#സുഡാപ്പികൾ എന്ന് പരക്കെ വിളിക്കപ്പെടുന്ന ഈ താലിബാനിസ്റ്റുകൾ ഒരു ചെറിയ കൂട്ടമാണ്
എന്ന് കരുതുന്ന നിഷ്കളങ്ക മനുഷ്യരുടെ ശ്രദ്ധയിലേക്കാണ് ഈ കുറിപ്പ് !!
📍 ……………………………………………………….📍

ഇന്ന് #അഭിമന്യു എന്നെയും നിങ്ങളെയും വിട്ട് പിരിഞ്ഞിട്ട് ഒരു വർഷം കഴിയുന്നു..
ആയിരമാവർത്തി കേരളത്തിലേ ഓരോ മനുഷ്യസ്നേഹിയും നെഞ്ചലച്ച് കരഞ്ഞിട്ടുണ്ടാകും നമ്മുടെ അഭിമന്യുവിനെ ഓർത്ത് !

ലോകത്തിലെ ഏറ്റവും വിനാശകാരികളായ തീവ്രവാദി കൂട്ടമാണ് ഐസിസ്..! അവരുടെ ഇന്ത്യയിലെ സഹോദര സ്ഥാപനങ്ങളിലൊന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ !!
ഈ പോപ്പുലർ ഫ്രണ്ടിന്റെ ക്യാമ്പസ് റിക്രൂട്ട്മെന്റ് സംഘടനയാണ് സഖാവ് അഭിമന്യുവിന്റെ ജീവനെടുത്ത ക്യാമ്പസ് ഫ്രണ്ട് എന്ന വിദ്യാർത്ഥി സംഘടന !! ഞാൻ ചില കണക്കുകൾ, നിഗമനങ്ങൾ, സംശയങ്ങൾ മുന്നോട്ട് വെക്കാം!!
പോപ്പുലർഫ്രണ്ട്കാരുടെ കത്തിയുടെ മൂർച്ച അറിഞ്ഞ മനുഷ്യരോട് ചോദിച്ചാൽ അറിയാം എത്ര ക്രൂരരാണ് ആ വർഗീയ വാദികളെന്ന്!!

1993 ൽ രൂപികരിക്കപ്പെട്ട ” National Development Front ” അഥവ NDF എന്നതിന്റെ പുതിയ രൂപമാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ.. സ്വാതന്ത്ര്യം, നിതി, സുരക്ഷ എന്നതായിരുന്നു ഈ മുസ്ലിം മതമൗലിക വാദ സംഘടനയുടെ മുദ്രാവാക്യം.
19 പേരടങ്ങുന്ന ഇവരുടെ സുപ്രീം കൗൺസിലിൽ ഒരു പ്രൊഫ.കോയ ഉണ്ടായിരുന്നു..! ആരായിരുന്നു അയാൾ എന്നറിയാമോ??? 1977 ഏപ്രിലിൽ ഉത്തർ പ്രദേശിലെ അലിഖഡീൽ രൂപം കൊണ്ട ,ഇന്ത്യ ഗവൺമെന്റ് മൂന്ന് പ്രാവിശ്യം നിരോധിച്ച സിമി അഥവ Students’ Islamic Movement of India എന്ന തീവ്രവാദ സംഘടനയുടെ സ്ഥാപകരിൽ ഒരാൾ !! ഇന്നും അഭിമന്യുവിന്റെ മരണത്തിന് മറ്റെന്തൊക്കയോ വശമുണ്ടെന്ന് സ്ഥാപിക്കാൻ വ്യഗ്രതപ്പെട്ട് പോസ്റ്റുകൾ ഷെയർ ചെയ്യുന്ന നരാധമന്മാരുടെ മുൻഗാമി !! 2010 മെയ് 19 തിയതി വാഷിങ്ങ്ഠൺ പോസ്റ്റ് കോയയുമായി നടത്തി അഭിമുഖത്തിന് നൽകിയ തലക്കെട്ട് ഇതായിരുന്നു….!

“A Professor Praises Terrorism”.

ലിങ്ക് ചുവടെ..!

https://bit.ly/2IOXSWp

2002 ലെ മാറാട് കലാപത്തിന് ശേഷമിങ്ങോട്ട് അഭിമന്യു വധത്തിന് ശേഷവും പല തവണ ഇവർ വാർത്തകളിൽ നിറഞ്ഞു നിന്നു… എല്ലാം കുപ്രസിദ്ധിയാർജിച്ചവാ !

2007 മാർച്ചിലെ ഒരു വാർത്ത നിങ്ങളോർക്കുന്നുണ്ടാവും, NDF ന്റെ പ്രസിഡന്റായിരുന്ന അബ്ദുൾ റഹ്മാൻ ബാഖഫിയെയും, മുൻ ചെയർമാൻ സെയ്ദിനെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടക്കൽ പോലിസ് സ്‌റ്റേഷൻ ആക്രമിച്ച NDFന്റെ വാർത്ത ! അന്ന് അവരിൽ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങളിൽ ചിലത് വിദേശ നിർമ്മിതമായിരുന്നു..!

2007 മാർച്ച് 23 ലെ ഹിന്ദു വാർത്തലിങ്ക് ചുവടെ..!

https://bit.ly/2tZOUjJ

നിരവധി മുഖങ്ങളുള്ള ഒരു തീവ്രവാദി കൂട്ടമാണ് പോപ്പുലർ ഫ്രണ്ട്,SDPI, NDF, ക്യാമ്പസ് ഫ്രണ്ട് ഒക്കെ..!! 2007 ലെ മാർച്ച് ലെ കോട്ടക്കൽ സ്റ്റേഷനാക്രമണത്തിന് മുൻപ് തന്നെ, കൃത്യമായ് പറഞ്ഞാൽ 2005 മാർച്ച് 16 ന്, NDF ന്റെ ഭികര മുഖം വെളിവാക്കുന്ന ഒരു റിപ്പോർട്ട് ഇന്ത്യൻ എക്സ്പ്രസ് പുറത്ത് വിട്ടിരുന്നു…!
അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു.!

” Kerala’s extremist outfit of many faces”

ഒരു സാധാരണ വില്ലേജ് കമ്മിറ്റിയിൽ തുടങ്ങി, അതിന്റെ സബ് -ഡിവിഷനും യൂണിറ്റും, ഡിവിഷൻ യൂണിറ്റും, റീജിയണൽ കൗൺസിലും, ഇതിനെയെല്ലാം നിയന്ത്രിക്കാൻ ഒരു എക്സിക്യുട്ടിവ് സ്റ്റേറ്റ് സെക്രട്ടറിയേറ്റും സ്റ്റേറ്റ് കൗൺസിലും, എല്ലാത്തിനുമപ്പുറം ഒരു സുപ്രിം കൗൺസിലുമടങ്ങുന്ന ഒരു കേഡർ സംവിധാനമാണവർ !! ആജ്ഞകൾ വിമാനവേഗത്തിൽ നടപ്പിലാക്കുന്ന മതഭീകരത കൂട്ടത്തിന്റെ രൂപമാണിവർ !!
രാജ്യത്തെ പോലിസ് രഹസ്യാനേഷ്വണ വിഭാഗം NDF ന്റെ ട്രെയിനിഡ് ഹിറ്റ് സ്ക്വാഡുകളെ വിളിക്കുന്ന ഒരു പേരുണ്ട് !!
“ഹബാബിൽ “(Habbabil)..!

എസ്.ഡി.പി.ഐ യോ, എൻ.ഡി.എഫോ ഒരർത്ഥത്തിലും ഒരു മുസ്ലിം സംഘടനയല്ലാ…, ! സംശയിക്കണ്ടാ, സങ്കേതികത്വത്തിന്റെ പിൻബലത്തിലാണ് പറയുന്നത് ,SDPI ഒരു socio-political movement ആണെന്നും ,ഒരു കേഡർ ബേസ്ഡ് ആയ പൊളിറ്റിക്കൽ പാർട്ടിയാണെന്നും അവരുടെ ഭരണഘടന എന്ന് വായിച്ചെടുക്കാവുന്ന ഒന്നിൽ അവർ പറയുന്നു..! മറ്റൊന്നുകൂടെ പറയുന്നുണ്ട് അവർ ,
SDPI എന്നാൽ

“Working to establish social justice and equality for all the citizens of India “
എന്ന് !
അതായത് അവർ മറ്റെതൊരു രാഷ്ട്രിയ പാർട്ടി കണക്കെയും ഒരു രാഷ്ട്രിയ പാർട്ടി മാത്രമാണ് !! മറിച്ചൊരു മുസ്ലിം രാഷ്ട്രിയ പ്രതിനിധാന പാർട്ടിയല്ലാ!!

SDPI AIMS

ഒന്നും ഒരിക്കലും വിശദീകരിക്കാറില്ലാ ഇവർ.വിശദീകരണത്തിന്റെ സാധ്യതയെ ഇല്ലാ എന്ന് പറയാം ,കാരണം ഇസ്ലാമികസ്റ്റേയ്റ്റിനായി പണിയെടുത്ത ഷാജഹാനും, സിറിയയിൽ കൊല്ലപ്പെട്ട ഷിജിലും, മനാഫും ഒക്കെ പോപ്പുലർ ഫ്രണ്ടുക്കാരായിരുന്നു..!! അഭിമന്യു വധക്കേസിലെ പ്രധാന പ്രതികൾ രണ്ട് പേർ ഇന്നും ഒളിവിലാണെന്ന് കേട്ടപ്പോഴാണ് ഷാജഹാനെ ഓർമ്മ വന്നത്‌! ഷാജഹാൻ വെളുവ കണ്ടി എന്ന എൻ.ഡി.എഫുക്കാരനെ !!

ഇസ്ലാമിക് സ്റ്റേറ്റ് എന്ന അദ്- ധലാഹ് അൽ ഇസ്ലാമിയാഹ് അഥവ ഐസിസ് അതിന്റെ ശരിയായ രൂപം പ്രാപിക്കുന്നത് 2014 ജൂണിലാണെങ്കിൽ, ഷാജഹാൻ പക്ഷേ ഐസിസിന്റെ ഇന്ത്യയിലെ ആദിമ രൂപമായ എൻ.ഡി.എഫിൽ ചേരുന്നത് 2006ലാണ് ! 2008 ൽ അത് പോപ്പുലർ ഫ്രണ്ടായി മാറി..!! ഈ ഷാജഹാനാണ് ഐസിസുമായി പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ അടുപ്പിക്കുന്നത് !! ഷാജഹാനെ ഐസിസുമായി അടുപ്പിച്ചത് ആരാണെന്ന് അറിഞ്ഞാൽ കുറച്ചു കൂടെ വ്യക്തത കിട്ടും…!

മുഹമ്മദ് ഷമീർ ടി.കെ എന്നാണ് NIA രേഖകളിൽ അയാളുടെ പേര്…! പോപ്പുലർ ഫ്രണ്ടിന്റെ വളപ്പട്ടണം ഡിവിഷൻ പ്രസിഡന്റായ ഈ തീവ്രവാദിയാണ് കേരളത്തിൽ നിന്ന് ഐസിസി ന് വേണ്ടി പോരാടാൻ ആദ്യം ഇന്ത്യ വിട്ടത് !!

http://bit.ly/2JoQkd1

സിറിയയിലേക്ക് പോയ പോപ്പുലർ ഫ്രണ്ട് തീവ്രവാദികളിൽ 5 പേർ കൊല്ലപ്പെട്ടു എന്ന ഡെക്കാൻ ക്രോണിക്കിളിന്റെ വാർത്ത വായിച്ചത് ഓർമ്മയിൽ വന്നു പെട്ടെന്ന് ! ആ മരിച്ച 5 പേരുടെ പേരുകൾ ഇതാണ്…
ടി.വി ഷമിർ, മകൻ സൽമാൻ, എ.വിഷഹനാദ്, മുഹമ്മദ് ഷിജിൽ ,റിഷാൽ.!
ഈ പേരുകൾ മാറ്റെവിടെയോ വായിച്ചതായ് ഞാൻ ഓർത്തു…!!

http://bit.ly/2JnqvdD

ഈ പേരുകൾ ഞാൻ വായിച്ചെടുത്തത് 2017 ഡിസംബറിൽ NIA കോടതിയിൽ സമർപ്പിച്ച ചർജ് ഷിറ്റിലാണ്!! 2017 ജൂലൈ 1 തിയതി സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയിൽ തുർക്കിയിൽ വെച്ച് പോലിസ് പിടിയിലായ ഷാജഹാൻ വെളിപ്പെടുത്തിയ പേരുകളാണ് ഇത് !! 2008 ലെ പോപ്പുലർ ഫ്രണ്ട് മീറ്റിങ്ങിൽ കണ്ട് മുട്ടി ,സിറിയയിൽ ഐസിസിനായി കൊല്ലപ്പെട്ടുന്നത് വരെ തുടർന്ന എൻ.ഡി.എഫ് സൗഹൃദം… !!

2016 ഡിസംബർ 4 ന് പഞ്ചാബിലെ അമൃത്സറിൽ വെച്ച് നടന്ന The Heart of Asia conference ൽ ആണ് ലോകത്തെ ഏറ്റവുമധികം തീവ്രവാദ ഭീഷണി നേരിടുന്ന 10 രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണെന്ന വിലയിരുത്തൽ ഉണ്ടാവുന്നത് !! അന്ന് ആ കോൺഫറൻസിൽ വെച്ച് ഉണ്ടായ ഒരു വിലയിരുത്തൽ എന്നത് , തിവ്രവാദം, violent extremism, radicalization, separatism, sectarianism എന്നിവ കൂടാതെ ഇതുമായി ബന്ധപ്പെട്ട തിവ്രവാദി സംഘടനകളുമായുള്ള ഏഷ്യ റിജിയൻ സംഘടനകളുടെ സഹകരണവും ബന്ധവുമാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നേരിടുന്ന പ്രധാന ഭീഷണി എന്ന് ഊന്നി പറയുകയുണ്ടായി…!!

https://bit.ly/2NI6yS6

ആ കോൺഫറൻ ലിസ്റ്റ് ചെയ്ത ഏറ്റവും വിനാശകാരികളായ സംഘടനകൾ ഇവയാണ്!!

◾1) ഐ.സി.സ്
◾2) ഹഖാനി നെറ്റ് വർക്ക്
◾3) അൽ ഖ്വയ്ദ
◾4) ലക്ഷ്കർ ഇ തോയ്ബ
◾5) തെഹരിക് ഇ താലിബാൻ പാക്കിസ്ഥാൻ

ഈ തീവ്രവാദി സംഘടനകളുമായി എന്തെങ്കിലും വിധത്തിൽ ഇടപെട്ടിട്ടുള്ള ഒറ്റ സംഘടനയെ കേരളത്തിലുള്ളു !
അതിന്റെ പേരാണ്

“പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ “..!

ഇന്ത്യയുടെ National Investigation Agency (NIA) യുടെ ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്തെ 14 ജില്ലകളിൽ നിന്നായി 103 ഐ.സി സ്‌ ബന്ധമുള്ള ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട് ! ഇത് 2017 ഡിസംബർ 20 ൽ ഹോം അഫേർസ്‌ മിനിസ്ട്രി രാജ്യസഭയിൽ നൽകിയ ഡാറ്റ പ്രകാരമാണ് !! സംസ്ഥാനങ്ങൾ തിരിച്ച് ഞാൻ ആ അറസ്റ്റുകൾ നോക്കി… ! അത് ചുവടെ പറയുന്ന പോലെയാണ്…!

◾1)Uttar Pradesh – 17
◾2)Maharashtra – 16
◾3)Telangana – 16
◾4 ) Kerala – 14
◾5)Karnataka – 8

ഡാറ്റ വെബ് സൈറ്റ് ലിങ്ക് ചുവടെ!
⭕(https://bit.ly/2L80iBu)

ഇതിൽ 14 പേർ കേരളത്തിൽ നിന്നാണ് ,ആരാണ് ഈ 14 പേർ??? ഏത് സംഘടനയുടെ ഭാഗമായിരുന്നു ഇവരിൽ പലരും..! ഒറ്റ ഉത്തരമേ ഉള്ളു !

“പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ “

മുകളിലെ റിപ്പോർട്ട് പുറത്ത് വരുന്നതിന് 3 ദിവസം മുന്നേ അതായത് 2017 ഡിസംബർ 17 ന് കണ്ണൂരിൽ വെച്ച് 5 ഐസിസ് അനുഭാവികളെ NIA അറസ്റ്റ് ചെയ്തിരുന്നു..!! ഒക്ടോബറിൽ ഇവരെ കൂടാതെ തന്നെ 3 പേരെ അറസ്റ്റ് ചെയ്തിരുന്നു..!

https://bit.ly/2u83p5V

2017 സെപ്റ്റംബർ 13 ,ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോർട്ട് ഉണ്ട് അന്നത്തെ പോപ്പുലർ ഫ്രണ്ടിന്റെ കണ്ണൂർ ജില്ലാ പ്രസിഡന്റ് വി.കെ നൗഫലിനെ ഉദ്ധരിച്ച്..! സിറിയയിൽ ഐസിസി ന് വേണ്ടി പ്രവർത്തിക്കുന്നതിനിടെ കൊല്ലപ്പെട്ട മനാഫും, ഷമീറും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്ന് ! ഒരു വർഷം മുന്നേ ഗൾഫിലേക്ക് പോയതിന് ശേഷം ഇവർക്ക് സംഘടനയുമായി ബന്ധമില്ലായെന്ന് !!

https://bit.ly/2NFNIuM

ഐ.സി.സി ൽ ചേരാൻ പോകുന്നതിന് മുന്നേ അവർ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരായിരുന്നു എന്ന് ജില്ലാ പ്രസിഡന്റ് തന്നെ സമ്മതിക്കുമ്പോൾ ഒരു പരിശോധന കൂടി ബാക്കി ആ കുന്നുണ്ട്.! സിറിയയിൽ കൊല്ലപ്പെട്ടു എന്ന് പറയുന്ന മനാഫ് ആരാണെന്ന്???

കേരളത്തിൽ 2009 ൽ ഒരു സി.പി.ഐ.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലേ പ്രതി കൂടെയാണ് മനാഫ്.

ഒന്ന് കുടെ എഴുതി അവസാനിപ്പിക്കുന്നു… !
ഐ.സി.സി ലേക്ക് കേരളത്തിൽ നിന്നും കുടിയേറിയ ആദ്യത്തെ ആളുടെ പേര് അറിയുമോ നിങ്ങൾക്ക് ????

മുഹമ്മദ് സമീർ അബു സഫ്വാൻ എന്നായിരുന്നു ആ തീവ്രവാദിയുടെ പേര്.! ആരായിരുന്നു സമീർ കേരളത്തിൽ എന്നറിയാമോ കൊല്ലപ്പെടുന്നതിന് മുന്നേ???
പോപ്പുലർ ഫ്രണ്ടിന്റെ വളപ്പട്ടണം ഡിവിഷൻ പ്രസിഡന്റ്…!
ബാക്കി എല്ലാം ഈ ലിങ്ക് പറയും..!

https://bit.ly/2u82jqK

ഐ.സി.സി ൽ ചേർന്ന് ജനങ്ങളെ കൊന്നൊടുക്കുന്നവരിൽ പോപ്പുലർ ഫ്രണ്ട് കാർ മാത്രമെന്ന് ചിന്തിച്ചിട്ടുണ്ടോ???? ആ ഉത്തരത്തിലേക്കുള്ള യാത്രയിൽ തെളിയുന്ന മുഖങ്ങളിൽ ചിലത് മാത്രമാണ് നാം കേൾക്കുന്ന അറസ്റ്റുകൾ പോലും…! ഇനി ഒരു അഭിമന്യുവോ, ബിജേഷോ ഒക്കെ ഉണ്ടാക്കാതിരിക്കാൻ കൂടുതൽ ആഴങ്ങളിലേക്ക് അന്വേഷണം ചെല്ലേണ്ടതുണ്ട്.. !

ഇന്ന് അഭിമന്യു വധവുമായി ബന്ധപ്പെട്ട് വിചാരണ ആരംഭിക്കയാണ്. കൂടുതൽ അന്വേഷണത്തിനുള്ള വഴികൾ അത് തുറക്കട്ടെ…!

അഭിമന്യു എന്റെ നീറുന്ന ഓർമ്മയാണ്,,!
രക്തസാക്ഷിക്ക് മരണമില്ലാ,,!

https://www.facebook.com/pinkovox/posts/681722225668768


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *