി ശിശുമരണനിരക്കു കുറച്ചുകൊണ്ടുവന്ന സംസ്ഥാനം കേരളമെന്ന് നാഷണൽ ഫാമിലി ഹെൽത്ത് സർവെ.
  9. ആദ്യത്തെ സമ്പൂർണവൈദ്യുതിവത്കൃതസംസ്ഥാനമായി കേരളം – 4,65,000 കുടുംബങ്ങൾക്ക് പുതിയ കണക്‌ഷൻ. കടുത്ത വരൾച്ചയിലും പവർക്കട്ടും ലോഡ്ഷെഡ്ഡിങ്ങും ഇല്ല.
  10. സമ്പൂർണ വെളിയിട വിസർജനമുക്ത സംസ്ഥാനമായി കേരളം.
  11. പട്ടികജാതി, പട്ടികവർഗ്ഗ (SCP/TSP) വിഹിതം ജനസംഖ്യാനുപാതികമായി വകയിരുത്തിയ ഏക ഇന്ത്യൻ സംസ്ഥാനം.
  12. ദളിതർക്കെതിരായ അതിക്രമം ഏറ്റവും കുറവു കേരളത്തിലാണെന്ന് കേന്ദ്രസാമൂഹികനീതിമന്ത്രി രാംദാസ് അത്തേവാലെ

15.സംസ്ഥാന ആരോഗ്യവകുപ്പിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം. സംസ്ഥാനം നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ആദരം. ലോകനേതാക്കൾക്ക് ഒപ്പമാണ് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആദരിക്കപ്പെട്ടത്.

  1. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തിന് തന്നെ മാതൃകയായ കേരള മോഡലിന് നേതൃത്വം നൽകിയ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് രാജ്യാന്തര അംഗീകാരം. ലണ്ടൻ ആസ്ഥാനമായ പ്രോസ്പെക്ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരിൽ കെകെ ശൈലജ ഒന്നാമതെത്തി

17.ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു എന്‍ ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റഷ്യ, ബ്രിട്ടന്‍, മെക്‌സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്‌ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.

  1. സ്‌കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്‌സ്‌ 2019-ൽ കേരളം ഒന്നാമതെത്തി. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങൾ, പഠനനിലവാരം തുടങ്ങി 30 നിർണായക മാനകങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. കഴിഞ്ഞ തവണയും പട്ടികയിൽ കേരളം ഒന്നാമതെത്തിയിരുന്നു. അന്ന് സ്‌കോർ 77.64 ആയിരുന്നു. ഇത്തവണ 82.17 സ്‌കോർ നേടിയാണ് കേരളം ഒന്നാംസ്ഥാനം നേടിയത്

19.സുസ്ഥിര വികസന സൂചികയില്‍ കേരളം ആഗോള തലത്തിൽ 13ാം സ്ഥാനത്ത്. കേരളത്തെ ഒരു രാജ്യമായി പരിഗണിച്ചാല്‍ ഇന്ത്യയെക്കാളും ചൈനയേക്കാളും എന്തിന് അമേരിക്കയെക്കാളും മെച്ചമാണ് പ്രകടനം! സുസ്ഥിര വികസന സൂചികയില്‍ ഒരു രാജ്യത്തെ പോലെ പരിഗണിച്ചു തന്നെയാണ് ഇപ്പോള്‍ കേരളത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന് പുറമേ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന രാജ്യങ്ങളെല്ലാം പരിമാധികാര രാഷ്ട്രങ്ങളാണ്. കേരളത്തെ മാത്രം നക്ഷത്രചിഹ്നം ചേര്‍ത്ത് പ്രത്യേക പരിഗണന നല്‍കിയാണ് സൂചികയുടെ ഭാഗമാക്കിയിരിക്കുന്നത്. സാമ്പത്തിക, നരവംശ ശാസ്ത്രജ്ഞനായ ജേസണ്‍ ഹിക്കല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സൂചിക വികസനം, പാരിസ്ഥിതികം എന്നിങ്ങനെ രണ്ടുമേഖലകളിലെ വിവിധ തലങ്ങളെയാണ് വിശകലന വിധേയമാക്കുന്നത്.

20.കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ സര്‍വെ പ്രകാരം, പ്രീ പ്രൈമറി തലം മുതല്‍ പ്രീ യൂണിവേഴ്‌സിറ്റി തലം വരെ നഗര, ഗ്രാമീണ ഭേദമില്ലാതെ പെണ്‍കുട്ടികളുടെ പ്രായാധിഷ്ഠിതമായ അറ്റന്റഡന്‍സ് അനുപാതവും (age specific attendance ratio – ASAP) കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്.

  1. റൈറ്റ് റ്റു എഡ്യുക്കേഷന്‍ ഫോറം ആന്‍ഡ് സെന്റര്‍ ഫോര്‍ ബഡ്ജറ്റ് പോളിസി സ്റ്റഡീസ് ലോകബാങ്കിന്റെയും യൂണിസെഫിന്റെയും പിന്തുണയോടെ നടത്തിയ സര്‍വെയില്‍ ഒരു കുട്ടിക്കു വേണ്ടി 11,574 രൂപ ചെലവിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് തന്നെ ഉയര്‍ന്ന നിരക്കാണിത്.
  2. പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതില്‍ ദേശീയതലത്തില്‍ കേരളം ഒന്നാമതാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ (എന്‍.എസ്.എസ്) റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പെണ്‍കുട്ടികളില്‍ 99.5% പേര്‍ക്കും പ്ലസ് ടു വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇനിയുമുണ്ട് ഏറെ

ഇതാണ് പിണറായി സർക്കാർ
ഇതാണ് LDF
ഇതാണ് മാതൃക
ഇതാണ് ബദൽ
ഇതാണ് ജനകീയ സർക്കാർ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *