ഇന്ത്യയിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 2020 ജനുവരിയിലാണ്.

🔴2020 മാർച്ച് 12 തിയതിയാണ് ഇന്ത്യ എല്ലാ ടൂറിസ്റ്റ് വിസകളും സസ്പെൻഡ് ചെയ്യുന്നത്.

🔴ശേഷം 10 ദിവസം കഴിഞ്ഞ് മാർച്ച് 22നാണ് പബ്ലിക് കർഫ്യു പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നത്. ശേഷം മാർച്ച് 24ന് ഇന്ത്യയാകെ ലോക് ഡൗണും പ്രഖ്യാപിച്ചു മോഡി.ഈ തിയതികൾ ഞാൻ പങ്ക് വെച്ചത് കോവിഡ് എത്രമാത്രം ഭീകരമായി രാജ്യത്ത് പടർന്നതിൻ്റെ ചിത്രം പങ്ക് വെയ്ക്കാൻ ആണ്.ഈ ദുരിതങ്ങൾക്കിടയിലാണ് മോഡി ഗവൺമെൻ്റ ഡീസലിൻ്റെയും ,പെട്രോളിൻ്റെയും എക്സൈസ് ഡ്യുട്ടി വർധിപ്പിച്ചത്.കഴിഞ്ഞ 6 വർഷക്കാലം വർധിപ്പിച്ചതിൻ്റെ തുടർച്ച മാത്രമാണിത്.ലോക എണ്ണ വിപണിയുടെ ചരിത്രത്തിൽ ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്ന ഘട്ടത്തിൽ പോലും മോഡി സർക്കാർ പെട്രോളിനും ഡീസലിനും വില കുറയ്ക്കാതെ കോവിഡ് സങ്കീർണമായ മാർച്ച് 13ന് പെട്രോളിനും ,ഡീസലിനും ലീറ്ററിന് 3 രൂപ വീതം എക്സൈസ് ഡ്യുട്ടി വർധിപ്പിച്ചത്. ഇതിന് കാരണമായി പറഞ്ഞതോ ദേ ഇതാണ്.

🔻” മൻമോഹൻ സിംഗ് കാലത്ത് വരുത്തി വെച്ച ഓയിൽ ബോണ്ട് കടങ്ങൾ നരേന്ദ്ര മോഡിയാണ് അടച്ചു തിർത്തതെന്ന്! ഒന്നും രണ്ടുമല്ലാ 1. 3 ലക്ഷം കോടിയുടെ ഭീമൻ കടബാധ്യതയാണ് മോദി ഗവൺമെന്റ് അടച്ചു തിർത്തത്, ഇത് കാരണമാണ് പെട്രോൾ വില ഉയർന്ന് നിൽക്കുന്നതെന്നും ,ഉയർന്ന നിരക്കിൽ എക്സൈസ് ഡ്യുട്ടി ചുമത്തുന്നതെന്നും. “ഈബോംബ് കഥയാണ് സംഘപരിവാരം പ്രചരിപ്പിക്കുന്നത്.ഉറപ്പായും നിങ്ങളടങ്ങുന്ന വാട്ട്സാപ്പ് ഗ്രുപ്പുകളിൽ ഈ കഥ വന്നിട്ടുണ്ടാവണം / വരാൻ ഇടയുണ്ട്.ഈ കഴിഞ്ഞ ബഡ്ജറ്റ് സെക്ഷനിൽ മോഡി ഗവൺമെൻ്റ്‌ ഫിനാൻസ് ബിൽ പാസാക്കിയിരുന്നു. അതിൽ പ്രകാരം പെട്രോളിൻ്റെ അഡീഷണൽ എക്സൈസ് നികുതി 18 രൂപ വരെയും, ഡീസലിന് 12 രൂപ വരെയും വർധിപ്പിക്കാൻ ഗവൺമെൻ്റിന് അധികാരം നൽകുന്നുണ്ട്.ഇനി വളച്ചു കെട്ടില്ലാതെ സത്യ കഥയിലേക്ക് ,

