പൗരത്വ രജിസ്ട്രറിന്റെ സമരകോലാഹലങ്ങൾക്കിടയിൽ രാജ്യത്ത് നടക്കുന്ന മറ്റ് ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.!
🔴നോട്ട് നിരോധന കാലത്ത് മോദി പറഞ്ഞത് ഓർക്കുന്നുണ്ടോ ,രാജ്യത്തെ അതിർത്തി കടന്ന തീവ്രവാദത്തിന് സഹായകരമാവുന്നത് വ്യാജ നോട്ടുകൾ ആണെന്ന്. വ്യാജ നോട്ടുകൾ വ്യാപിക്കുന്നത് തടയുക എന്നതായിരുന്നു നോട്ട് നിരോധനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്ന്.👇👇
🔴റിസർവ് ബാങ്ക് മുന്നൊരിക്കൽ ബാങ്കിംഗ് രംഗത്ത് പിടികൂടിയ നോട്ടുകളുടെ എണ്ണം സംബന്ധിച്ച് “RBI’s Annual Report ” ൽ പരാമർശിച്ചിരുന്നു. അതിന്റെ ലിങ്കും ചുവടെ നൽകുന്നു.👇👇
🔴ഇത്തവണ ഞാൻ പരാമർശിക്കാൻ ആഗ്രഹിക്കുന്നത് RBI ഡാറ്റ അല്ലാ,മറിച്ച് ഈ കഴിഞ്ഞ മാസങ്ങളിൽ പുറത്ത് വന്ന
National Crime Reports Bureau യുടെ വാർഷിക റിപ്പോർട്ടാണ്. അത് പ്രകാരം 914 കേസുകളാണ് കള്ളനോട്ടുമായി ബന്ധപ്പെട്ട് 2018 ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 1002 പേരാണ് പ്രതികളായി ഉള്ളത്.👇👇
🔴ഏറ്റവും അധികം കള്ളനോട്ട് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഉത്തർപ്രദേശിൽ നിന്നാണ്. രണ്ടാമത് ബംഗാൾ ആണ്..!
മുന്നാമതായി രാജ്യത്ത് ഏറ്റവും അധികം കള്ളനോട്ടു കേസുകൾ രജിസ്ട്രർ ചെയ്തിരിക്കുന്നത് ഗുജറാത്തിലാണ്. പിന്നീട് തമിഴ്നാട്ടിലും.
🔴ഇന്ദ്രപ്രസ്ഥമായ ഡൽഹിയിൽ യു.പിയെ അപേക്ഷിച്ച് കേസുകളുടെ എണ്ണം കുറവാണ്. പക്ഷേ ഡൽഹിയിലാണ് ഏറ്റവും അധികം രൂപയുടെ കള്ളനോട്ട് വേട്ട നടന്നത്. 3.63 കോടി രൂപയാണ് കള്ളനോട്ടായി കണ്ടെത്തിയത്. NCRB കണക്കിൽ ഇന്ത്യയിൽ 2018 ൽ 17.95 കോടി രൂപയുടെ കള്ളനോട്ടായി കണ്ടെത്തിയത്.! RBl റിപ്പോർട്ട് ഇതുമായി കൂടിച്ചേരുന്നില്ലാ എന്ന് ഓർക്കണം.
▶️മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചെടുത്ത കള്ളനോട്ട് കണക്ക് ചുവടെ.👇👇
🔵Karnataka ₹ 1.71 crores
🔵Uttar Pradesh ₹ 1.33 crores
🔵Gujarat ₹ 1.23 crores
🔵Maharashtra ₹ 1.15 crores
🔵Andhra Pradesh ₹ 1.13 crores
🔴താരതമ്യേന ചെറിയ സംസ്ഥാനമായ മിസോറാമിൽ നിന്ന് 2018 ൽ പിടിച്ചെടുത്ത കള്ളനോട്ട് എന്നത് 73. 7 ലക്ഷം രൂപയുടെ നോട്ടുകളാണ്. അവയിൽ പുതിയ 2000 രൂപയുടെ 3494 നോട്ടുകൾ കണ്ടെത്തി. പുതിയ 500 രൂപയുടെ 764 നോട്ടുകളും.
എറ്റവും അധികം പുതിയ 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത് ഗുജറാത്തിൽ നിന്നാണ്.
🔴നോട്ട് നിരോധനത്തിന് ശേഷമുള്ള രണ്ട് വർഷങ്ങളിൽ (2017– 2018) കണ്ടെത്തിയ കള്ളനോട്ടുകൾ യഥാക്രമം 28.1 കോടി രൂപയും ,17.95 കോടി രൂപയുമാണ്.
🔴ഇതിലെ തമാശ എന്താണെന്ന് വെച്ചാൽ 2016 ൽ ആണ് കള്ളനോട്ടുകൾ അവസാനിപ്പിക്കാൻ നോട്ടു നിരോധനം കൊണ്ട് വരുന്നത്.അന്നത്തെ NCRB കണക്ക് പ്രകാരം 2016 ൽ കണ്ടെടുത്ത കള്ളനോട്ടുകളുടെ മൂല്യം എന്നത് 15.92 കോടി രൂപയായിരുന്നു. 2017 ലും ,2018 ലും ഇതിലും അധികമാണ് കണ്ടെടുത്ത കള്ളനോട്ട് മൂല്യം. അതും പുതിയ 2000 ത്തിന്റെയും,500 ന്റെയും നോട്ട്കൾ തന്നെ.
🔴ഇത് പിടിച്ചെടുത്ത നോട്ടുകളുടെ മാത്രം കണക്കാണ് ,ഇനിയും പിടിച്ചെടുക്കാത്ത വിപണിയിൽ ഉള്ള കള്ളനോട്ടുകൾ സംബന്ധിച്ച് ഒരു ധാരണയും ആർക്കും ഇല്ലാ !
🔴നോട്ട് നിരോധനം ഒരു പരാജയമായിരുന്നു..! അത് ഇനിയും മനസ്സിലാവത്തവരെ പൊതുവേ നാട്ടിൽ ” ഗോബർ സംഘി ” എന്ന് വിളിക്കും.
0 Comments