കാക്കനാട് : പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാർക്കും ഭരണ സമിതിക്കും വീഴ്ച ഉണ്ടായിട്ടില്ലെന്ന് സഹകരണ വകുപ്പ്. ഫെഡറൽ ബാങ്കിൽ അയ്യനാട് ബാങ്കിന്റെ പേരിൽ അക്കൗണ്ട് തുറന്നിരുന്നു. ഈ അക്കൗണ്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് സി.പി.എം. നേതാവ് അൻവറിന്റെ അക്കൗണ്ടിലേക്ക് കളക്ടറേറ്റിലെ ട്രഷറി അക്കൗണ്ടിൽ നിന്നുള്ള പണം മാറ്റിയത്. പിഴവ് തിരിച്ചറിഞ്ഞപ്പോൾ അൻവറിനോട് പണം തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അൻവർ പണം തിരികെ അടയ്ക്കുകയും ചെയ്തുവെന്നാണ് സഹകരണ സംഘം രജിസ്ട്രാർ നൽകിയ വിവരാവകാശ രേഖയിൽ വ്യക്തമാക്കിയിട്ടുള്ളത്. സംഭവത്തിൽ ബാങ്ക് ജീവനക്കാർക്കും ഭരണസമിതിക്കും പങ്കില്ലെന്ന് പോലീസ് അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. ബാങ്കിനെതിരേ യു.ഡി.എഫും ബി.ജെ.പി.യും ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമായിരുന്നുവെന്ന് ഇതിലൂടെ തെളിഞ്ഞതായി ബാങ്ക് പ്രസിഡന്റ് കെ.ആർ. ജയചന്ദ്രൻ പറഞ്ഞു…….
https://www.mathrubhumi.com/ernakulam/news/31jan2021-1.5400017
flood_scam, flood_fraud
0 Comments