നേട്ടമാർക്കാണ് ????

ഒരു വാട്ട്സാപ്പ് മെസെജ് ശ്രദ്ധയിൽ പെട്ടു ! അതിങ്ങനെയാണ് !!
………………………………………………………………….
” എല്ലാ പെട്രോൾപമ്പിലും ഇങ്ങിനെ ഒരു ബോർഡ്‌ വെക്കണം എന്ന് നിർബന്ധമാക്കിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
പെട്രോൾ അടിസ്ഥാന വില 34. 00
സെൻട്രൽ Govt. Tax 13. 00
സ്റ്റേറ്റ് Govt Tax 30. 00
ഡീലർ കമ്മീഷൻ 6. 00
————
ഒരു ലിറ്റർ മൊത്തവില 83.00. “
………………………………………………………………….

ഇത് പടച്ചുണ്ടാക്കിയവനെ പടച്ചവരെ സ്മരിച്ചു കൊണ്ടാല്ലാതെ ഇനി ഒരു വരി എഴുത്താൻ പറ്റില്ലാ,,!! “ശാഖ ഇക്കണോമിക്സ് “എന്നത് ഒരു വലിയ അനന്ത സാധ്യതയാണ് ഇന്ന് ഇന്ത്യയിൽ !! വാട്ട്സാപ്പുകളാണ് അതിന്റെ യുണിവേഴ്സിറ്റി !! ഏകപക്ഷിയമായ് ഒന്നിലും തിർപ്പുകൽപ്പിക്കാൻ സാധിക്കില്ലാ എന്ന് കരുതുന്ന ഒരാളാണ് ഞാൻ !! ചിലത് കുറിക്കുന്നു എന്ന് മാത്രം !!

പെട്രോൾ ഡിസൽ വിലയിൽ കേന്ദ്ര ഗവൺമെന്റ് ഇടാക്കുന്ന ആകെ സെൻട്രൽ എക്സൈസ് ഡ്യുട്ടിയുടെ 42% സംസ്ഥാന ഗവൺമെന്റുകൾക്ക് പോകുന്നു എന്നൊരു വാദം സംഘപരിവാർ ഉയർത്തുന്നുണ്ട് , യഥാർത്ഥത്തിൽ ഉണ്ട് / ഇല്ലാ എന്നതാണ് ഉത്തരം ,പക്ഷേ അത് കേന്ദ്രത്തിന്റെ ഔദാര്യമാല്ലാ മറിച്ച് സംസ്ഥാനങ്ങൾക്ക് ഭരണഘടന ഉറപ്പ് നൽകിയിരിക്കുന്ന അവകാശമാണ് !! ഭരണഘടനയുടെ ആർട്ടിക്കിൾ 270 കൃത്യമായ് കേന്ദ്രവും ,സംസ്ഥാനങ്ങളും തമ്മിലുള്ള ടാക്സ് വിതരണം വിശദമാക്കുന്നുണ്ട്!
http://bit.ly/2CZfAbV

ഇന്ത്യൻ പ്രസിഡന്റ് ആർട്ടിക്കിൾ 280 ന്റെ അടിസ്ഥാനത്തിൽ ഓരോ 5 വർഷം കൂടുംബോഴും ഒരു ഫിനാൻസ് കമ്മിഷനെ നിയമിക്കാറുണ്ട് !! ഈ കമ്മിഷനാണ്
‘Divisible pool’ വിഭാഗത്തിലേ ടാക്സുകൾ സംസ്ഥാനങ്ങൾക്ക് ഏങ്ങനെ വിതരണം ചെയ്യുമെന്ന് നിർദേശിക്കുന്നത് !

എന്തൊക്കെ ടാക്സുകളാണ് ഡിവിസിബിൾ പൂളിൽ വരിക എന്ന് ചിന്തിച്ചാൽ ഇവയാണ് അവ!
1 )Corporation Tax
2) Income Tax
3) Customs Duty
4)Excise Duty
5) Service Tax

14-ാം ഫിനൻസ് കമ്മിഷന്റെ റിപ്പോർട്ട് ലിങ്ക് ചുവടെ നൽകയാണ് !! (http://bit.ly/2CZF9K9)

ഇതിലെ 8-ാം ചാപ്റ്ററായി നൽകിയിരിക്കുന്ന
“Sharing of Union Tax Revenue ” എന്ന ഹെഡിൽ കൃത്യമായി പറയുന്നുണ്ട് 42% ടാക്സ് സംസ്ഥാനങ്ങൾക്ക് വേർതിരിച്ച് നൽക്കുന്നത് സംബന്ധിച്ച് ! ഇത് പ്രകാരം ഡിവിസിബിൾ പൂളിൽ നിന്നും കേന്ദ്രം നേടുന്ന ടാക്സിന്റെ 42% ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന കണക്ക് സംസ്ഥാനം തിരിച്ച് നൽകിയിട്ടുണ്ട് ! കേരളത്തിന് ഈ 42% ത്തിൽ നിന്നും ലഭിക്കുന്നത് വെറും 2.5% മാണ് ! ഏറ്റവുമധികം ശതമാനം ഈ 42% ത്തിൽ നിന്നും ലഭിക്കുന്നത് യൂ പിക്കാണ് ,(17.959 % ) !
സംസ്ഥാനം തിരിച്ചുള്ള കണക്ക് ചുവടെ!
http://bit.ly/2CZk56j

അപ്പോൾ പെട്രോൾ ഡീസൽ വിലയിൽ കേന്ദ്രത്തിന് ലഭിക്കുന്ന ബേസിക്ക് ഡ്യുട്ടിയുടെ 42% സംസ്ഥാനങ്ങൾക്ക് വിതിച്ച് നൽക്കുമ്പോൾ നമ്മുടെ കേരളത്തിന് ലഭിക്കുന്ന വിഹിതം വെറും 2.5% മാത്രമാണെന്ന് ബോധ്യപ്പെട്ടു എന്ന് കരുതുന്നു,,!!

2014 ൽ അധികാരത്തിലേറിയ നരേന്ദ്ര മോഡി 9 തവണയാണ് പെട്രോളിന്റെ എക്സൈസ് ഡ്യുട്ടി വർധിപ്പിച്ചത് ! 2014 ൽ 9.48 ഉണ്ടായിരുന്ന ഡ്യുട്ടി 2016 ൽ എത്തിയപ്പോൾ 21.48 രൂപയായി, ഉദ്ദേശം 12 രൂപയാണ് 1 ലിറ്ററിന് മോഡി സർക്കാർ 2 വർഷ കാലയളവിൽ വർധിപ്പിച്ചത് ! ശേഷം ആദ്യമായി ഈ ഭരണക്കാലത്ത് 2017 ഒക്ടോബറിൽ ലിറ്ററിന് 2 രൂപ കുറച്ച് 19.48 എന്ന നിലയിലെത്തിച്ചു !!

ആശ്വസിക്കാൻ വരട്ടെ ,

2014 ൽ 3.56 രൂപ ഉണ്ടായിരുന്ന ഡിസൽ സെൻട്രൽ എക്സൈസ് ഡ്യുട്ടി നിരവധി തവണ വർധിച്ച് 2016 ജനുവരിയിൽ 17.33 / ലിറ്റർ എന്ന നിലയിലായി ! ശേഷം 2017 ഒക്ടോബറിൽ ആണ് കേന്ദ്രം ഡിസലിന്റെ ഡ്യുട്ടി ലിറ്ററിന് 2 രൂപ കുറയ്ക്കുന്നത്!

ഡാറ്റ ചുവടെ !
http://bit.ly/2CUnAee

2013 – 14 മുതൽ 2017 – 18 വരെയുള്ള 5 വർഷ കാലത്ത് പെട്രോൾ ഡിസൽ എക്സൈസ് ഡ്യുട്ടിയിൽ നിന്നും കേന്ദ്ര സർക്കാരിന് ലഭിച്ച വരുമാനം 3 ഇരട്ടിയാണ് !! അതിൽ തന്നെ പെട്രോളിനും ,ഡിസലിനും ഏറ്റവും രൂക്ഷമായ വിലവർധനവ് നേരിട്ട 2016-17 ,2017-2018 കാലഘട്ടത്തിൽ എക്സൈസ് ഡ്യുട്ടിയിൽ നിന്നും നരേന്ദ്ര മോദി സർക്കാരിന് ഓരോ വർഷവും വരുമാനമായി ലഭിച്ചത് 2 ലക്ഷം കോടി രൂപയാണ് !!

ഒന്നുടെ വിശദികരിച്ചാൽ നരേന്ദ്ര മോഡി അധികാരത്തിലേറിയ 2014-15 കാലയളവിൽ കേന്ദ്ര ഗവൺമെന്റിന് ആകെ ടാക്സ് റവന്യുവിൽ പെട്രോൾ-ഡിസൽ എക്സൈസ് ഡ്യുട്ടിയിൽ നിന്നും ലഭിച്ചിരുന്നത് വെറും 8% ആയിരുന്നെങ്കിൽ ,2016-17 ലെത്തുമ്പോൾ അത് 14.1 % എന്ന നിലയിലാണ് വർധിച്ചത്!! ഇരട്ടിയോട്ടടുത്ത് വരുമാനം സാധാരണ ജനത്തിൽ നിന്നും പിഴിഞ്ഞു !!
http://ppac.org.in/content/149_1_PricesPetroleum.aspx

പ്രധാനമായും മനസ്സിലാക്കേണ്ടത് സംഘപരിവാറുകൾ പറയുന്ന പോലെ എക്സൈസ് ഡ്യുട്ടിയുടെ 42% എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായി ലഭിക്കുന്നുണ്ട് എന്നത് കള്ളമാണ് ! വിവിധ സംസ്ഥാനങ്ങൾക്ക് വിവിധ ശതമാന അനുപാതത്തിലാണ് എക്സൈസ് ഡ്യുട്ടിയുടെ 42% വീതം വെപ്പ് !

ഇതിൽ ആകെ എക്സൈസ് ഡ്യുട്ടിയുടെ 42% അല്ലാ സംസ്ഥാനങ്ങൾക്ക് വിതം വെക്കുന്നത് ,മറിച്ച് ബേസിക്ക് എക്സൈസ് ഡ്യുട്ടിയുടെ 42% ആണ് ,! അഡീഷണൽ എക്സൈസ് ഡ്യുട്ടി ,സെപ്ഷ്യൽ അഡീഷണൽ എക്സൈസ് ഡ്യുട്ടിയൊക്കെ കേന്ദ്ര സർക്കാർ തന്നെയാണ് എടുക്കുന്നത്! ഒരു സംസ്ഥാനത്തിനും അതിന്റെ ഒരു പങ്കും ലഭിക്കുന്നില്ല !!

വാട്ട്സാപ്പിലോടാൻ ഒരു കഥ മതി ! അതെഴുത്തനാണ് ബി.ജെ.പി കോടികൾ മുടക്കി ഐ.ടി സെല്ലിൽ ജോലിക്ക് ആളെ വെച്ചിരിക്കുന്നത് ! പക്ഷേ അത് വെള്ളം തൊട്ടാത്തെ എല്ലാവരും വിഴുങ്ങി എന്ന് വരില്ലാ !!

https://m.facebook.com/story.php?story_fbid=511001052740887&id=241243149716680


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *