പുതിയ കാലം പുതിയ നിർമാണം മുദ്രാവാക്യത്തിൽ എൽഡിഎഫ് സർക്കാർ പുർത്തീകരിച്ചത് 15,081 കിലോമീറ്റർ റോഡ് നവീകരണം. 560 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. 206 എണ്ണം പൂർത്തിയായി. 354 എണ്ണം നിർമാണ ഘട്ടത്തിലും. വിവിധ വിഭാഗങ്ങളിലായി ഏറ്റെടുത്തത് 15,277 കോടിയുടെ റോഡ് നിര്‍മാണപ്രവര്‍ത്തനം.
റോഡുകൾ
പൊതുമരാമത്ത് വകുപ്പിന്റെ 98 ശതമാനം റോഡും ഗതാഗതയോഗ്യമായി. 7690 കിലോമീറ്റർ ബിഎംബിസി നിലവാരത്തിലും, 6066 കിലോമീറ്റർ ചിപ്പിങ് കാർപ്പെറ്റായും പുനരുദ്ധരിച്ചു. പദ്ധതി വിഹിതം 6359 കോടി, നബാർഡ് ഫണ്ട് 1041.11 കോടി, ശബരിമല പാക്കേജിൽ 879.68 കോടി, പദ്ധതിയേതര വിഹിതത്തിൽ 3457.40 കോടിയും ചെലവിട്ടു.
സെൻട്രൽ റോഡ് ഫണ്ടിലെ 1428.99 കോടിയിൽ 1325 കിലോമീറ്റർ നവീകരിച്ചു. ദേശീയപാതയിൽ 1042 കോടിയിൽ ബലപ്പെടുത്തൽ പൂർത്തിയാക്കി. 703 കോടിയുടെ പ്രവൃത്തികൾ നടക്കുന്നു. ഇടുക്കി ബോഡിമെട്ട് –- മൂന്നാർ (381 കോടി), പാലക്കാട് നാട്ടുകൽ–-താണാവ് (294 കോടി) എന്നിവയും അന്തിമഘട്ടത്തില്‍.
ദേശീയപാതാ വികസനം
കേന്ദ്ര–-സംസ്ഥാന തുല്യപങ്കാളിത്തത്തിൽ ആലപ്പുഴ (348.43 കോടി), കൊല്ലം (352.03 കോടി) ബൈപാസുകൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നു. സംസ്ഥാന ഫണ്ടിൽമാത്രം (112.07 കോടി) കരമന –- കളയിക്കാവിള രണ്ടാം റീച്ച് പൂർത്തിയാക്കി. രാമനാട്ടുകര, തൊണ്ടയാട് മേൽപ്പാലങ്ങൾ, കോരപ്പുഴ പാലം, എറണാകുളം വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ, പാലാരിവട്ടം പാലം എന്നിവ അഭിമാന നേട്ടങ്ങളാണ്. ചെറുതോണി പാലം നിർമാണത്തിലുമാണ്. സ്ഥലമെടുപ്പ് തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിബന്ധനയും അംഗീകരിച്ച്, കാസർകോഡ് –- തിരുവനന്തപുരം ആറുവരിപ്പാത നിർമാണം പുരോഗമിക്കുന്നു.
മലയോര–-തീരദേശ ഹൈവേ
മലയോര ഹൈവേയുടെ രണ്ടു റീച്ചുകളിൽ 71.1 കിലോമീറ്റർ (256.43 കോടി രൂപ ചെലവിൽ) പൂർത്തീകരിച്ചു. കാസർകോഡ്,
കൊല്ലം, തിരുവനന്തപുരം, മലപ്പുറം, വയനാട് ജില്ലകളിൽ 211 കിലോമീറ്ററിൽ 12 പ്രവൃത്തി (805.04 കോടി) ആരംഭിച്ചു.
തീരദേശ ഹൈവെ പദ്ധതിയിൽ രണ്ട് റീച്ചിലെ പ്രവൃത്തി ( 80.35 കോടി) പുരോഗമിക്കുന്നു. ബാക്കി റീച്ചുകളിൽ സ്ഥലമെടുപ്പായി.
കെഎസ്ടിപിയുടെ 1663.21 കോടിയുടെ പദ്ധതികളിൽ 187.34 കിലോമീറ്റർ പൂർത്തിയായി. റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ 672 കോടിയുടെ പ്രവൃത്തികൾക്ക് തുടക്കമായി.
പാലങ്ങൾ
വിവിധ പദ്ധതികളിലായി പൂര്‍ത്തീകരിച്ചത് 206 പാലം. 354 പാലം നിർമാണം പുരോഗമിക്കുന്നു. പാലങ്ങളുടെ ഓഡിറ്റിങ്ങിലൂടെ 2529 എണ്ണത്തിന്റെ ബല പരിശോധന നടത്തി. പ്രളയം തകർത്ത 138 പ്രധാന പാലത്തിന്റെ പുനരുദ്ധാരണം പൂർത്തിയാക്കി.
Road bridge national highway development during LDF government
0 Comments