ഒരു തരത്തിലും ജിവിക്കാൻ അനുവദിക്കില്ലാ എന്നതാണ് മോഡി ഗവൺമെൻ്റിൻ്റെ നയം എന്ന് കരുതേണ്ടി ഇരിക്കുന്നു…!പ്രളയവുമായി ബന്ധപ്പെട്ട് നൽകിയ അധിക റേഷന്റെ വില കേരളം നൽകണം: കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ ഇന്ന് രാജ്യസഭയിൽ ഇന്ന് അറിയിച്ചതാണ്,,!2018ൽ പ്രളയത്തിന്റെ ഭാഗമായി കേരളത്തിന് നൽകിയ അധിക ഭക്ഷ്യധാന്യത്തിന്റെ വില കേരള സർക്കാർ നൽകണം എന്ന് കേന്ദ്രം. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി 89540 മെട്രിക് ടൺ അരിയാണ് കേന്ദ്രം കേരളത്തിന് അധികമായി അനുനുവദിച്ചത്. ഇതിന്റെ വിലയായി കേരളം 205.81 കോടി രൂപ അടയ്ക്കണമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ എളമരം കരീം എംപിയുടെ ചോദ്യത്തിന് മറുപടിയായി രേഖാമൂലം അറിയിച്ചത്. പ്രളയകാലത്തു എഫ്സിഐ മുഖേനയാണ് ഈ അധിക റേഷൻ അനുവദിച്ചത്. ഇതിന്റെ വിലയായ 205.81 കോടി രൂപ എഴുതിത്തള്ളില്ല എന്നും ഇത് കേരളം അടച്ചേ മതിയാകൂ എന്നുമുള്ള കേന്ദ്രത്തിന്റെ വാശി ദുരന്തമനുഭവിച്ച മനുഷ്യരുടെ നേരെയുള്ള വെല്ലുവിളിയാണ്

#കേന്ദ്ര സഹായം വസ്തുത
0 Comments