🔴മൻമോഹൻ സിംഗ് അധികാരമൊഴിയുമ്പോൾ, അതായത് 2013 -2014 ൽ ഇന്ത്യയുടെ ഓയിൽ ബോണ്ട് കടബാധ്യത എന്നത് ഒഫിഷ്യൽ കണക്കുകൾ പ്രകാരം 1,34,423 കോടി രൂപയാണ് ! സ്വഭാവികമായി മറ്റെല്ലാ ഗവൺമെന്റുകൾക്കും സംഭവിക്കണ പോലെ തുടരേ വരുന്ന ഗവൺമെന്റുകൾ ഈ ബാധ്യത ഏറ്റെടുക്കേണ്ടതായ് വരും !! ശ്രീ നരേന്ദ്ര മോഡിക്കും അത് തന്നെ സംഭവിച്ചു !! അദ്ദേഹം ഭരണത്തിലേറുബോൾ ഇന്ത്യയുടെ ഓയിൽ ബോണ്ട് ബാധ്യത എന്നത് യൂ.പി.എ ഗവൺമെന്റ് ബാക്കിയാക്കിയ 1,34,423 കോടി രൂപയാണ് ! ഈ ഡാറ്റ 2014-15 ലെ ബഡ്ജറ്റ് റെസിപ്റ്റിൽ അനക്ച്ചർ 6E യിൽ ‘Special Securities Issued To Oil Marketing Companies In Lieu Of Cash Subsidy’, എന്ന ഹെഡിൽ ലഭിക്കും! ഡാറ്റ ചുവടെ https://www.indiabudget.gov.in/budget2014-2015/ub2014-15/rec/annex6e.pdf

🔴നരേന്ദ്ര മോഡിയുടെ ഭരണകാലയളവായ 2014-2019 ത്തിൽ ഓയിൽ ബോണ്ട് സെക്യുരിറ്റിസ് മെച്ച്യൂർ ഡേയ്റ്റുകൾ വന്നിരിക്കുന്നത് 2015 ലാണ്! അതും രണ്ട് തവണയായി . ആകെ തന്റെ ഈ ഭരണ കാലയളവിൽ നരേന്ദ്ര മോഡിക്ക് ഓയിൽ ബോണ്ട് സെക്യുരിറ്റി ഇനത്തിൽ അടക്കേണ്ട തുക എന്നത് 3500 കോടി രൂപ മാത്രമാണ് !!ബാക്കി ഇനി 2021 നും ,2026 നും ഇടയിൽ പുതിയതായ് അധികാരമേൽക്കുന്ന ഗവൺമെന്റ് ചുമതലയിലാണ് അടക്കേണ്ടി വരിക ! നിലവിൽ രണ്ടാം മോഡി സർക്കാരിൻ്റെ ചുമതലയാണ് 2021 ലെ ബോണ്ട് സെക്യുരിറ്റി തൂക അടയ്ക്കുക എന്നത്.

🔴നിലവിൽ 2014-15 ലെ ബഡ്ജറ്റ് റെസിപ്റ്റ് അനക്ച്ചർ 2E പരിശോധിച്ചാൽ കൃത്യമായ് മനസ്സിലാക്കാം ഇതേ വരെ നരേന്ദ്ര മോഡി ഗവൺമെന്റ് മുകളിൽ പറഞ്ഞ 1,34,423 കോടി ഓയിൽ ബോണ്ട് ബാധ്യതയിൽ ആകെ അടച്ചത് 3500 കോടി രൂപ മാത്രമാണ്ബാക്കി 1,30,923 കോടി രൂപ ഇപ്പോഴും ബാധ്യതയായി തന്നെ നിലനിൽക്കുകയാണ്.https://www.indiabudget.gov.in/ub2018-19/rec/annex10e.pdfഅപ്പോൾ ഈ സംഘപരിവാറുകാർ പറഞ്ഞ് ഫലിപ്പിക്കാൻ ശ്രമിക്കുന്ന 1.3 ലക്ഷം കോടി എന്താണെന്നറിയാൻ നിങ്ങളെ പോലെ എനിക്കും അകാംഷയായി .സ്വഭാവികമായി അവർ മറ്റൊരു കഥ മുന്നോട്ട് വെയ്ക്കും .അത് ഈ ഓയിൽ ബോണ്ട് ഇനത്തിൽ വന്ന പലിശ(interest) അടച്ചു എന്ന വാദമാണ് .ശരി എങ്കിൽ അതൊന്ന് പരിശോധിക്കാം.

