മുഖ്യമന്ത്രി നാല്‍പ്പത് വാഹനങ്ങളുടെ അകമ്പടിയോടെ പെട്ടിമുടിയിലെ ദുരന്ത ഭൂമി പോയത്രേ.!
രാവിലെ തന്നെ ഒരു സ്കെയിലും എടുത്തിങ്ങ് വരും.കയ്യിലുള്ളത് ആകെ ആ ഒരു സ്കെയിലാണ് ,ശേഷം എല്ലാവരെയും ആ സ്കെയില് കൊണ്ടങ്ങ് അളന്നുകളയും. സെല്‍ഫി എടുക്കാന്‍ പോയ ചെന്നിത്തലയെയും ഉന്നത തല യോഗത്തിന് പോയ പിണറായിയെയും ഒരേ പോലെ അളന്നാല്‍ എങ്ങനാണ് ഉവ്വേ ശരിയാവുക…?
ഇന്ന് മൂന്നാറിലേക്ക് പോയ വാഹന വ്യൂഹത്തില്‍ ഉണ്ടായിരുന്നവര്‍
കേരള ഗവർണ്ണർ, കേരള മുഖ്യമന്ത്രി, മന്ത്രിമാരായ ശ്രീ.ടി.പി.രാമകൃഷ്ണൻ , ശ്രീ.എം.എം.മണി, ശ്രീ.ഇ.ചന്ദ്രശേഖരൻ, കൂടാതെ ഉന്നതതല യോഗത്തിൽ പങ്കെടുക്കുന്നതിനായി ഡി.ജി.പി, രണ്ട് ഐ.ജി മാർ, ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ, RTO, ജില്ലയിലെ നാലഞ്ചോളം MLA മാർ, MP എന്നിവരാണ്. ഈ പറഞ്ഞവര്‍ തന്നെ പതിനഞ്ച് പേരായി. കൂടാതെ പഞ്ചായത്ത് പ്രസിഡന്‍റും ജില്ലാ പഞ്ചായത്ത് പ്രതിനിധികളും വേറെയും…
ഇതിൽ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത് ഒരു സ്ഥിരം എസ്‌കോർട്ട് വാഹനം മാത്രമായിരുന്നു. ബാക്കി ഉള്ളത് ഉദ്യോഗസ്ഥരുടെയും കേരളാ ഗവർണ്ണറുടെ സുരക്ഷാ വാഹനങ്ങളും ആയിരുന്നു.
താഴെ ചിത്രത്തില്‍ കാണുന്നവരെല്ലാം വന്ന വാഹനങ്ങളാണത്,പോയത് ഉന്നത തല
യോഗത്തിനാണ്,സെല്‍ഫി എടുക്കാനല്ല.
പല കൂട്ടം ഉന്നത നേതൃത്വങ്ങള്‍ ഒരു പ്രധാന യോഗത്തിന് പോവുന്ന വാഹന വ്യൂഹം മൊത്തം പിണറായി വിജയന്‍ ഒറ്റക്ക് പോയപ്പോള്‍ ഉള്ള അകമ്പടി ആണെന്ന് വരുത്തി തീര്‍ത്ത് കരയുന്നതിന്‍റെ ഉദ്ധേശം വേറെ ആണ്…… ഇതൊക്കെ പറഞ്ഞുള്ള കൊങ്ങികളുടെ കരച്ചില്‍ കാണുമ്പോള്‍ നല്ല ഒരു ഇത്..😎
Mansoor Paremmal
0 Comments