വിരമിച്ച സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണ ഉത്തരവ് പുറപ്പെവിച്ചപ്പോൾ മുൻ വർഷങ്ങളിൽ സാധാരണ ചെയ്യാറുള്ളതുപോലെ പെൻഷൻ പരിഷ്കരിക്കുന്നതിനു ഒരു അപേക്ഷ ഫോം വേണമെന്ന നിബന്ധന കൂടെ ചേർത്തിരുന്നു.

ഇതുമായി ബന്ധപെട്ടു ഒരു പാട് പെൻഷൻകാർ നേരിട്ടും അല്ലാതെയും പരാതി പറഞ്ഞിരുന്നു. കോവിഡ് കാലത്ത് അപേക്ഷയുമായി ട്രഷറിയിൽ പോകേണ്ടി വരുന്നതും ഫോമുകൾ പരിശോധിച്ച് തീരുമാനമെടുക്കേണ്ട കാലതാമസവും പരിഗണിച്ച് പെൻഷൻ പരിഷ്കരിക്കുന്നതിനു ഫോമുകൾ വേണ്ട എന്ന് തീരുമാനമെടുക്കുക്കുകയാണ്.

30.6.2019 വരെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ ബന്ധപ്പെട്ട ട്രഷറി ഉദ്യോഗസ്ഥൻ സർക്കാർ ഉത്തരവിൽ സൂചിപ്പിച്ച ഇൻഡക്സ് ഉപയോഗിച്ച് പരിഷ്കരിച്ചു നൽകും. ഇതിനായി പ്രത്യേകം ഫോമുകൾ ഒന്നും തന്നെ നൽകേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട സോഫ്ട്‍വെയർ പുതുക്കലുകൾ അടിയന്തിരമായി നടന്നു വരികയാണ്

1.7.2019 നു ശേഷം വിരമിച്ച ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചതിനു ശേഷമാണ് പെൻഷൻ നല്കാൻ കഴിയുക. ഇത് അകൗണ്ടൻറ് ജനറൽ പരിശോധിച്ച് പുതുക്കിയ പെൻഷൻ ഓതറൈസേഷൻ നൽകുന്നതായിരിക്കും.

ഇനിയും അത്യാവശ്യം വേണ്ട വിവരങ്ങൾ ട്രഷറിയിൽ ഇല്ലാത്ത ഒരു ചെറു ന്യൂനപക്ഷം പെൻഷൻകാർ മാത്രമേ അത്യാവശ്യം വേണ്ട വിവരങ്ങൾ ഓൺലൈനായി നൽകേണ്ടതുള്ളൂ. അതിനുള്ള നടപടികൾ ധനവകുപ്പ് സ്വീകരിക്കും. കൂടാതെ ഇതുമായി ബന്ധപ്പെട്ട പരാതികൾ അടിയന്തിരമായി പരിഹരിക്കാൻ ട്രഷറി ധന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

എല്ലാപേർക്കും പുതുക്കിയ പെൻഷൻ ഏപ്രിലിൽ തന്നെ ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചു വരുന്നത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *