പതിനായിരം കോടിയുടെ നിക്ഷേപവും പതിനായിരം നേരിട്ടുള്ള തൊഴിലവസരവും 2022ഓടെ കേരളത്തിന് നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴി. കൊച്ചി-വാളയാർ ദേശീയപാതയുടെ സമാന്തരമായി നാളെയുടെ കേരളമാണ് ഉയരുക. ദക്ഷിണേന്ത്യയിൽ ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമാകാത്ത ഏക സംസ്ഥാനമായിരുന്നു കേരളം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായി 2019 സെപ്റ്റംബറിലാണ് കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി കേന്ദ്രസർക്കാർ അനുവദിച്ചത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ദേശീയപാതകൾക്ക് സമാന്തരമായാണ് വ്യവസായ ഇടനാഴികൾ നിലവിലുള്ളത്. മുംബൈ-ഡൽഹി, ബാംഗ്ലൂർ-ചെന്നൈ, ഹൈദരാബാദ്-കൊൽക്കത്ത തുടങ്ങിയ സുപ്രധാന വ്യവസായ ഇടനാഴികൾ നിലവിലുണ്ട്. ചെന്നൈ-ബാംഗ്ലൂർ ഇടനാഴിയുടെ അനുബന്ധമായാണ് കൊച്ചി-കോയമ്പത്തൂർ ഇടനാഴി നിലവിൽ വരുന്നത്. രണ്ട് വ്യവസായ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 4 വരി/6 വരി ദേശീയപാതകൾക്കിരുവശവും നിരവധിയായ വ്യവസായ മേഖലകളും സോണുകളും ടൗൺഷിപ്പുകളും ലോജിസ്റ്റിക്ക് പാർക്കുകളും സൃഷ്ടിച്ച് ശതകോടികളുടെ വ്യവസായ നിക്ഷേപം ആകർഷിക്കുകയും ലക്ഷക്കണക്കിന് തൊഴിൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *