source : FB post Prijo Robjert
പരിസ്ഥിതി സംരക്ഷത്തിന് കഴിഞ്ഞ 4 വർഷം എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു? വസ്തുതാപരമായ ഒരവലോകനം.കോവിഡ് കാലത്ത് ലോക്ക്ഡൗൺ മൂന്നാം ഘട്ടത്തിലേക്ക് കടന്നപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കേരളാ സർക്കാർ അനുമതി നൽകിയിരുന്നു.എന്നാൽ ആദ്യ ദിനങ്ങളിൽ നിർമ്മാണ സാമഗ്രികളുടെ ലഭ്യത കുറവ് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് മനസ്സിലാക്കി നിശ്ചിത എണ്ണം ക്വാറികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിപ്പിക്കാം എന്ന് സർക്കാർ ഉത്തരവിറക്കി. ഉടനെ കുത്തിത്തിരുപ്പ് പ്രതിപക്ഷം രംഗത്തിറങ്ങി.പരിസ്ഥിതിയെ ഇടതു സർക്കാർ തകർക്കുന്നു, ഇടതു സർക്കാരിൻ്റെ പരിസ്ഥിതി പ്രവർത്തനങ്ങൾ പൊളളയാണ് എന്ന് തുടങ്ങി നല്ലൊരു അവസരം മുതലാക്കി പരമാവധി പ്രചാരണം പ്രതിപക്ഷം അഴിച്ചുവിട്ടു. നുണകൾ വിശ്വസനീയമായി അവതരിപ്പിക്കുക എന്നതാണല്ലോ കാലങ്ങളായി അവർ പയറ്റി കൊണ്ടിരിക്കുന്ന നയം. പക്ഷേ ഈ കാലത്ത് അത്തരം നുണകൾ പരിശോധിക്കപ്പെടും എന്നവർ മനസ്സിലാക്കാനെങ്കിലും നമ്മൾ കുറച്ച് പറയണ്ടേ? അപ്പോ കഴിഞ്ഞ 4 വർഷം ഇടതു സർക്കാർ ചെയ്ത പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും മാറ്റങ്ങളും എന്തൊക്കെയാണെന്ന് പരിശോധിക്കാം.പരിസ്ഥിതി ധവളപത്രം പുറത്തിറക്കി.
https://www.deshabhimani.com/news/kerala/kerala-govt/726660
2017-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണച്ചട്ടങ്ങൾ (ഓർഡിനൻസ് )പുറപ്പെടുവിച്ചുകൊണ്ട് ഡാറ്റാ ബാങ്കിൽ ആക്ഷേപം ഉള്ളവർക്ക് അവ പരിശോധിച്ച് തിരുത്താനുള്ള നടപടികൾ സ്വീകരിച്ചു. ഡാറ്റാബാങ്കിൽ തെറ്റായി ഉൾപ്പെട്ട ഭൂമി ഒഴിവാക്കുന്നതിനുള്ള അപ്പീൽ വ്യവസ്ഥ 2018-ലെ കേരള നെൽവയൽ – തണ്ണീർത്തട സംരക്ഷണ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഉൾപ്പെടുത്തി.
പുതിയ മണൽനയം രൂപവത്ക്കരിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തുകൊണ്ട് മണൽഖനനത്തിനുള്ള ഇടപെടലാണ്നടത്തിയത്. ഡാമുകളിലെ മണലും കളിമണ്ണും പ്രയോജനപ്പെടുത്തുന്നതിനുള്ള സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ തയ്യാറാക്കിയിട്ടുണ്ട്. ഈ പൈലറ്റ് പദ്ധതി മംഗലം ചുള്ളിയാർ ഡാമുകളിൽ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. തുറമുഖങ്ങളിൽ മാന്വൽ ഡ്രജിംഗ് നടത്തി മണൽ ശേഖരിച്ച് തുറമുഖവകുപ്പ് വഴി വിതരണം ചെയ്യുന്നതിനുള്ള പദ്ധതികളും നടപ്പിലാക്കിവരുന്നു. പാറഖനനത്തിൽ നടപടിക്രമം പാലിച്ചുകൊണ്ട് ഖനനാനുമതി നല്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. മണൽ സംസ്‌കരണ സംവിധാനം പൊന്നാനിയിൽ ആരംഭിച്ചിട്ടുണ്ട്.https://www.manoramaonline.com/news/kerala/2019/11/11/sand-mining-tender.htmlവരട്ടാർ (പത്തനംതിട്ട), കിള്ളിയാർ (തിരുവനന്തപുരം), കുട്ടംപേരൂരാർ (ആലപ്പുഴ), മീനച്ചിലാർ (കോട്ടയം), കരുമാത്തൂർ (കണ്ണൂർ), ചാലിയാർ (മലപ്പുറം), കണ്ണാടിപ്പുഴ (പാലക്കാട് ), ഗായത്രിപ്പുഴ (പാലക്കാട് ), കോരയാർപ്പുഴ (പാലക്കാട് ) എന്നീ നദികളുടെ പുനരുജ്ജീവനം ഇതിന്റെ ഉദാഹരണങ്ങളാണ്. കുട്ടൻപേരൂരാർ, കരുമാത്തൂർ പുഴ, കണ്ണാടിപ്പുഴ, കോരയാർ പ്പുഴ എന്നീ നദികളുടെ പുനരുദ്ധാരണ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.
https://www.mathrubhumi.com/print-edition/kerala/kottayam-1.26949702018-19 ൽ 5250 പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. കൂടാതെ, കൃഷിയ്ക്ക്ജലം ലഭ്യമാക്കുന്നതിനായി പുതുതായി 8675 കുളങ്ങളും കുഴിച്ചിട്ടുണ്ട്.
വനങ്ങളെ കാട്ടുതീയിൽനിന്ന് സംരക്ഷിക്കുന്നതിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഡെറാഡൂണിലെഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ സഹായത്തോടെഫയർ അലർട്ട് സിസ്റ്റം നടപ്പിലാക്കി. കാട്ടുതീസാദ്ധ്യത മുൻകൂട്ടി അറിയുവാൻ ഫയർ വാണിംഗ് സിസ്റ്റം നടപ്പിലാക്കി. അഗ്നിപ്രതിരോധപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി സംസ്ഥാനതലത്തിൽ വനം വകുപ്പ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവൃത്തിക്കുന്ന ഫയർ മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു. കാട്ടുതീയിൽനിന്നുള്ള വനസംരക്ഷണപ്രവൃത്തികൾ വിലയിരുത്തുന്നതിനും മറ്റു വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിനുമായി സ്റ്റേറ്റ് ലെവൽ മോണിറ്ററിംഗ് കമ്മിറ്റി രൂപവത്ക്കരിച്ച് പ്രവർത്തനം നടത്തിവരുന്നു. കാട്ടുതീ ഉണ്ടായാൽ എത്രയും വേഗം അണയ്ക്കുന്നതിലേക്കായി വനംവകുപ്പിന് ഫോറസ്റ്റ് മിനി ഫയർ ടെന്റർ വാഹനങ്ങൾ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു.https://www.google.com/url?sa=t&source=web&rct=j&url=http://www.niyamasabha.org/codes/14kla/session_11/ans/u00949-060618-857000000000-11-14.pdf&ved=2ahUKEwjMwc3s96DpAhXjwjgGHf28AQgQFjADegQIAxAJ&usg=AOvVaw1rxe0F0gA_0H8ZFQkkyfYL
വയനാട് ജില്ലയിൽ പന്നൽച്ചെടികളുടെ സംരക്ഷണവുംപ്രദർശനവും ലക്ഷ്യമാക്കിയുള്ള ഫേർണറിയുടെ പ്രവർത്തനം തുടങ്ങി. മനുഷ്യ-വന്യജീവിസംഘർഷം ലഘൂകരിക്കൽ, കാട്ടുതീ പ്രതിരോധം, മറ്റു വനസംരക്ഷണ/ പരിപാലന പ്രവൃത്തികൾ എന്നിവയ്ക്കായുള്ള ജീവനക്കാരുടെ യാത്ര വേഗവും സുഗമവും ആക്കുക എന്ന ലക്ഷ്യത്തോടെ, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 110 പുതിയ വാഹനങ്ങൾ നല്കി.
അട്ടപ്പാടിയിലെ ചന്ദനമരങ്ങളുടെ സ്വാഭാവികപുനരുജ്ജീവനം ഉറപ്പു വരുത്തുന്നതിന് മറയൂർ ചന്ദന റിസർവ്വിന് നല്കുന്ന രീതിയിൽ സംരക്ഷണം നല്കുന്നതിന് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കി നടപ്പിലാക്കിവരുന്നു.https://www.google.com/url?sa=t&source=web&rct=j&url=https://minister-forest.kerala.gov.in/2018/05/17/%25E0%25B4%2595%25E0%25B5%2587%25E0%25B4%25B0%25E0%25B4%25B3-%25E0%25B4%25B5%25E0%25B4%25A8%25E0%25B4%2582-%25E0%25B4%25B5%25E0%25B4%25A8%25E0%25B5%258D%25E0%25B4%25AF%25E0%25B4%259C%25E0%25B5%2580%25E0%25B4%25B5%25E0%25B4%25BF-%25E0%25B4%25B5%25E0%25B4%2595%25E0%25B5%2581%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA-2/&ved=2ahUKEwjx_qis-qDpAhUpyjgGHQ3DD7IQFjAAegQIAhAB&usg=AOvVaw00ABYIHp6Gaznk4bWKylgb
വനത്തിനുള്ളിൽ 350 ചെക്ക് ഡാമുകൾ നിർമ്മിച്ചു. വൃക്ഷലതാദികളുടെ പുഷ്ടിയോടുള്ള വളർച്ചയ്ക്കും വന്യജീവികൾക്ക് ആവശ്യത്തിന് കുടിനീരിന്റെ ലഭ്യത വർദ്ധിപ്പിക്കാനും പുതിയ ചെക്ക്ഡാമുകൾ സഹായകരമായി.https://www.mathrubhumi.com/wayanad/news/pulpalli-1.3668025കാസർകോട്, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി 316 ഹെക്ടർ സ്ഥലം റിസർവ്വ് വനമായി പ്രഖ്യാപിച്ചു. ഇതിൽ 58 ഹെക്ടർ സ്ഥലം കണ്ടൽക്കാടുകളാണ്. കണ്ടൽക്കാടുകൾ സംരക്ഷിക്കാനായി 4000 രൂപ നിരക്കിൽ ധനസഹായം നല്കിവരുന്നുണ്ട്. കാവു സംരക്ഷണത്തിനായി തെരഞ്ഞെടുത്ത കാവുകൾക്ക് ധനസഹായം നല്കിവരുന്നു.
കുളത്തൂപ്പുഴയിലെ സഞ്ജീവനി വനത്തിന്റെ പുനരുദ്ധാരണം നടത്തി പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. വനംവകുപ്പിന്റെ അധീനതയിലുള്ള എല്ലാഔഷധസസ്യത്തോട്ടങ്ങളും പുനരുദ്ധരിക്കുവാനുള്ള സമഗ്രപദ്ധതിയ്ക്ക് രൂപം നല്കി നടപ്പാക്കിവരുന്നു. ജൈവവൈവിദ്ധ്യം, വനസംരക്ഷണം എന്നീ മേഖലയിൽ ജനങ്ങൾക്ക് അവബോധം സൃഷ്ടിക്കുക ലക്ഷ്യമാക്കികാസർഗോഡ് പരപ്പയിൽ പ്രകൃതിപഠനകേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
അന്തരീക്ഷ മലിനീകരണം കുറക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഇലക്ട്രിക് വാഹന നയം സർക്കാർ അംഗീകരിച്ചു. ഓട്ടോറിക്ഷ, ബസ്സുകൾ, ബോട്ടുകൾ എന്നിവ വൈദ്യുതവാഹന ങ്ങളായി ഘട്ടംഘട്ടമായി മാറ്റുന്നതിന് ലക്ഷ്യമിടുന്നു. ആദ്യഘട്ടമായി തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളിൽ പുതിയ ഓട്ടോ പെർമിറ്റുകൾ വൈദ്യുതഓട്ടോകൾക്ക് മാത്രമായി ഇനി നല്കുക. വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യംകെ.എസ്.ഇ.ബി ഏർപ്പെടുത്തുകയും ഒരു യൂണിറ്റ്വൈദ്യുതി ചാർജ് 5.50 ആയി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ആർ.ടി.സി 10 വൈദ്യുത ബസുകൾ പമ്പ-നിലയ്ക്കൽ റൂട്ടിൽ വിജയകരമായി പരീക്ഷിച്ചു.
https://www.deshabhimani.com/news/kerala/news-kerala-29-09-2018/754340
ലോകമെങ്ങും വനനശീകരണം സംഭവിക്കുമ്പോൾ കേരളത്തിൽ വന വിസ്തൃതി വർധിപ്പിക്കാനായി.
https://www.mathrubhumi.com/print-edition/india/forest-1.2597596
പരിസ്ഥിതി സംരക്ഷണത്തിനും പൊതു ശുചിത്വത്തിനും 2018 ൽ ദേശീയ തലത്തിൽ ഇന്ത്യ ടുഡെ സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്‌സ് കോണ്‍ക്ലേവിൽ കേരളത്തിന് രണ്ട് പുരസ്‌ക്കാരങ്ങള്‍
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് വ്യക്തമായ ധാരണയും വീക്ഷണവുമുള്ള സർക്കാരാണ് നിലവിൽ കേരളം ഭരിക്കുന്നതെന്ന് ഇത്രയും വായിച്ചതിൽ നിന്നും നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും. ഇതൊരു പൂർണ്ണമായ ലേഖനമല്ല. വിമർശനങ്ങൾക്ക് ഒരു താൽക്കാലിക പ്രതിരോധം എന്ന നിലയിലെഴുതിയതാണ്.ഇതിലുമെത്രയോ അധികമാണ് കൈവരിച്ച നേട്ടങ്ങൾ. എന്തായാലും അറിഞ്ഞ സത്യങ്ങൾ പ്രചരിപ്പിക്കുക എന്നത് നമ്മുടെയോരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പ്രതിപക്ഷത്തിൻ്റെ നുണകളെ അതിജീവിക്കാൻ അതേ ഒരു വഴിയുള്ളൂ. പ്രകൃതിസംരക്ഷണത്തിനായി നമുക്കൊന്നിച്ച് മുന്നേറാം.സർക്കാർ മുന്നിലുണ്ട്.സ്നേഹത്തോടെ,പ്രിജോ റോബർട്ട്.
0 Comments