പെട്രോൾ‌ അടക്കമുള്ള ഇന്ധനത്തിന്‌‌ ചരക്ക്‌ സേവന നികുതി ഏർപ്പെടുത്തുന്നതിന്‌ ജിഎസ്‌ടി കൗൺസിലിൽ കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടില്ല. പെട്രോൾ, ഡീസൽ എന്നിവയിൽനിന്നാണ്‌ കേന്ദ്രത്തിന്‌ ഏറ്റവുംകൂടുതൽ നികുതി വരുമാനം‌. അത്‌ കളയാൻ ബിജെപി സർക്കാർ തയ്യാറല്ല. പെട്രോളിയം ഉൽപ്പന്നത്തിന്‌ ജിഎസ്‌ടി ഏർപ്പെടുത്തുന്നതിൽ ഭരണഘടനാപരമായ തടസ്സമില്ല. എന്നിട്ടും ഒരുതവണയെങ്കിലും ജിഎസ്‌ടി കൗൺസിലിൽ ചർച്ചയ്‌ക്കുപോലും തയ്യാറാകാത്ത കേന്ദ്രമന്ത്രിമാരാണ്‌ പുറത്തുവന്ന്‌ വിരുദ്ധ അഭിപ്രായം പറയുന്നത്‌. നികുതി കുറയ്‌ക്കൽ നിർദേശമൊന്നും വച്ചിട്ടുമില്ല. കേരള സർക്കാരിന്‌ വ്യക്തമായ നിലപാടുണ്ട്‌. ജിഎസ്‌ടി ഏർപ്പെടുത്തുന്നതിന്‌ സംസ്ഥാനത്തിന്‌ എതിർപ്പില്ല. സംസ്ഥാനത്തിനുണ്ടാകുന്ന വരുമാന നഷ്ടത്തിന്‌ അഞ്ചുവർഷത്തെ നഷ്ടപരിഹാരം വേണം‌. കേന്ദ്രത്തിന്‌ വരുമാന നഷ്ടമുണ്ടായാൽ പരിഹരിക്കാൻ മറ്റ്‌ മാർഗമുണ്ട്‌. സംസ്ഥാനങ്ങൾക്ക്‌ അതില്ല. പെട്രോളിയം നികുതി കുറയ്‌ക്കുന്നതിന്‌ കേരള സർക്കാരുമായി കേന്ദ്രം ഇതുവരെ ചർച്ച നടത്തിയിട്ടുമില്ല.

സ. ടി എം തോമസ് ഐസക്ക്

May be an image of 1 person and text that says "പെട്രോൾ അടക്കമുള്ള ഇന്ധനത്തിന് ചരക്ക് സേവന നികുതി ഏർപ്പെടുത്തുന്നതിന് ജിഎസ്‌ടി കൗൺസിലിൽ കേന്ദ്ര സർക്കാർ നിർദേശമുണ്ടായിട്ടില്ല ബിജെപി നേതാക്കൾ പറയുന്നത് പച്ചക്കള്ളം സ.ടിഎംതോമസ്ഐസക്ക് എം തോമസ് ഐസക്ക് ::/CPIMKerala"

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *