പത്തനംതിട്ട ജില്ല

 • ലൈഫ് മിഷൻ വഴി ആറായിരത്തോളം ഭവനരഹിതർക്ക് ജില്ലയിൽ വീട് വച്ച് നൽകി. ഭൂരഹിത ഭവന രഹിതർക്കായി ജില്ലയിൽ പന്തളം, ഏനാത്ത്, കടമ്പനാട്, ഏനാദിമംഗലം, കലഞ്ഞൂർ, ഇരവിപേരൂർ, വെച്ചൂച്ചിറ തുടങ്ങി 20 സ്ഥലങ്ങളിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ ഉയരുന്നു 
 • ലൈഫിന് പുറമേ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി പ്രളയത്തിൽ വീട് തകർന്ന 687 പേർക്ക് പുതിയ വീട് വച്ച് നൽകി. സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം 211 വീടുകളും പൂർത്തിയായി
 • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂൾ – ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 268 സ്കൂളുകൾ ഹൈടക് ആക്കി മാറ്റി
 • 26 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. ഇതോടെ ഒ പി, ഫാർമസി , ലാബ് എന്നിവയുടെ പ്രവർത്തന സമയം വൈകിട്ട് ആറു വരെ ആയി. ഡോക്ടർമാരുടെയും മറ്റു സ്റ്റാഫുകളുടെയും എണ്ണം വർധിപ്പിച്ചു
 • തിരുവല്ല എം സി റോഡ് പുനരുദ്ധാരണം പൂർത്തിയായി
 • തിരുവല്ല ബൈപ്പാസ് നിർമ്മാണം പൂർത്തിയായി
 • 700 കോടിയുടെ പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനം അതിവേഗം പുരോഗമിക്കുന്നു
 • 698 പേർക്ക് പട്ടയങ്ങളും 74 പേർക്ക് വനാവകാശ രേഖകളും ജില്ലയിൽ കൈമാറി
 • കേരളത്തിൻറെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ – കൊച്ചി പവർ ഹൈവേ ഉദ്ഘാടനം ചെയ്തു. പവർകട്ടും ലോഡ് ഷെഡിങ്ങും ഇല്ലാത്ത അഞ്ചു വർഷങ്ങൾ
 • 600 രൂപ മാത്രമായിരുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ 1600 ആക്കി വർദ്ധിപ്പിച്ച് കുടിശ്ശിക ഇല്ലാതെ മാസാമാസം നൽകി വരുന്നു. കോവിഡ് മഹാമാരിയെ നേരിടുന്നതിന് എല്ലാ കുടുംബത്തിനും സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തുവരുന്നു
 • 36 അങ്കണവാടികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു

ആരോഗ്യ വകുപ്പ്

 • കോന്നി മെഡിക്കൽ കോളേജ് ആദ്യഘട്ടത്തിൽ ഒ പി വിഭാഗം ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ട നിർമാണത്തിന് 241 കോടി കൂടി അനുവദിച്ചു. ഇതിൻറെ ഭാഗമായി പുതിയ അക്കാദമിക് ബ്ലോക്ക്, മെഡിക്കൽ കോളേജിലേക്കുള്ള റോഡ് നവീകരണം, വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറ്, 7 നിലകളുള്ള പുതിയ ആശുപത്രി ബ്ലോക്ക്, 3 നിലകളുള്ള കോളേജ് ആന്റ് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ആൺകുട്ടികൾക്ക് 5ഉം പെൺകുട്ടികൾക്ക് 6ഉം നിലകളുള്ള ഹോസ്റ്റൽ, 11 നിലകളുള്ള ജീവനക്കാരുടെ അപ്പാർട്ട്മെന്റുകൾ, ഓഡിറ്റോറിയം, മോർച്ചറി, ലോൺട്രി തുടങ്ങിയവ യാഥാർത്ഥ്യമാകുന്നു
 • ആർദ്രം മിഷന്റെ ഭാഗമായി അടൂർ ജനറൽ ആശുപത്രി , കോഴഞ്ചേരി ജില്ലാ ആശുപത്രി , തിരുവല്ല – റാന്നി താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിച്ചു
 • പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പുതിയ ഒ പി ട്രാൻസ്ഫർമേഷൻ സംവിധാനം തുടങ്ങി. പുതിയ കാർഡിയാക് കെയർ യൂണിറ്റ് ആരംഭിച്ചു
 • മല്ലപ്പള്ളി, കോന്നി താലൂക്ക് ആശുപത്രികൾ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി മാസ്റ്റർപ്ലാൻ തയ്യാറാക്കി സമഗ്ര വികസനത്തിനായുള്ള പ്രവർത്തനം നടന്നു വരുന്നു. മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക് 43 കോടിയുടെ പുതിയ കെട്ടിടം പൂർത്തിയായി
 • പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാത്ത്ലാബ് ആരംഭിച്ചു
 • കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ റീജണൽ പബ്ലിക് ഹെൽത്ത് ലാബ് യാഥാർത്ഥ്യമായി. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിലെ സാധാരണക്കാർക്ക് വളരെ കുറഞ്ഞ നിരക്കിൽ ലാബ് പരിശോധനകൾ ഇതോടെ സാധ്യമായി

വിദ്യാഭ്യാസ വകുപ്പ്

 • ജില്ലയിലെ 39 വിദ്യാലയങ്ങളിൽ പുതിയ സ്കൂൾ കെട്ടിടം അടക്കമുള്ള നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. 268 സ്കൂളുകളിലായി 1660 ക്ലാസ് മുറികൾ ഹൈടെക് ആക്കി മാറ്റി. 927 സ്കൂളുകളിൽ ഐറ്റി ഉപകരണങ്ങൾ ലഭ്യമാക്കി. 4022 ലാപ്ടോപ്പുകൾ , 2515 പ്രൊജക്ടറുകൾ, 254 എൽ ഇ ഡി ടിവികൾ, 248 മൾട്ടി ഫംഗ്ഷണൽ പ്രിന്ററുകൾ, 255 ഡി എസ് എൽ ആർ ക്യാമറകൾ, 266 വെബ് ക്യാമറകൾ തുടങ്ങിയവയാണ് ലഭ്യമാക്കിയത്. 
 • ജില്ലയിലെ മുഴുവൻ പ്രൈമറി സ്കൂളുകളിലും (648) ഹൈടെക് ലാബുകൾ ആരംഭിച്ചു. മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് 5 സ്കൂളുകൾക്ക് – അടൂർ ഗവൺമെൻറ് ബോയ്സ് എച്ച്എസ്എസ് – 8 കോടി, കോഴഞ്ചേരി ഗവൺമെൻറ് എച്ച് എസ് – 5 കോടി, കോന്നി ഗവൺമെൻറ് എച്ച്എസ്എസ് – 5 കോടി, വെച്ചുച്ചിറ ഗവൺമെൻറ് എച്ച്എസ്എസ് – 5.5 കോടി, കടപ്ര ഗവൺമെൻറ് എച്ച്എസ്എസ് – 5.8 കോടി – വീതം അനുവദിച്ചു. 
 • ജില്ലയിലെ 11 സ്കൂളുകൾക്ക് മൂന്ന് കോടി വീതം അനുവദിച്ചു. ജി എച്ച് എസ് എസ് ഇടമുറി, ജി എച്ച് എസ് എസ് കലഞ്ഞൂർ, ജി എച്ച് എസ് എസ് തോട്ടക്കോണം, ജി എച്ച് എസ് എസ് എഴുമറ്റൂർ, ജി എച്ച് എസ് എസ് മാരൂർ, ജി എച്ച് എസ് എസ് ചിറ്റാർ, ടി എം ജി എച്ച് എസ് എസ് പെരിങ്ങനാട്, ജി എച്ച് എസ് എസ് കിഴക്കുപുറം, ഗവൺമെൻറ് എച്ച്എസ് നാരങ്ങാനം, സെൻറ് മേരീസ് ഗവൺമെൻറ് എച്ച് എസ് പാലക്കൽത്തകിടി എന്നീ സ്കൂളുകൾക്കാണ് മൂന്ന് കോടി വീതം അനുവദിച്ചത്. ഇതിനു പുറമേ അഞ്ച് പ്രൈമറി സ്കൂളുകൾക്ക് ഒരു കോടി രൂപ വീതവും മറ്റ് നിരവധി സ്കൂളുകൾക്ക് പ്ലാൻ ഫണ്ട്, എംഎൽഎ ഫണ്ട് തുടങ്ങിയവയും ലഭ്യമാക്കിയിട്ടുണ്ട്. 
 • ഇലന്തൂർ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിന് 20 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം.
 • കുന്നന്താനത്ത് അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ ലഭ്യമാക്കാനായി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക് ആരംഭിച്ചു
 • വെച്ചൂച്ചിറ പോളിടെക്നിക്കിന് പുതിയ കെട്ടിടം യാഥാർഥ്യമായി

ഹരിത കേരളം മിഷൻ

 • 25 വർഷമായി കൃഷിചെയ്യാതെ കിടന്നിരുന്ന കവിയൂർ പുഞ്ച വീണ്ടെടുത്ത് 800 ഏക്കറിൽ കൃഷി ചെയ്തു. ഇതിനായി കവിയൂർ റോഡിന്റെ കുന്നന്താനം – മുളക്കുടിച്ചാൽ മുതൽ കാറ്റോടുവരെ 8 കിലോമീറ്റർ നീളത്തിൽ മാലിന്യവും പോളയും നീക്കി ഒഴുക്ക് വീണ്ടെടുത്തു. കുറ്റപ്പുഴ തോടിന്റെ നവീകരണവും ഇതോടൊപ്പം നടത്തി. വലിയതോട് 9 കിലോമീറ്ററും കൈത്തോടുകൾ 26 കിലോമീറ്ററും ഇതിനായി നവീകരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ച് ദേവഹരിതം പദ്ധതി, കോവിഡ് കാല പച്ചക്കറി കൃഷി, തരിശുരഹിതമണ്ഡല കൃഷി, നഗരകൃഷി  എന്നി പദ്ധതികൾ കൃഷി വ്യാപനത്തിനായി ജില്ലയിൽ നടപ്പിലാക്കി.
 • ലഭ്യമായ മുഴുവൻ സ്ഥലങ്ങളിലും (250 ഏക്കർ) കൃഷിയിറക്കി കുന്നന്താനം, വെച്ചുച്ചിറ, കൊടുമൺ ഗ്രാമപഞ്ചായത്തുകൾ തരിശുരഹിത പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതസമൃദ്ധി വാർഡുകളുടെ പ്രഖ്യാപനം നടത്തി. 16.63 ഏക്കറിൽ 58 പച്ചത്തുരുത്തുകൾ ഒരുക്കി. കൊടുമൺ പഞ്ചായത്തിൽ 18 വാർഡുകളിലും പച്ചത്തുരുത്തുകൾ നിർമ്മിച്ച് സംസ്ഥാനത്തെ തന്നെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് പഞ്ചായത്ത് എന്ന ബഹുമതി നേടി. കുന്നന്താനം, തണ്ണിത്തോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ഹരിത സമൃദ്ധി വാർഡുകൾ ആക്കി. 
 • ജലസംരക്ഷണ ഉപമിഷന്റെ കീഴിൽ നിരവധി നദികളും കുളങ്ങളും തോടുകളും വീണ്ടെടുത്തു. ഇതിനായി ഇനി ഞാൻ ഒഴുകട്ടെ ക്യാമ്പയിൻ ജില്ലയിലാകെ സംഘടിപ്പിച്ചു. 35 ഗ്രാമപഞ്ചായത്തുകളും, 2 നഗരസഭകളും 2 ബ്ലോക്ക് പഞ്ചായത്തുകളും ശുചിത്വ പദവി പ്രഖ്യാപനം നടത്തി

പൊതുമരാമത്ത് വകുപ്പ്

 • 150 കോടി ചിലവിൽ അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴ – പൊടിയാടി റോഡ് നവീകരിച്ചു. തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡിന് 88 കോടിയുടെ നവീകരണം നടക്കുന്നു. കുറ്റൂർ – കിഴക്കൻമൂത്തൂർ – മൂത്തൂർ റോഡ് – 26 കോടി, തോട്ടു ഭാഗം – കവിയൂർ – ചങ്ങനാശേരി റോഡ് – 30 കോടി, 150 കോടി രൂപ ചെലവ് ആനയടി – കൂടൽ റോഡ് നവീകരണം പുരോഗമിക്കുന്നു. 103 കോടി ചിലവിൽ അടൂർ – തുമ്പമൺ റോഡ് – 103.30 കോടി, ഏഴംകുളം – കൈപ്പട്ടൂർ റോഡ് – 41.54 കോടി, പന്തളം ബൈപ്പാസ് – 28.78 കോടി. ഏഴംകുളം പ്ലാൻ റേഷൻ റോഡ് – 20 കോടി. കോഴഞ്ചേരി – മണ്ണാറക്കുളഞ്ഞി റോഡ്, മഞ്ഞനിക്കര – ജലവുംതിട്ട – മുളക്കുഴ റോഡ് – 23.7 കോടി തുടങ്ങി ജില്ലയിലെ ഏതാണ്ട് എല്ലാ റോഡുകളും തന്നെ നവീകരിച്ചു. കോന്നി മണ്ഡലത്തിൽ 200 കോടി ചിലവിൽ 100 റോഡുകൾ ഉദ്ഘാടനം ചെയ്തു. 
 • ജില്ലയിൽ മാത്രം 32 പാലങ്ങൾ പുനർനിർമിച്ചു. 27 കോടി ചിലവിൽ റാന്നിയിലെ വലിയ പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. വടശ്ശേരിക്കരയിൽ 14 കോടി ചെലവിൽ പുതിയപാലം. അടൂർ ടൗൺ ഇരട്ടപ്പാലം – 11.10 കോടി, കോഴഞ്ചേരി പാലം – 19.5 കോടി, 
 • സ്റ്റേഡിയങ്ങൾ : അടൂർ മുൻസിപ്പൽ സ്റ്റേഡിയം – 13.32 കോടി. കൊടുമൺ സ്റ്റേഡിയം – 14.10 കോടി. പന്തളം ചേരിക്കലെ മിനി സ്റ്റേഡിയം – 50 കോടി, 
 • അടൂർ കോടതി സമുച്ചയം – 10 കോടി, 

ടൂറിസം വകുപ്പ്

 • കുളനട പോളച്ചിറ അക്വാ അഡ്വഞ്ചർ ടൂറിസം പദ്ധതി – 3 കോടി, അടൂർ നെടുംകുന്നുമല ടൂറിസം പദ്ധതി – 3 കോടി, ആങ്ങമൂഴി എത്തിനോ ഹബ്ബ് ടൂറിസം പദ്ധതി – 2 കോടി, ശബരിമല പുണ്യദർശനം കോംപ്ലക്സ് പദ്ധതി – 5 കോടി, കോന്നി എലിഫന്റ് മ്യൂസിയം നവീകരണ പദ്ധതി, കോന്നി – അടവി – കുട്ടവഞ്ചി അടിസ്ഥാന സൗകര്യ വികസന പദ്ധതി , ആറന്മുള ഡെസ്റ്റിനേഷൻ ഡെവലപ്മെൻറ് പദ്ധതി, ഇലവുംതിട്ട – മൂലൂർ സ്മാരകം നവീകരണപദ്ധതി , തിരുവല്ല സത്രം സൗന്ദര്യവൽക്കരണം പദ്ധതി, കുളനട അമിനിറ്റി സെൻറർ നവീകരണപദ്ധതി, മലയാലപ്പുഴ പിൽഗ്രിം ഷെൽട്ടർ നവീകരണ പദ്ധതി, ബാര്യർ ഫ്രീ ടൂറിസം പദ്ധതി തുടങ്ങി ടൂറിസം രംഗത്ത് ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കിയരിക്കുന്നത്

കൃഷി വകുപ്പ്

 • സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷതൈകൾ ജില്ലയിൽ വിതരണം ചെയ്തു. സംയോജിത കൃഷിയുടെ ഭാഗമായി പ്രദർശന തോട്ടങ്ങളും 100 മഴമകളും നിർമാണം പൂർത്തിയായി,. തരിശു രഹിത പത്തനംതിട്ട ലക്ഷ്യമാക്കി 1820 ഹെക്ടറിൽ തരിശു കൃഷിചെയ്യുന്നതിന് പദ്ധതി. വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നാലുലക്ഷം പച്ചക്കറിവിത്തുകൾ , 18.5 ലക്ഷം പച്ചക്കറിതൈകൾ എന്നിവ ജില്ലയിൽ വിതരണം ചെയ്തു.

ഗ്രാമവികസന വകുപ്പ്

 • 74 കിലോമീറ്റർ പുതിയ റോഡുകൾ നിർമ്മിച്ചു. 19 കിലോമീറ്റർ റോഡുകൾ നവീകരിച്ചു. അഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറിനും ഒരു പ്രൈമറി ഹെൽത്ത് സെന്ററിനും പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു. 435 പശുക്കളെയും 64 ആളുകളെയും വിതരണം ചെയ്തു. 225 കാലിത്തൊഴുത്തുകളും 90 ബയോഗ്യാസ് പ്ലാൻറ്കളും നിർമ്മിച്ചു നൽകി. 5570 രോഗികൾക്ക് പാലിയേറ്റീവ് പരിപാലനം ലഭ്യമാക്കി. പുഴകൾ ഉൾപ്പെടെ 282 തോടുകൾ ശുചീകരിച്ചു. 600 ഏക്കർ സ്ഥലത്ത് അധികമായി കൃഷി ചെയ്തു. 203 പുതിയ കുളങ്ങൾ ജലസ്രോതസ്സുകൾ എന്നിവ നിർമ്മിച്ചു, 17 ജൈവകൃഷി സംരംഭങ്ങൾ ആരംഭിച്ചു. ഭിന്നശേഷിക്കാർക്ക് 4022 പേർക്ക് സ്കോളർഷിപ്പുകൾ ലഭ്യമാക്കി. 1491 ഉപകരണങ്ങൾ നൽകി. എട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചു.

മറ്റ് വികസനങ്ങൾ

 • 3.5 കോടി ചിലവിൽ മുട്ടം കോളനി, പന്നിവേലിച്ചിറ, അടുമ്പട, പേരങ്ങാട് മേയ്ക്കുന്ന് കോളനി ഇനി നാല് പട്ടികജാതി കോളനികളുടെ പുനർനിർമ്മാണം പൂർത്തിയാകുന്നു
 • ജില്ലയിൽ 8 ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കി ഉയർത്തി. അയിരൂർ, ഏനാത്ത്, ഇരവിപേരൂർ, മൈലപ്ര, പത്തനംതിട്ട, തുമ്പമൺ, തണ്ണിത്തോട്, കുരമ്പാല എന്നിവയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ
 • മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിൽ നിന്നും 85 കോടി രൂപയുടെ വായ്പ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകി. കുടുംബശ്രീ ജില്ലാ മിഷൻ വഴി മഹിള കിസാൻ ശക്തീകരണം പരിയോജന പദ്ധതിയിലൂടെ 1739 ഡോക്ടർ സ്ഥലത്ത് കൃഷി വ്യാപിപ്പിച്ചു
 • പത്തനംതിട്ടയിൽ ജില്ലയിലെ ആദ്യ വനിത പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു
 • ആറന്മുള പോലീസ് സ്റ്റേഷന് മൂന്നു കോടിയുടെ പുതിയ കെട്ടിടം
 • 41.4 കോടിയുടെ പെരുനാട് കുടിവെള്ള പദ്ധതി പുരോഗമിക്കുന്നു.