പത്ത് വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്തിയതാണല്ലോ ഇപ്പോൾ വലിയ വിവാദം. മൂന്ന് വർഷം സർവീസുള്ളവരെ സ്ഥിരപ്പെടുത്താൻ കഴിയുമോ സക്കീർ ഭായ്ക്ക്. ബട്ട് ചാണ്ടി സാർ ക്യാൻ.
കേരളാ ഹൗസിലെ മൂന്ന് വർഷം സർവീസ് പൂർത്തിയാക്കിയ നാൽപ്പത് ജീവനക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ചാണ്ടി സാർ. അഭിമാനപൂർവ്വം അതൊക്കെ സമ്മതിച്ചിട്ടുമുണ്ട്.
http://www.niyamasabha.org/codes/13kla/session_15/ans/u00049-301115-857000000000-15-13.pdf
പിഎസ്‌സിക്ക് ഇനിയും നിയമനം കൈമാറാത്ത, അല്ലെങ്കിൽ പിഎസ്‌സി വഴി നിയമനം ആരംഭിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളിൽ താൽക്കാലികമായി നിയമിച്ചവരെ സ്ഥിരപ്പെടുത്തിയതാണല്ലോ വലിയ അപരാധം. പക്ഷെ, പിഎസ്‌സി നിയമനപ്രക്രിയക്കിടെ താൽക്കാലികമായി നിയമിക്കപ്പെട്ടവരെ സ്ഥിരപ്പെടുത്താൻ കഴിയുമോ സക്കീർ ഭായ്ക്ക്. ബട്ട് ചാണ്ടി സാർ ക്യാൻ.
സെക്രട്ടേറിയറ്റിലെ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ പിഎസ്‌സി നിയമനം നടത്താനുള്ള നടപടികൾ പുരോഗമിക്കെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് ചാണ്ടിസാറിന്റെ കാലത്ത്. അതും പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്ത വേക്കൻസി തിരികെ വിളിച്ച് ആ ഒഴിവിൽ സ്ഥിരപ്പെടുത്തി നൽകി.
http://www.niyamasabha.org/codes/13kla/session_15/ans/u01849-071215-787000000000-15-13.pdf
0 Comments