ലൈബ്രറി കൗൺസിൽ നിയമനം –
PSC ലിസ്റ്റ് നോക്ക് കുത്തിയാക്കി _ യുവജന വഞ്ചന കാട്ടി സർക്കാർ – ചാനൽ വിവാദത്തിന്റെ വസ്തുത എന്താണ്?

| ) ഒന്നാമത്തെ കാര്യം -ലൈബ്രറി കൗൺസിൽ നിയമനം ഇതുവരെയും PSC ഏറ്റെടുത്തിട്ട് പോലുമില്ല.. പിന്നേ ത് PSC ലിസ്റ്റാണ് സർക്കാർ ഇവിടെ മറികടന്നത്?
2012 ൽ ഉമ്മൻ ചാണ്ടി കൗൺസിൽ നിയമനം PSC ക്ക് വിട്ടിരുന്നു.- എന്നാൽ 5 വർഷം അധികാരത്തിൽ ഉണ്ടായിരുന്നിട്ടും ചട്ടങ്ങൾ ഭേദഗതി വരുത്തി നിയമനം PSC യെ കൊണ്ട് ഏറ്റെടുപ്പിക്കാൻ UDF ഒന്നും ചെയ്തില്ല.
2) നിയമസഭ പാസാക്കിയ നിലവിലെ ചട്ടങ്ങൾ (ബ്രറി കൗൺസിൽ ആക്ട് ) പ്രകാരം ലൈബ്രറി കൗൺസിൽ നിയമന അധികാരി ലൈബ്രറി കൗൺസിൽ ആണ്. Post ന് സർക്കാരിന്റെ അംഗീകാരം വേണം എന്ന് മാത്രം
2006ൽ സർക്കാർ അംഗീകരിച്ച തസ്തികയിൽ 2006 – 2008 കാലയളവിൽ സർക്കാർ ഉത്തരവ് പ്രകാരം കൗൺസിലിന് അംഗീകരിച്ച് നൽകിയ തസ്തികയിൽ (PSC ഏറ്റെടുത്തിട്ടില്ലാത്തതിനാൽ )ദിവസ വേതന അടിസ്ഥനത്തിൽ ലൈബ്രറി കൗൺസിൽ നിയമിച്ച ജീവനക്കാരെ റഗുല റൈസ് ചെയ്യുന്നതിന് 2011 ൽ LDF സർക്കാർ തീരുമാനിക്കുകയുണ്ടായി
പിന്നീട് വന്ന UDF സർക്കാർ ജീവനക്കാരെ പിരിച്ച് വിട്ട് ഉത്തരവിറക്കി.
ജീവനക്കാരെ പിരിച്ച് വിടാൻ നിയമന അധികാരിയായ കൗൺസിലിന് മാത്രമെ അധികാരമുള്ളു. എന്ന് കാണിച്ച് കൗൺസിലും ,ജീവനക്കാരും പ്രത്യേകം ഹൈക്കോടതിയെ സമീപിക്കുകയുണ്ടായി .-
കോടതി നിരീക്ഷണങ്ങൾ ചുവടെ
1) നിലവിലെ ചട്ടപ്രകാരം കൗൺസിലാണ് നിയമനധികാരി – സർക്കാർ തന്നെ അംഗീകരിച്ച് നൽകിയ തസ്തികയിലാണ് കൗൺസിൽ നിയമനം നടത്തിയിരിക്കുന്നത്
2 ) സർക്കാർ PSC ക്ക് വിടുന്നതിന് മുമ്പെ നിയമിക്കപ്പെട്ട ജീവനക്കാരെയാണ് സ്ഥിരപെടുത്തിയിരിക്കുന്നത്.
ആയതിനാൽ കൗൺസിൽ ഒരു സ്കീം തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച് ജീവനക്കാരുടെ നിയമനം പ്രശ്നം പരിഹരിക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടായി
കൗൺസിൽ നേരത്തെ സ്ഥിരപ്പെടുത്തിയ തിലുള്ള 27പേരും ശേഷം 2009ൽ നിയമിമിക്കപെട്ടവരും 10 വർഷം കഴിഞ്ഞ വരുമായ 47 പേരുടെ പട്ടിക സർക്കാരിന് സമർപ്പിച്ചു.
20/7/2020 ന് ചേർന്ന LDF മന്ത്രിസഭ അതിന് അംഗീകാരം നൽകി. ജീവനക്കാരുടെ സേവനം റഗുല റൈസ് ചെയ്ത് ഉത്തരവിറക്കി.
PSC നിയമനം ഏറ്റെടുക്കാനാള്ള നടപടികളും ആരംഭിച്ചു.
2) കോടികളുടെ ആനുകൂല്യം ,പെൻഷൻ ഇഷ്ടക്കാർക്ക് – വസ്തുത എന്ത്?
2006 -2008 ൽ നിയമിക്കപ്പെട്ട തും 2011ൽ LDF മന്ത്രിസഭ റഗുല റൈസ് ചെയ്ത 26 പേർക്ക് (27ൽ ഒരുആൾ പെൻ പ്രായം ആയി) 2011 മുതലുള്ള സർവീസ് അംഗീകരിക്കും – (ശമ്പളമോ മറ്റോ അരിയർ ഉണ്ടാവില്ല.-സർവീസ് കാലം മാത്രം) ബാക്കി 20 പേർക്ക് 20/7/20 ലെ തിയ്യതി മുതൽ മാത്രം – ശമ്പള സ്ക്കെയിൽ ഉണ്ടാവും – ഇതാണ് ഉത്തരവ്
കോവിഡ് കാലത്ത് കോടികൾ മുൻകാല ശമ്പളവും മറ്റ് നൽകുന്നു. എന്ന ശുദ്ധകളും പ്രചരിപ്പിച്ച് ജനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്
psc യുടെ പരിധിയിൽ പോലും വരാത്ത സ്ഥാപനത്തിലെ നിയമനം പറഞ്ഞ് Rank holders നെയും യുവജനങ്ങളെയും ഇളക്കിവിടുന്നവരുടെ രാഷ്ട്രീയംം തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *