ഒരു നിശബ്ദ വിപ്ലവം നടക്കുന്നുണ്ട് ഇവിടെ. കേന്ദ്ര കൃഷിമന്ത്രി ജനദ്രോഹ നടപടികളിൽ മനം മടുത്തു രാജി വെച്ചപ്പോൾ ഇങ്ങു കൊച്ച് കേരളത്തിൽ ഒരു കൃഷി മന്ത്രി രാജ്യത്ത് ആദ്യമായി പച്ചക്കറികൾക്ക് തറവില നടപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റി.
നെൽവയൽ സംരക്ഷിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന ഉടമകൾക്ക് 2,000 രൂപ റോയൽറ്റി നൽകാൻ സർക്കാർ തീരുമാനിച്ചു..
കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഒരു പദ്ധതി രാജ്യത്തു ആദ്യമായാണ്.
പച്ചക്കറി ഉദ്പാദനം
2016 ൽ – 6,38,000 ടൺ
ഇപ്പോൾ – 15,00,000 ടൺ
പച്ചക്കറി കൃഷിയുടെ വ്യാപ്തി
2016 ൽ – 52,830 ഹെക്ടർ
ഇപ്പോൾ – 92,000 ഹെക്ടർ
നെൽകൃഷി
2016 ൽ 1,92,000 ഹെക്ടർ
നിലവിൽ 2,20,000 ഹെക്ടർ
കൃഷിയോഗ്യമാക്കിയ തരിശ് ഭൂമി- 50,000 ഏക്കർ
സംഭരണവില – Rs.27.48
കഴിഞ്ഞവർഷം സംഭരിച്ച നെല്ല് – 7,18,000 ടണ്‍.
കൃഷിവികസനത്തിനോടൊപ്പം കർഷകന്റെ കുടുംബ ഭദ്രത ഉറപ്പാക്കാൻ കർഷക ക്ഷേമ ബോർഡ് അടുത്തമാസം തുടങ്ങും.ഇതിലൂടെ കർഷകനും കുടുംബത്തിനും ഉള്ള പെൻഷൻ, ഇൻഷുറൻസ്, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം,വിധവാ സഹായം തുടങ്ങിയവ ഈ ബോർഡിലൂടെ ലഭ്യമാക്കും
0 Comments