🔴ഫിനാൻസ് മിനിസ്ട്രിയുടെ എക്സ്പെൻഡിച്ചർ ബഡ്ജറ്റിൽ (Expenditure budget) ഡിമാൻഡ് ഫോർ ഗ്രാൻഡ്സ് എന്ന ഹെഡിൽ ‘Interest Payments’ എന്നൊരു ഡോക്യുമെന്റ് ഉണ്ട് .ഈ ഡാറ്റയിൽ കഴിഞ്ഞ 20 വർഷക്കാലത്തെ ഇന്ത്യ ഗവൺമെന്റിന്റെ ‘Interest Payments’ നൽകിയിട്ടുണ്ട് ഓയിൽ ബോണ്ട് ഇൻട്രസ്റ്റ് അടക്കം .

🔴ഈ ഒഫിഷ്യൽ ഡാറ്റ പ്രകാരം രണ്ടാം യു.പി.എ സർക്കാർ അവരുടെ അഞ്ച് വർഷത്തെ കാലയളവിൽ ഓയിൽ Interest Payments’ എന്ന നിലയിൽ അടച്ചത് 53,163 കോടി രൂപയാണ് .ഒന്നാം നരേന്ദ്ര മോഡി സർക്കാർ 2014-19 കാലയളവിൽ അടച്ച തുക എന്നത് ഡാറ്റ പ്രകാരം 50216 കോടി രൂപയാണ്.അതായത് രണ്ടാം യു.പി.എ സർക്കാരിനെ അപേക്ഷിച്ച് 2947 കോടി രൂപയുടെ കുറവ് .

🔴കഴിഞ്ഞ 6 വർഷത്തെ ഈ കണക്ക് നമ്മെ ബോധ്യപ്പെട്ടുത്തുന്ന ഒരു വസ്തുത എന്നത് മുകളിൽ പറഞ്ഞ ഓയിൽ ബോണ്ട് തുകയായ 1,34,423 കോടി രൂപയിൽ യാതൊരു ചലനവും നരേന്ദ്ര മോഡിക്ക് അഡീഷണലായി ഉണ്ടാക്കാൻ പറ്റിയിട്ടില്ലാ, 2015ൽ മോഡി മോഡി ഗവ അടച്ച 3500 കോടി ഒഴിച്ച് .വിണ്ടും ആവർത്തിക്കുന്നു നിലവിൽ ഓയിൽ ബോണ്ട് തിരിച്ചടവിനത്തിൽ ബാക്കി നിൽക്കുന്ന തുക എന്നത് 1,30,923 കോടി രൂപയാണ്.സംഘി വായ തുറക്കുന്നത് തിന്നാനും ,നൂണ പറയാനുമാണ് .വ്യാജ പ്രചരണങ്ങളിൽ വഞ്ചിതരാകരുത് എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു,

https://www.moneycontrol.com/news/business/fact-check-are-interest-payments-on-upa-era-oil-bonds-responsible-for-high-fuel-prices-2984731.html?fbclid=IwAR2iThzK4IhK7Qa_byxtRjWGMpg6oRuyQxOTk9xGkG5ooF3T9cvFhISa20Y

സ്നേഹപൂർവ്വം പിങ്കോ ഹ്യുമൻ Pinko Human


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *