ഒരു വാർത്ത പൊതു ജനശ്രദ്ധയാകർഷിക്കുമ്പോൾ തന്നെ പലതരത്തിലുള്ള അഭിപ്രായങ്ങളും ഉയർന്നു വരാം. ഉയർന്നു വരണം. അത്തരത്തിലുയർന്ന് വരുന്ന നിലവാരമുള്ള അഭിപ്രായങ്ങൾ പലതരത്തിലും ആ വാർത്തക്ക് നിദാനമായ സംഭവവുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നവർക്ക് വളരെ മികച്ച വിലയിരുത്തലുകൾ നടത്തുന്നതിനും, തീരുമാനങ്ങളെടുക്കുന്നതിനും സഹായകമാകും. ഒരു മത്സരം നടക്കുമ്പോൾ ഗ്യാലറിയിലിരുന്ന് നമുക്കെന്തും പറയാം. ചീത്ത വിളിക്കാം, ഉപദേശങ്ങൾ നൽകാം, തന്ത്രങ്ങളെ പറ്റി വാചാലരാകാം.പക്ഷേ ആ മത്സരത്തിൽ ഗ്രൗണ്ടിലിറങ്ങി കളിക്കാൻ നമുക്ക് പറ്റുമോ? ഇല്ല. ഗ്രൗണ്ടിലിറങ്ങി കളിക്കുന്നവൻ്റെ അവസ്ഥ കളിക്കുന്നവർക്കു മാത്രമേ അറിയൂ.ഏറെ വിവാദമുണ്ടാക്കിയ, ഇപ്പോഴും ഉണ്ടാക്കി കൊണ്ടിരിക്കുന്ന വാർത്തയാണല്ലോ പാലത്തായിയിൽ 9 വയസ്സുള്ള കുഞ്ഞിനെ അധ്യാപകൻ പീഡിപ്പിച്ച വാർത്ത.ഗ്യാലറി ആർത്തിരമ്പുന്നുണ്ട്. കുട്ടിക്ക് നീതി ലഭിക്കണം എന്നു തന്നെയാണ് ഗ്യാലറിയിലെല്ലാവരും പറയുന്നത്. പക്ഷേ അതോടൊപ്പം ചിലർ ടീമിനെയും, കോച്ചിനേയും, കളിക്കാരെയുമൊക്കെ ടാർഗറ്റ് ചെയ്യുന്നുണ്ട്. ആങ്ങള ചാവുന്നതല്ല പ്രശ്നം എന്നാലെങ്കിലും നാത്തൂനൊന്ന് കരഞ്ഞു കാണാമല്ലോ എന്ന ചിന്താഗതിയുള്ളവർ. അവരെ തിരിച്ചറിയണമെങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ വായിക്കണം.⛔ആദ്യമായി നമുക്ക് പോലീസിൽ നിന്നും തുടങ്ങാം.പാലത്തായി മാത്രമല്ല, കേരളത്തിലെ ഓരോ പോലീസ് സ്റ്റേഷനിലും അനുദിനം റജിസ്ട്രർ ചെയ്യപ്പെടുന്ന കേസുകളെല്ലാം നിശ്ചിത സമയ പരിധിക്കുള്ളിൽ അന്വേഷിച്ച് നിയമ നടപടികൾ പൂർത്തീകരിക്കാനുള്ള ശേഷിയുണ്ടോ നമ്മുടെ പോലീസിന്?https://malayalam.news18.com/…/police-officers-suicide…⛔മുകളിലെ ലിങ്ക് വായിച്ചല്ലോ. ഇനി കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലേക്ക് വരാം.പ്രത്യേകിച്ചും പോക്സോ നിയമം അനുശാസിക്കുന്ന 7 തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക്.ഒരു കൊലപാതകമോ, മോഷണമോ പോലെ എളുപ്പം തെളിയിക്കാവുന്നതല്ല പോക്സോ കേസുകൾ.എന്നിട്ടും പോലീസ് പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കുന്ന പ്രതികളിൽ ശിക്ഷിക്കപ്പെടുന്നത് വെറും 20 % ത്തിൽ താഴെ മാത്രം പ്രതികളാണ്.https://www.asianetnews.com/…/implementation-failure-of…⛔മുകളിലെ ലിങ്ക് വായിച്ചുവല്ലോ. ഇനിയിതിനും പുറമെയാണ് പോക്സോ വകുപ്പിൻ്റെ ദുരുപയോഗം. ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറയാൻ അതും ഒരു കാരണമാണ്.https://www.manoramaonline.com/…/fake-pocso-case-in…⛔ഈ സ്ഥിതിക്ക് മാറ്റം വരുത്താൻ സർക്കാർ വിചാരിച്ചാൽ നടക്കില്ലേ?സർക്കാറിൻ്റെ ശ്രദ്ധ അടിയന്തരമായി പതിയേണ്ട വിഷയമല്ലേയിത്?https://keralakaumudi.com/news/mobile/news.php?id=337109…⛔അതൊക്കെ മനസ്സിലായി പാലത്തായി കേസിൽ പോലീസിന് വീഴ്ച പറ്റിയില്ലേ? പോലീസല്ലേ കാര്യങ്ങൾ വലിച്ചു നീട്ടിച്ചത്.https://keralakaumudi.com/news/mobile/news.php?id=283740…⛔ മുകളിലെ ലിങ്ക് വായിച്ചല്ലോ. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയെന്നാണ്. എന്നിട്ടും പ്രതിയെ പിടിക്കുന്നില്ല എന്ന് ഗ്യാലറിയാർത്തു വിളിച്ചപ്പോൾ അന്വേഷണം സർക്കാർ ക്രൈം ബ്രാഞ്ചിനെയേൽപ്പിച്ചു.https://www.asianetnews.com/…/panoor-rape-case-crime…⛔ അത് നല്ല കാര്യം. പക്ഷേ ക്രൈംബ്രാഞ്ചും പ്രതിയെ പിടിക്കാൻ വൈകിയല്ലോ? http://kannurmetroonline.com/sections/news/main.php…⛔ മുകളിലെ ലിങ്കിലെ വാർത്ത ഒരു യാഥാർത്ഥ്യമാണ്. പക്ഷേ അതിലുപരി ഒരു ഉത്തരവാദിത്ത രാഷ്ട്രീയ പാർട്ടി പ്രതിയെ പാർട്ടി പ്രവർത്തകൻ്റെ വീട്ടിൽ സുരക്ഷിതമായൊളിപ്പിച്ചാൽ എന്ത് ചെയ്യും? പോലീസിന് ദിവ്യദൃഷ്ടിയൊന്നുമില്ലല്ലോ?https://www.deepika.com/News_latest.aspx?catcode=latest…⛔ശരി, പ്രതിയെ പിടിച്ചല്ലോ. പിന്നെയെന്താണ് അന്വേഷണം വൈകിയത്? മാത്രവുമല്ല ഇപ്പോൾ സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിൽ പോക്സോയുമില്ല.https://www.mathrubhumi.com/…/panooor-palathayi-rape…⛔ മുകളിലെ ലിങ്കിൽ പറഞ്ഞ ഒരു കാര്യം ശ്രദ്ധിച്ചിരിക്കുമല്ലോ. ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട് എന്ന് പറഞ്ഞത്.അതെന്താ ലഭിക്കാത്തേ എന്നാവും അടുത്ത ചോദ്യം.https://www.mathrubhumi.com/prin…/kerala/article-1.4561659⛔ശാസ്ത്രീയ ഫലം ലഭിച്ചില്ലെങ്കിലും മറ്റ് മാർഗങ്ങൾ തേടാമല്ലോ എന്ന് നിങ്ങൾക്കു ചോദിക്കാം. പക്ഷേ പ്രശ്നം പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല എന്നതാണ്.അതുകൊണ്ടുതന്നെ കോടതിയിൽ പ്രതി ശിക്ഷിക്കപ്പെടണമെങ്കിൽ കേസ് ശാസ്ത്രീയമായി തെളിയിച്ചേ പറ്റൂ.https://www.newstruthlive.com/kerala/2020/04/28/36419/⛔ പക്ഷേ ഇങ്ങനെയാണെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ എളുപ്പമാണല്ലോ. അങ്ങനെ സംഭവിച്ചാൽ അത് സർക്കാരിൻ്റെ വീഴ്ചയല്ലേ?https://www.mangalam.com/…/406011-latest-news-panoor…⛔ മുകളിലെ പോയിൻ്റ് തീരുമാനിക്കേണ്ടത് കോടതിയാണ്.കോടതി അത് കേൾക്കണമെങ്കിൽ കേസ് ഡയറി വിലയിരുത്തേണ്ടതുണ്ട്.https://www.madhyamam.com/…/panoor-palathayi…/695718…⛔ ഇതുപോലെയൊക്കെ ആണോ സർക്കാരും അതിൻ്റെ പോലീസും മറ്റ് പോക്സോ കേസുകളിൽ സ്വീകരിക്കുന്ന സമീപനം?https://www.asianetnews.com/…/pocso-case-accused-under…https://www.manoramaonline.com/…/rape-case-jail-till…🔼മുകളിലെ രണ്ട് വാർത്തകൾ പറയും സർക്കാരിൻ്റെ സമീപനമെന്താണെന്നുള്ളതിനെ പറ്റി.⛔ പക്ഷേ ആ കേസുകളിലെ പ്രതികൾ രാഷ്ട്രീയ നേതാക്കളല്ലല്ലോ. ഇവിടെ ബിജെപി നേതാവായതു കൊണ്ടല്ലേ ഈ വലിയൽ?https://www.asianetnews.com/…/pocso-case-against-bindu…https://www.manoramanews.com/…/cpm-leader-accused-in…🔼മുകളിലെ രണ്ട് വാർത്തകൾ നോക്കുക. ഏത് രാഷ്ട്രീയ പാർട്ടി / നേതാവ് എന്നതല്ല.കുറ്റം ചെയ്തിട്ടുണ്ടോ എന്നത് മാത്രമാണ് കേസെടുക്കുന്നതിനുള്ള മാനദണ്ഡം.⛔സംഗതിയെന്തൊക്കെ പറഞ്ഞാലും ഉമ്മൻ ചാണ്ടി സാറായിരുന്നു മുഖ്യമന്ത്രിയെങ്കിൽ ഇതുപോലൊന്നും സംഭവിക്കില്ലായിരുന്നു.https://www.deshabhimani.com/news/kerala/latest-news/399780യുഡിഎഫുകാര്‍ മറന്നോ മണിമേഖലയെ? വാളയാര്‍ കേസില്‍ മന്ത്രി എകെ ബാലനെ പഴിക്കുന്നവര്‍ അറിയണം ഈ കഥയും, ആ മനുഷ്യനെയും; കുറിപ്പ്http://dhunt.in/7uxTh?s=a&uu=0xdefdb7dc7771719c&ss=wsp❓സത്യത്തിൽ ഇരക്ക് നീതി ലഭിക്കണം എന്ന് തന്നെയാണോ നിങ്ങളുടെയാഗ്രഹം? അതോ രാഷ്ട്രീയമായി സർക്കാരിനെതിരെ പുകമറ സൃഷ്ട്ടിക്കലോ?✅ ആൾക്കൂട്ട ശബ്ദമനുസരിച്ചല്ല, എഴുതപ്പെട്ടിരിക്കുന്ന നിയമ വ്യവസ്ഥക്കും ഭരണഘടനക്കുമനുസരിച്ചേ സർക്കാരിന് പ്രവർത്തിക്കാനാവൂ. സർക്കാരിൻ്റെ ഉദ്ദേശ്യശുദ്ധിയിൽ സർക്കാരിനെ നയിക്കുന്നവർക്കും ആ ഭരണത്തിൽ വിശ്വസിക്കുന്നവർക്കും സംശയമില്ല. ആ ഉദ്ദേശ്യശുദ്ധിയെ ജനങ്ങൾക്കിടയിൽ തെറ്റിധരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം ഇരയുടെ നീതിയോ പ്രതിയുടെ മോചനമോ എന്ന് യുക്തിയും ബുദ്ധിയുമുപയോഗിച്ച് ചിന്തിക്കുക. പദ്മനാഭൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കപ്പെടും പദ്മനാഭന് ലഭിക്കാവുന്ന പരമാവധി ശിക്ഷയും നീതി പീoത്തിൽ നിന്ന് വാങ്ങി നൽകുകയും ചെയ്യും. അതിന് ആർജ്ജവമുള്ള സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *